09
December 2019 - 9:00 pm IST

Download Our Mobile App

Flash News
Archives

Cricket

ബംഗ്ലാദേശിനെ മെരുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടം

Published:22 November 2019

60 റൺസെടുക്കുന്നതിനിടെ സന്ദർശകർക്ക് ആറ് വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായി. 82 റൺസ് നേടിയപ്പോൾ ഏഴാം വിക്കറ്റും സന്ദർശകർക്ക് നഷ്ടമായി. ഒരു റൺസ് മാത്രമെടുത്ത എബാഡട്ട് ഹുസൈനാണ് ഏഴാമതായി പുറത്തായത്. 
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും  ഇഷാന്ത് ശർമയും ഒരു വിക്കറ്റ് തകർത്ത മുഹമ്മദ് ഷമിയുമാണ് ബംഗ്ലാദേശിനെ തകർത്തത്.

കൊൽക്കത്ത:ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരേ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച.

60 റൺസെടുക്കുന്നതിനിടെ സന്ദർശകർക്ക് ആറ് വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായി. 82 റൺസ് നേടിയപ്പോൾ ഏഴാം വിക്കറ്റും സന്ദർശകർക്ക് നഷ്ടമായി. ഒരു റൺസ് മാത്രമെടുത്ത എബാഡട്ട് ഹുസൈനാണ് ഏഴാമതായി പുറത്തായത്. 

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും  ഇഷാന്ത് ശർമയും ഒരു വിക്കറ്റ് തകർത്ത മുഹമ്മദ് ഷമിയുമാണ് ബംഗ്ലാദേശിനെ തകർത്തത്. ഇമ്രുൾ കയെസ് (4), ക്യാപ്റ്റൻ മോമിനുൾ ഹഖ് (0), മുഹമ്മദ് മിഥുൻ (0), മുഷ്ഫിഖുർ റഹീം (0), ഷദ്മാൻ ഇസ്ലാം (29), ലിറ്റൻ ദാസ് (24) , എബാഡട്ട് ഹുസൈൻ(1)എന്നിവരാണ് പുറത്തായത്.

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ വിക്കറ്റ് ഇന്ത്യൻ താരം ഇഷാന്ത് ശർമയ്ക്കായിരുന്നു. ഏഴാം ഓവറിൽ ബംഗ്ലാദേശ് ഓപ്പണർ ഇമ്രുൾ കയെസിനെയാണ് (4) ഇഷാന്ത് പുറത്താക്കിയത്. നയിംഹസൻ(എട്ട്) മെഹ്ദി ഹസൻ(0) എന്നിവരാണ് ക്രീസിൽ. 24.3 ഓവറിൽ 82 റൺസ് എടുത്തിട്ടുണ്ട് ബംഗ്ലാദേശ്. 

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ മൊമിനുൾ ഹഖ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top