16
December 2019 - 5:47 am IST

Download Our Mobile App

Cricket

kolkata-day-night-test-mach-team-india-vs-bangladesh-latest

ഡേ-നൈറ്റ് ടെസ്റ്റ്; കൊടുങ്കാറ്റായി ഇന്ത്യൻ പേസ് ത്രയം; ബം​ഗ്ലാദേശ് 106ന് പുറത്ത്

Published:22 November 2019

അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് ശർമയ്ക്ക് മൂന്ന് വിക്കറ്റുകൾ നേടിയ ഉമേഷ് യാദവും രണ്ട് വിക്കറ്റ് പിഴുതെടുത്ത മുഹമ്മദ് ഷമിയും ഉറച്ച പിന്തുണ നൽകി. ഇതോടെ 30.3 ഓവറിൽ ബംഗ്ലാദേശിന്‍റെ എല്ലാവരും പുറത്തായി.

കൊൽക്കത്ത: ഇന്ത്യയിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ എതിരാളികളായ ബംഗ്ലാദേശ് 106 റൺസിന് പുറത്ത്. ഇന്ത്യൻ പേസർമാരുടെ ഉജ്ജ്വല ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശിനെ 106 റൺസിലൊതുക്കിയത്. അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് ശർമയ്ക്ക് മൂന്ന് വിക്കറ്റുകൾ നേടിയ ഉമേഷ് യാദവും രണ്ട് വിക്കറ്റ് പിഴുതെടുത്ത മുഹമ്മദ് ഷമിയും ഉറച്ച പിന്തുണ നൽകി. ഇതോടെ 30.3 ഓവറിൽ ബംഗ്ലാദേശിന്‍റെ എല്ലാവരും പുറത്തായി.

ഈഡൻ ​ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബം​ഗ്ലാദേശിന് സ്കോർ 15-ൽ നിൽക്കെ ആദ്യ അടി കിട്ടി. നാല് റൺസെടുത്ത ഇമ്രുൾ ഖായിസിനെ ഇഷാന്ത് ശർമ പുറത്താക്കി. ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ വിക്കറ്റായിരുന്നു ഇത്. പിന്നാലെ തന്നെ ഒരോവറിൽ ക്യാപ്റ്റൻ മോമിനുൾ ഹഖിനേയും മൊഹമ്മദ് മിഥുനേയും പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ബം​ഗ്ലാദേശിന് മേൽ ആധിപത്യം നൽകി. 

സ്കോർ 26-ൽ എത്തിയപ്പോൾ മുഷ്ഫിഖർ റഹിമിനെ മുഹമ്മദ് ഷമിയും പുറത്താക്കി. സ്കോർ 38-ൽ എത്തിയപ്പോൾ പിടിച്ചുനിൽക്കാൻ ശ്രമിച്ച ഷദ്മാൻ ഇസ്ലാമിനെ ഉമേഷ് പുറത്താക്കി. 29 റൺസാണ് ഷ്ദമാൻ നേടിയത്. പിന്നീട് പൊരുതാൻ ശ്രമിച്ച ലിറ്റൺ ദാസ് 24ൽ നിൽക്കെ പരുക്കേറ്റ് പുറത്തായതും ബംഗ്ലാദേശിന് തിരിച്ചടിയായി. 

അതേസമയം, ബൗളിങ് നിരയിൽ പേസർമാർ‌ കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യൻ നായകന് സ്പിന്നമാരെ ഉപയോഗിക്കേണ്ടി വന്നില്ല. രവിന്ദ്ര ജഡേജയ്ക്ക് ഒരു ഓവർ ചെയ്യാൻ അവസരം കിട്ടിയപ്പോൾ ആർ. അശ്വിന് ഒരു പന്തുപോലും ബൗൾ ചെയ്യേണ്ടിവന്നില്ല. 12 വർഷത്തിനു ശേഷമാണ് നാട്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്‍റെ ഒരു ഇന്നിങ്സിൽ ഇഷാന്ത് ശർമ അഞ്ച് വിക്കറ്റ് നേടുന്നത്. 

രണ്ട്​ മാറ്റങ്ങളോടെയാണ്​ ബംഗ്ലാദേശ്​ ഇന്ന്​ കളത്തിലിറങ്ങിയത്​​. അൽ-അമീൻ ഹുസൈൻ, നയീം എന്നിവർ താജുൽ ഇസ്​ലാം, മെഹന്ദി ഹസൻ എന്നിവർക്ക്​ പകരമായി ടീമിലെത്തി. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. പശ്​ചിമ ബംഗാൾ മുഖ്യമ​ന്ത്രി മമത ബാനർജിയും ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീനയും മത്സരം കാണാൻ സ്​റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്​. ഈ ടെസ്​റ്റ്​ കൂടി ജയിച്ച്​ നാട്ടിൽ 17-ാം പരമ്പര വിജയം സ്വന്തമാക്കുകയാണ്​ വിരാട്​ കോഹ്​ലിയുടെയും സംഘത്തി​ന്‍റെയും ലക്ഷ്യം.


വാർത്തകൾ

Sign up for Newsletter



top