14
December 2019 - 2:20 pm IST

Download Our Mobile App

Crime

t-p-ramakrishnan-says-about-other-state-employees-crimes

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി

Published:21 November 2019

സം​സ്ഥാ​ന​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ നേ​രി​ട്ടും അ​ല്ലാ​തെ​യും പ​ങ്കെ​ടു​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സ​ര്‍ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി രാ​മ​ക്യ​ഷ്ണ​ന്‍. തൊ​ഴി​ല്‍ ചൂ​ഷ​ണ​ങ്ങ​ള്‍ക്കെ​തി​രെ​യും ല​ഹ​രി ഉ​പ​യോ​ഗം കൊ​ണ്ടു​ണ്ടാ​കു​ന്ന ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​യും കു​റി​ച്ച് ഇ​വ​ര്‍ക്കി​ട​യി​ല്‍ തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ ബോ​ധ​വ​ല്‍ക്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ നേ​രി​ട്ടും അ​ല്ലാ​തെ​യും പ​ങ്കെ​ടു​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സ​ര്‍ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി രാ​മ​ക്യ​ഷ്ണ​ന്‍. തൊ​ഴി​ല്‍ ചൂ​ഷ​ണ​ങ്ങ​ള്‍ക്കെ​തി​രെ​യും ല​ഹ​രി ഉ​പ​യോ​ഗം കൊ​ണ്ടു​ണ്ടാ​കു​ന്ന ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​യും കു​റി​ച്ച് ഇ​വ​ര്‍ക്കി​ട​യി​ല്‍ തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ ബോ​ധ​വ​ല്‍ക്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തു​ന്ന അ​ക്ര​മ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സ​ജി ചെ​റി​യാ​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും ര​ജി​സ്‌​ട്രേ​ഷ​നും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് വി​ത​ര​ണ​വും ല​ക്ഷ്യ​മി​ട്ട് ഇ​വ​ര്‍ക്കാ​യി ആ​വാ​സ് ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. ഇ​തു​വ​രെ 4,71, 103 തൊ​ഴി​ലാ​ളി​ക​ള്‍ പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഈ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ണ്ണ​മാ​ക്കി ഇ​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​ലൂ​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള​ള​വ​രെ വേ​ഗം ക​ണ്ടെ​ത്തു​വാ​നും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കു​ന്ന​ത് ത​ട​യു​വാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ന്‍റേ​ത് വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​യെ ത​ക​ര്‍ക്കു​ന്ന ന​യം

തി​രു​വ​ന​ന്ത​പു​രം: വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​യെ പൂ​ര്‍ണ്ണ​മാ​യും ത​ക​ര്‍ക്കു​ന്ന ന​യ​മാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പി​ന്തു​ട​രു​ന്ന​തെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​ക്യ​ഷ്ണ​ന്‍. ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ നൂ​റ് ശ​ത​മാ​നം വി​ദേ​ശ​നി​ക്ഷേ​പം അ​നു​വ​ദി​ച്ചു​കൊ​ണ്ടും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍ന്നെ​ടു​ത്തു​കൊ​ണ്ടും തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളി​ല്‍ കോ​ര്‍പ്പ​റേ​റ്റു​ക​ള്‍ക്ക് അ​നു​കൂ​ല​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​യും ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത അ​നു​മ​തി ന​ല്‍കി​യും ചെ​യ്യു​ന്ന കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ള്‍ ഈ ​മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പി.​കെ. ശ​ശി ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​നു​ള്ള മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ തു​ട​ര്‍ന്നു​വ​രു​ന്ന ന​യ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തെ ക​ട​ക​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യം ഏ​റെ ദു​രി​ത പൂ​ര്‍ണ്ണ​മാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ തൊ​ഴി​ലും കൂ​ലി​യും സം​ര​ക്ഷി​ക്കു​വാ​നും അ​വ​ര്‍ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ കാ​ലോ​ചി​ത​മാ​യി വ​ര്‍ധി​പ്പി​ക്കു​ന്ന ശു​പാ​ര്‍ശ സ​ര്‍ക്കാ​ര്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ വാ​ണി​ജ്യ-​വ്യാ​പ​ര തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ശി​വ​ൻ​കു​ട്ടി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top