09
December 2019 - 8:37 pm IST

Download Our Mobile App

Flash News
Archives

Mollywood

shane-nigam-banned-from-new-movies-says-producers-association

'വെയിലു'മായി സഹകരിക്കുന്നില്ല, ഷെയ്ന്‍ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്

Published:21 November 2019

ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ 'അമ്മ'യെ അറിയിച്ചി്ട്ടുണ്ട്. അങ്ങനെയെങ്കിൽ ഷെയ്നിന് മലയാഴ സിനിമയിൽ വിലക്ക് വരാനുള്ള സാധ്യതയാണുള്ളത്.

കൊച്ചി: നടൻ ഷെ​യ്ൻ നിഗത്തിന് മ​ല​യാ​ള സി​നി​മ നി​ർ​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്. ഷെയ്നിനെ പു​തി​യ ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിങ് ക​രാ​ർ ലം​ഘി​ച്ചെ​ന്ന് കാ​ട്ടി​യാ​ണ് ന​ട​പ​ടി. നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജാ​ണ് ഷെ​യ്നിനെതി​രെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ൽ വീ​ണ്ടും പ​രാ​തി​യ​ത്. 

ഷെയ്നും ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് വിവാദമായ ചിത്രമായിരുന്നു വെയിൽ. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ചയിൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കുകയും ഈ മാസം 16 മുതൽ വെയിലുമായി ഷെയ്ൻ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഷെയ്നിന്‍റെ നിസഹകരണത്തെ തുടർന്ന് ഈ സിനിമയുടെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. സെറ്റിലെത്തിയ ഷെയ്ൻ ഏറെ നേരം കാരവാനിൽ വിശ്രമിക്കുകയും തുടർന്ന് ഒരു സൈക്കിളെടുത്ത് സെറ്റിൽ നിന്നും പോയെന്നും അണിയറ പ്രവർത്തകർ പറയുന്നു.

ഷെയ്നിനെ അന്വേഷിച്ച സംവിധായകൻ ശരതിന് ഷെയ്ൻ അയച്ചു നൽകിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോൾ അനുഭവിച്ചോളും എന്നും ഷെയ്ൻ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്. 

അതിനിടെ, ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ 'അമ്മ'യെ അറിയിച്ചി്ട്ടുണ്ട്. അങ്ങനെയെങ്കിൽ ഷെയ്നിന് മലയാഴ സിനിമയിൽ വിലക്ക് വരാനുള്ള സാധ്യതയാണുള്ളത്.


വാർത്തകൾ

Sign up for Newsletter



top