09
December 2019 - 8:53 pm IST

Download Our Mobile App

Flash News
Archives

National

മുന്‍ കേന്ദ്രമന്ത്രി അഗതാ സാങ്മ വിവാഹിതയായി

Published:22 November 2019

മേഘാലയിലെ ഇന്ദിരാഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലെ ഡോക്റ്ററായ പാട്രിക് റോങ്മ മാരഖ് ആണ് വരൻ.

ഷില്ലോങ്: മുൻ കേന്ദ്രമന്ത്രിയും മേഘാലയയിലെ ടുറ മണ്ഡലത്തിലെ എംപിയുമായ അഗതാ സാങ്മ വിവാഹിതയായി.

മേഘാലയിലെ ഇന്ദിരാഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലെ ഡോക്റ്ററായ പാട്രിക് റോങ്മ മാരഖ് ആണ് വരൻ.

മുൻ മുഖ്യമന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്ന പരേതനായ പി.എ. സാങ്മയുടെ മകളാണ് 39-കാരിയായ അഗത. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെയും ആഭ്യന്തരമന്ത്രി ജയിംസ് സാങ്മയുടെയും സഹോദരിയാണ്. ദമ്പതിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ ആശംസകൾ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top