14
December 2019 - 1:00 pm IST

Download Our Mobile App

Market

helmet-sales-increased-in-kerala

സ​ജീ​വ​മാ​യി കേ​ര​ള​ത്തി​ലെ ഹെ​ല്‍മ​റ്റ് വ്യാ​പാ​രം

Published:21 November 2019

പി​ന്‍ സീ​റ്റ് യാ​ത്ര​ക്കാ​ര്‍ക്കും കു​ട്ടി​ക​ള്‍ക്കും ഹെ​ല്‍മ​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കി​കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ ഹെ​ല്‍മ​റ്റ് വി​പ​ണി വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്. ഇ​ന്ന​ലെ മു​ത​ല്‍ ഹെ​ല്‍മ​റ്റ് ഷോ​പ്പു​ക​ളെ​ല്ലാം മു​ഖം മി​നു​ക്കി സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

കോ​ട്ട​യം: പി​ന്‍ സീ​റ്റ് യാ​ത്ര​ക്കാ​ര്‍ക്കും കു​ട്ടി​ക​ള്‍ക്കും ഹെ​ല്‍മ​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കി​കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ ഹെ​ല്‍മ​റ്റ് വി​പ​ണി വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്. ഇ​ന്ന​ലെ മു​ത​ല്‍ ഹെ​ല്‍മ​റ്റ് ഷോ​പ്പു​ക​ളെ​ല്ലാം മു​ഖം മി​നു​ക്കി സ​ജീ​വ​മാ​യി​ട്ടു​ണ്ട്. പു​രു​ഷ​ന്മാ​ര്‍ക്കു​ള്ള ഹെ​ല്‍മ​റ്റി​ന് 900 രൂ​പ​മു​ത​ല്‍ 2400 രൂ​പ വ​രെ​യാ​ണ് വി​ല. സ്ത്രീ​ക​ള്‍ക്കു​ള്ള ഹെ​ല്‍മ​റ്റി​ന് 950 മു​ത​ല്‍ 1500 രൂ​പ വ​രെ​യും. കു​ട്ടി​ക​ള്‍ക്കു​ള്ള ഹെ​ല്‍മ​റ്റ് എ​ല്ലാ ബ്രാ​ന്‍ഡു​ക​ളി​ലു​മി​ല്ല. ഉ​ള്ള​തി​ന് ഐ​എ​സ്ഐ മാ​ര്‍ക്കു​മി​ല്ല. സ്റ്റ​ഡ്സി​ന്‍റെ കു​ട്ടി​ക​ളു​ടെ ഹെ​ല്‍മ​റ്റി​ന് വി​ല 950 രൂ​പ.

സ്റ്റൈ​ല​ന്‍ ഹെ​ല്‍മ​റ്റ് വാ​ങ്ങു​ന്ന​ത് അ​ധി​ക​വും യു​വാ​ക്ക​ളാ​ണ്. സ്റ്റ​ഡ്സ്, വേ​ഗ, സ്റ്റീ​ല്‍ ബേ​ര്‍ഡ്, ആ​രോ തു​ട​ങ്ങി​യ പ്ര​ധാ​ന ബ്രാ​ന്‍ഡു​ക​ളി​ല്‍ 1000-1200 രൂ​പ വി​ല​യു​ള്ള​വ​യ്ക്കാ​ണ് കൂ​ടു​ത​ല്‍ വി​ല്‍പ്പ​ന. ഗ്രാ​ഫി​ക്സു​ള്ള​തി​ന് 1800 രൂ​പ​മു​ത​ല്‍. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന​ത്തി​നും ഡി​മാ​ന്‍ഡു​ണ്ട്. 5000-6000 രൂ​പ​യാ​ണ് വി​ല. ഡ​ല്‍ഹി, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളി​ല്‍ നി​ന്നാ​ണ് ഹെ​ല്‍മ​റ്റു​ക​ള്‍ അ​ധി​ക​വും വ​രു​ന്ന​ത്. കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി ഹെ​ല്‍മ​റ്റ് വ​ര​വ് കു​റ​വാ​ണ്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ല​കൂ​ട്ടാ​നു​ള്ള ത​യാ​റെ​ടു​പ്പാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഫു​ള്‍ ഫെ​യ്‌​സ്, ഓ​പ്പ​ണ്‍ ഫെ​യ്‌​സ്, ഫ്ളി​പ് അ​പ് ഹെ​ല്‍മ​റ്റു​ക​ളാ​ണ് വി​പ​ണി​യി​ല്‍ ല​ഭി​ക്കു​ന്ന​ത്.

