16
December 2019 - 5:30 am IST

Download Our Mobile App

Cricket

കൊൽക്കത്ത ഡേ-നൈറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റിങ്ങിന്

Published:22 November 2019

തൈജുൾ ഇസ്ലാമം, മെഹ്ദി ഹസൻ എന്നിവരെ ഒഴിവാക്കി അൽ-അമീൻ ഹൊസൈൻ, നയീം ഹസൻ എന്നിവരെ ബംഗ്ലാദേശ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഇൻഡോറിൽ വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ മത്സരിക്കുന്നത്.

കൊൽക്കത്ത: ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് മത്സരത്തിനിറങ്ങുന്നത്.

തൈജുൾ ഇസ്ലാമം, മെഹ്ദി ഹസൻ എന്നിവരെ ഒഴിവാക്കി അൽ-അമീൻ ഹൊസൈൻ, നയീം ഹസൻ എന്നിവരെ ബംഗ്ലാദേശ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഇൻഡോറിൽ വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ മത്സരിക്കുന്നത്.

മത്സരത്തിന് സാക്ഷിയാകാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പടെ നിരവധി പ്രമുഖർ ഈഡൻ ഗാർഡൻസിൽ എത്തി.

സച്ചിൻ തെൻഡുൽക്കർ, അജിത് വഡേക്കർ, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സുനിൽ ഗവാസ്കർ, കപിൽ ദേവ് തുടങ്ങി മുൻകാല നായകൻമാരും ബംഗ്ലാദേശ് മുൻ താരങ്ങളും കൊൽക്കത്തയിൽ മത്സരം കാണാനായി എത്തിയിട്ടുണ്ട്.

മത്സരത്തിന് മുൻപ് ബംഗ്ലാദേശ് പ്രധാനമന്ത്രി കളിക്കാരെ പരിചയപ്പെട്ടു. കാണികളുടെ വലിയ നിരയും ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഈഡൻ ഗാഡൻ ഗ്രൗണ്ടിൽ എത്തിയിട്ടുണ്ട്.

 

 


വാർത്തകൾ

Sign up for Newsletter



top