16
December 2019 - 5:41 am IST

Download Our Mobile App

Crime

sports-trainer-arrested-for-sexually-harassing-students

പരിശീലനത്തിന്‍റെ മറവില്‍ വിദ്യാർഥികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

Published:22 November 2019

കരകുളം ഗവൺമെന്‍റ്​ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ ആലപ്പുഴ സ്വദേശി ബോബി ജോസഫ് ആണ് പിടിയിലായത്. ഇയാളുടെ കീഴിൽ പരിശീലനം നടത്തുന്ന പത്തോളം കുട്ടികളുടെ പരാതിയിലാണ് അറസ്​റ്റ്​. 

തിരുവനന്തപുരം: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകൻ അറസ്റ്റിൽ. കരകുളം ഗവൺമെന്‍റ്​ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ ആലപ്പുഴ സ്വദേശി ബോബി ജോസഫ് ആണ് പിടിയിലായത്. ഇയാളുടെ കീഴിൽ പരിശീലനം നടത്തുന്ന പത്തോളം കുട്ടികളുടെ പരാതിയിലാണ് അറസ്​റ്റ്​. 

കായിക പരിശീലനത്തിനെന്ന പേരിൽ സ്‌കൂൾ പ്രവർത്തി സമയത്തും സ്‌കൂൾ വിട്ടതിനു ശേഷവും വിദ്യാർഥികളെ കാറിൽ കയറ്റി പുറത്ത് കൊണ്ട് പോകാറുണ്ടായിരുന്നു. വിജനമായ സ്ഥലത്ത് എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്നാണ് അധ്യാപകനെതിരെയുള്ള കേസ്. കുട്ടികളെ പരസ്പരം ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും മൊഴിയുണ്ട്. 

ഇയാളുടെ ശല്യം സഹിക്കാതെ രണ്ടു കുട്ടികൾ അവരുടെ രക്ഷിതാക്കളോട് വിവരം ധരിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈനിലും പൊലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് അറസ്​റ്റ്​ ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top