ഫു​ള്‍ ഫെ​യ്‌​സ് ഹെ​ല്‍മെ​റ്റു​ക​ള്‍ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ട്. ഇ​തു ത​ല​യ്ക്കും മു​ഖ​ത്തി​നും താ​ടി​യെ​ല്ലി​നും കൂ​ടു​ത​ല്‍ സു​ര​ക്ഷ ന​ല്‍കും. ഫ്ളി​പ് അ​പ് ഹെ​ല്‍മ​റ്റു​ക​ളു​ടെ മു​ന്‍ഭാ​ഗം ഒ​രു സ്വി​ച്ച് അ​മ​ര്‍ത്തി​യാ​ല്‍ ഉ​യ​ര്‍ത്താം. ഇ​വ​യ്ക്ക് 1200 രൂ​പ മു​ത​ല്‍ വി​ല​യു​ണ്ട്. ഹെ​ല്‍മ​റ്റ് വാ​ങ്ങാ​നും വാ​യ്പ ല​ഭി​ക്കും. ചി​ല വാ​ഹ​ന വ്യാ​പാ​രി​ക​ള്‍ സൗ​ജ​ന്യ​മാ​യി ഹെ​ല്‍മ​റ്റ് ന​ല്‍കാ​റു​ണ്ട്. അ​ത് ഒ​രെ​ണ്ണം മാ​ത്രം. ഹെ​ല്‍മ​റ്റ് വാ​ങ്ങു​മ്പോ​ള്‍ ആ​ദ്യം പ​രി​ശോ​ധി​ക്കേ​ണ്ട​ത് ത​ല​യി​ല്‍ മു​റു​ക്കം ഉ​ണ്ടോ എ​ന്നാ​ണ്. ഫു​ള്‍ ഫെ​യ്‌​സ് ഹെ​ല്‍മ​റ്റ് താ​ടി​യി​ല്‍ നി​ന്ന് ഒ​രു ഇ​ഞ്ച് താ​ഴ്ന്നു നി​ല്‍ക്ക​ണം. താ​ടി​ക്കും ഹെ​ല്‍മ​റ്റി​നും ഇ​ട​യി​ല്‍ ഒ​രു വി​ര​ല്‍ അ​ക​ലം വേ​ണം.  ത​ല​യു​ടെ പി​ന്നി​ല്‍ ക​ഴു​ത്തി​നു തൊ​ട്ടു മു​ക​ളി​ല്‍ വ​രെ സം​ര​ക്ഷ​ണം ല​ഭി​ക്ക​ണം.

മ​ന്ത്രി ഓ​ടി​ച്ചി​ട്ട് പി​ടി​ക്കി​ല്ലെ​ന്നു പ​റ​യു​മ്പോ​ഴും കോ​ട​തി വി​ധി ആ​യ​തി​നാ​ല്‍ നി​ല​വി​ലു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രാ​ന്‍ ത​ന്നെ​യാ​ണ്  പൊ​ലീ​സി​ന്‍റെ​യും മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും തീ​രു​മാ​നം. ഇ​പ്പോ​ള്‍ ഹെ​ല്‍മ​റ്റി​ല്ലാ​തെ പി​ന്നി​ലി​രി​ക്കു​ന്ന​വ​ര്‍ക്ക് താ​ക്കീ​തും ഉ​പ​ദേ​ശ​വും ന​ല്‍കും. നി​യ​മ​മാ​യാ​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

നാ​ല് വ​യ​സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ളെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ മൂ​ന്നാ​മ​ത് യാ​ത്രി​ക​നാ​യി ക​ണ​ക്കാ​ക്കും. നാ​ല് വ​യ​സി​നു മു​ക​ളി​ലു​ള്ള 2 യാ​ത്ര​ക്കാ​രി​ല്‍ കൂ​ടു​ത​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത് നി​യ​മ​പ​ര​മാ​യി കു​റ്റ​ക​ര​മാ​ണ്. എ​ന്നാ​ല്‍ ഒ​രു വാ​ഹ​ന​ത്തി​ന് ഒ​രു ഹെ​ല്‍മ​റ്റ് പി​ഴ ഈ​ടാ​ക്കാ​ന്‍ മാ​ത്ര​മേ നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ അ​നു​വ​ദി​ക്കൂ. ഹെ​ല്‍മ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ച്ച പി​ഴ​ത്തു​ക 500 രൂ​പ​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top