09
December 2019 - 8:37 pm IST

Download Our Mobile App

Flash News
Archives

Cricket

india-bangladesh-pink-test-match-preview

പി​ങ്ക് ഡേയ്സ് & nights

Published:22 November 2019

ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള ച​രി​ത്ര ഡേ-​നൈ​റ്റ് ടെ​സ്റ്റി​നു ഇ​ന്ന് കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ര്‍ഡ​ന്‍സി​ല്‍ തു​ട​ക്ക​മാ​വും. ഉ​ച്ച​യ്ക്കു ഒ​രു മ​ണി മു​ത​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യ്ക്കും ബം​ഗ്ലാ​ദേ​ശി​നും പി​ങ്ക് ബോ​ളി​ൽ ഇ​ത് ക​ന്നി പോ​രാ​ട്ട​മാ​ണ്.

കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള ച​രി​ത്ര ഡേ-​നൈ​റ്റ് ടെ​സ്റ്റി​നു ഇ​ന്ന് കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ര്‍ഡ​ന്‍സി​ല്‍ തു​ട​ക്ക​മാ​വും. ഉ​ച്ച​യ്ക്കു ഒ​രു മ​ണി മു​ത​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യ്ക്കും ബം​ഗ്ലാ​ദേ​ശി​നും പി​ങ്ക് ബോ​ളി​ൽ ഇ​ത് ക​ന്നി പോ​രാ​ട്ട​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​രു രാ​ജ്യ​ങ്ങ​ളു​ടേ​യും പ്ര​ക​ട​നം കാ​ണാ​ൻ ആ‌​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഇ​ന്ത്യ​യു​ടെ ഐ​തി​ഹാ​സി​ക ടെ​സ്റ്റ് വ​ന്‍ വി​ജ​യ​മാ​ക്കാ​നു​ള്ള ത​യാ​റ​ടു​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​ന്‍ഡോ​റി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ന്നി​ങ്‌​സി​നും 130 റ​ണ്‍സി​നും ബം​ഗ്ലാ​ദേ​ശി​നെ തു​ര​ത്തി​യ ഇ​ന്ത്യ ഈ ​ടെ​സ്റ്റും ജ​യി​ച്ച് ര​ണ്ടു മ​ല്‍സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര തൂ​ത്തു​വാ​രാ​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.
   
കോ​ല്‍ക്ക​ത്ത ടെ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ശ്ര​ദ്ധാ​കേ​ന്ദ്രം പി​ങ്ക് ബോ​ള്‍ ത​ന്നെ​യാ​യി​രി​ക്കും. ടെ​സ്റ്റി​ല്‍ സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന റെ​ഡ് ബോ​ളി​ല്‍ നി​ന്നും പി​ങ്ക് ബോ​ളി​ലേ​ക്കു മാ​റു​മ്പോ​ള്‍ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും വ്യ​ത്യാ​സ​മെ​ന്നു ക​ണ്ടു ത​ന്നെ അ​റി​യ​ണം. പി​ങ്ക് ബോ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ ഇ​രു​ടീ​മു​ക​ളും നി​ര​ന്ത​രം പ​രി​ശീ​ല​ന​ത്തി​ലേ​ര്‍പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യാ​വ​ട്ടെ ഇ​ന്‍ഡോ​റി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​നു മു​മ്പും പി​ങ്ക് ബോ​ള്‍ കൊ​ണ്ട് പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലാ​ണ് ചി​ല ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ പ​രി​ശീ​ല​ന​ത്തി​ലേ​ര്‍പ്പെ​ട്ട​ത്. 
   
നി​ല​വി​ലെ ടെ​സ്റ്റ് സം​ഘ​ത്തി​ലെ പ​ല​ര്‍ക്കും നേ​ര​ത്തേ പി​ങ്ക് ബോ​ളി​നെ​തി​രേ ക​ളി​ച്ച മ‌​ത്സ​ര പ​രി​ച​യ​മു​ണ്ടെ​ന്ന​ത് ഇ​ന്ത്യ​ക്കു തു​ണ​യാ​യേ​ക്കും. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ പി​ങ്ക് ബോ​ള്‍ നേ​ര​ത്തേ ചി​ല ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. 2016ലെ ​ദു​ലീ​പ് ട്രോ​ഫി​യി​ലാ​ണ് ആ​ദ്യ​മാ​യി പി​ങ്ക് ബോ​ള്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​ത്. രോ​ഹി​ത് ശ​ര്‍മ, മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, ചേ​തേ​ശ്വ​ര്‍ പു​ജാ​ര, വൃ​ധി​മാ​ന്‍ സാ​ഹ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് ഷ​മി, ഇ​ഷാ​ന്ത് ശ​ര്‍മ എ​ന്നി​വ​രാ​ണ് നേ​ര​ത്തേ പി​ങ്ക് ബോ​ളി​നെ​തി​രേ ക​ളി​ച്ച​ത്. എ​ന്നാ​ല്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ലി, വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ, ആ​ര്‍ അ​ശ്വി​ന്‍, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ര്‍ക്ക് ഇ​തു അ​ര​ങ്ങേ​റ്റ​മാ​ണ്. 
   
