09
December 2019 - 9:33 pm IST

Download Our Mobile App

Flash News
Archives

Updates

beware-of-faudulent-kyc-sms-and-call-alerts-by-paytm-chief

വ്യാജസന്ദേശങ്ങളിൽ വീഴരുത്; പണം നഷ്‌ടപ്പെടാതിരിക്കാൻ മുന്നറിയിപ്പുമായി പേടിഎം

Published:21 November 2019

"പേടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ, കെ.വൈ.സി ചെയ്യണമെന്നോ ആവശ്യപ്പെട്ടുള്ള എസ്എംഎസുകളെ ദയവായി വിശ്വസിക്കരുത്. അവ വ്യാജമാണ്" അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടൊപ്പം നിരവധി പേടിഎം ഉപയോക്താക്കൾക്ക് ലഭിച്ച വ്യാജ എസ്എംഎസിന്‍റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. 

മുംബൈ: ഇ-വാലറ്റ് കമ്പനിയായ പേടിഎമ്മിന്‍റെ പേരില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കെ.വൈ.സി. ആവശ്യപ്പെട്ടു കൊണ്ട് വരുന്ന സന്ദേശങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കമ്പനി സ്ഥാപകൻ വിജയ് ശേഖർ ശർമ. "പേടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ, കെ.വൈ.സി ചെയ്യണമെന്നോ ആവശ്യപ്പെട്ടുള്ള എസ്എംഎസുകളെ ദയവായി വിശ്വസിക്കരുത്. അവ വ്യാജമാണ്" അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടൊപ്പം നിരവധി പേടിഎം ഉപയോക്താക്കൾക്ക് ലഭിച്ച വ്യാജ എസ്എംഎസിന്‍റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. 

"ഞങ്ങൾ നിങ്ങളുടെ പേടിഎം അക്കൗണ്ടിലെ പണം കുറച്ച് സമയത്തിനുള്ളിൽ ഹോൾഡ് ചെയ്യും.... നിങ്ങളുടെ പേടിഎം കെ.വൈ.സി പൂർത്തിയാക്കൂ," എന്നാണ് ഇംഗ്ലീഷിൽ കിട്ടിയ സന്ദേശത്തിൽ പറയുന്നത്. പേടിഎം  ഇത്തരത്തിലുള്ള എസ്എംഎസ് അയക്കുകയോ ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കെ.വൈ.സി വിവരങ്ങള്‍ പൂരിപ്പിക്കാനോ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിജയ് ശേഖര്‍ വ്യക്തമാക്കി. തട്ടിപ്പുകാര്‍  ലക്കി ഡ്രോ പോലുള്ള ശ്രമങ്ങളുമായി സന്ദേശങ്ങള്‍ അയക്കുമെന്നും അതിലൊന്നും വീഴരുതെന്നും അദ്ദേഹം റീ-ട്വീറ്റിലൂടെ വ്യക്തമാക്കി.

തട്ടിപ്പുകാര്‍ ഉപയോക്താക്കളോട് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാനും കെ.വൈ.സി വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെടുകയും അതില്‍ പിന്‍ നമ്പര്‍ ആപ്പില്‍ നല്‍കുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് ഫോണില്‍ അക്‌സസ് ലഭിക്കുകയും മൊബൈല്‍ വാലറ്റുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ അവര്‍ക്ക് തിരിമറി നടത്താന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിരവധി പേരാണ് കമ്പനിയുടെ സൈബർ സെല്ലിലും റിസർവ് ബാങ്ക് ഓംബുഡ്‌സ്മാനും സമാന  അനുഭവങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയത്. പേടിഎം ജീവനക്കാരെന്ന രീതിയിൽ‌ പരിചയപ്പെടുത്തി നിരവധി പേരെയാണ് വ്യാജന്മാർ ചതിച്ചത്. 


വാർത്തകൾ

Sign up for Newsletter



top