ക​ഴി​ഞ്ഞ ര​ണ്ടു ടെ​സ്റ്റ് പ​ര​മ്പ​ര​ക​ളും തൂ​ത്തു​വാ​രി​യ ഇ​ന്ത്യ കോ​ല്‍ക്ക​ത്ത​യി​ലും ജ​യി​ച്ച് ഹാ​ട്രി​ക്ക് തി​ക​യ്ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. വെ​സ്റ്റ് ഇ​ന്‍ഡീ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​ര്‍ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ ക​ഴി​ഞ്ഞ ര​ണ്ടു പ​ര​മ്പ​ര​ക​ള്‍ തൂ​ത്തു​വാ​രി​യ​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ ഇ​തി​നു മു​മ്പ് ഇ​ന്ത്യ ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, തു​ട​ര്‍ച്ച​യാ​യി അ​ഞ്ചാ​മ​ത്തെ ടെ​സ്റ്റ് പ​ര​മ്പ​ര കൂ​ടി​യാ​ണ് ഇ​ന്ത്യ സ്വ​പ്‌​നം കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ ടെ​സ്റ്റ് പ​ര​മ്പ​ര നേ​ടി​യ ശേ​ഷം ഇ​ന്ത്യ​യു​ടെ കു​തി​പ്പ് ത​ട​യാ​ന്‍ എ​തി​രാ​ളി​ക​ള്‍ക്കാ​യി​ട്ടി​ല്ല. 
   
കോ​ല്‍ക്ക​ത്ത ടെ​സ്റ്റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന എ​സ്ജി പി​ങ്ക് ബോ​ൾ ബൗ​ള​ര്‍മാ​രെ കൂ​ടു​ത​ല്‍ തു​ണ​യ്ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ത്ര​യും വേ​ഗ​ത്തി​ല്‍ പി​ങ്ക് ബോ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ക​യ​ല്ലാ​തെ ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ക്കു മു​ന്നി​ല്‍ മ​റ്റു വ​ഴി​ക​ളി​ല്ല. ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ ബാ​റ്റി​ങ് നി​ര​യെ പി​ങ്ക് ബോ​ള്‍ കൊ​ണ്ട് വി​റ​പ്പി​ക്കാ​ന്‍ ബം​ഗ്ലാ​ദേ​ശ് ബൗ​ള​ര്‍മാ​ര്‍ക്കു ക​ഴി​ഞ്ഞാ​ല്‍ ടെ​സ്റ്റ് കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​യി മാ​റു​മെ​ന്നു​റ​പ്പാ​ണ്. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ ബൗ​ളി​ങ് നി​ര​യ്ക്കു പി​ങ്ക് ബോ​ള്‍ കൊ​ണ്ട് വി​ക്ക​റ്റ് കൊ​യ്ത്ത് ത​ന്നെ ഈ​ഡ​നി​ല്‍ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞേ​ക്കും.  
 
ഇ​ശാ​ന്ത്- ഷ​മി- ഉ​മേ​ഷ് പേ​സ് ത്ര​യ​ത്തി​ന്‍റെ മി​ക​വി​ലാ​ണ് ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ ഇ​ന്നി​ങ്സ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ബം​ഗ്ലാ​ദേ​ശ് ബാ​റ്റ്സ്മാ​ന്മാ​ർ​ക്ക് മ​ത്സ​ര​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും മേ​ൽ​കൈ നേ​ടാ​ന് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ അ​വ​സ​രം ന​ൽ​കി​യി​ല്ല. എ​ന്നാ​ൽ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ മു​ഷ്ഫി​കു​ർ റ​ഹീ​മി​ന്‍റെ ബാ​റ്റി​ങ് സ​ന്ദ​ർ​ശ​ക​ർ​ക്ക് നേ​രി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. 
   
മ​റു​വ​ശ​ത്ത് ഇ​ന്ത്യ​ൻ ബാ​റ്റി​ങ്നി​ര ഏ​റെ ശ​ക്ത​മാ​ണ്. ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ മാ​യ​ങ്ക് അ​ഗ​ർ​വാ​ളും അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി​യ പൂ​ജാ​ര, ര​ഹാ​നെ, ജ​ഡേ​ജ എ​ന്നി​വ​രും മി​ക​ച്ച ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രാ​തി​രു​ന്ന രോ​ഹി​ത് ശ​ർ​മ​യും നാ​യ​ക​ൻ വി​രാ​ട് കോ​ഹി​ലി​യും കൂ​ടി തി​രി​ച്ചെ​ത്തി​യാ​ൽ ‌ടീം ​ഇ​ന്ത്യ​യെ പി​ടി​ച്ചു​നി​ർ​ത്താ​നാ​കി​ല്ല. 


വാർത്തകൾ

Sign up for Newsletter



top