09
December 2019 - 10:10 pm IST

Download Our Mobile App

Flash News
Archives

National

spg-protection-prime-minister

എ​സ്പി​ജി ഇ​നി പ്ര​ധാ​ന​മ​ന്ത്രി​ക്കു മാ​ത്രം

Published:22 November 2019

സ്പെ​ഷ്യ​ൽ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പ് (എ​സ്പി​ജി) സേ​നാം​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷാ വ​ല​യം പ്ര​ധാ​ന​മ​ന്ത്രി​ക്കു മാ​ത്ര​മാ​യി ചു​രു​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​ടു​ത്ത​യാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നു പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ർ​ജു​ൻ രാം ​മേ​ഘ്‌​വാ​ൾ സ​ഭ​യെ അ​റി​യി​ച്ചു

ന്യൂ​ഡ​ൽ​ഹി: സ്പെ​ഷ്യ​ൽ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പ് (എ​സ്പി​ജി) സേ​നാം​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷാ വ​ല​യം പ്ര​ധാ​ന​മ​ന്ത്രി​ക്കു മാ​ത്ര​മാ​യി ചു​രു​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​ടു​ത്ത​യാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നു പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ർ​ജു​ൻ രാം ​മേ​ഘ്‌​വാ​ൾ സ​ഭ​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ബി​ല്ലി​നു കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. 

നെ​ഹ്‌​റു- ഗാ​ന്ധി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണു നി​ല​പാ​ടി​ലു​റ​ച്ച് കേ​ന്ദ്രം ഭേ​ദ​ഗ​തി​ക്കൊ​രു​ങ്ങു​ന്ന​ത്. നി​ല​വി​ല്‍ പ്ര​ധാ​നാ​മ​ന്ത്രി, അ​വ​രു​ടെ ഏ​റ്റ​വും അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ള്‍, മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്കാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വൈ​ദ​ഗ്ധ്യ​മു​ള്ള സു​ര​ക്ഷാ ഗ്രൂ​പ്പ് എ​സ്പി​ജി കാ​വ​ൽ വ​ല​യ​മൊ​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സു​ര​ക്ഷാ ഭീ​ഷ​ണി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗാ​ന്ധി കു​ടും​ബ​ത്തി​ന് ന​ല്‍കി വ​രു​ന്ന എ​സ്പി​ജി സു​ര​ക്ഷ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ച്ച​ത്. ഗാ​ന്ധി കു​ടും​ബം എ​സ്പി​ജി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പാ​ലി​ച്ചി​ല്ലെ​ന്നും കേ​ന്ദ്രം ത​യാ​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ല്‍ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. സോ​ണി​യ​യും രാ​ഹു​ലും വി​ദേ​ശ​യാ​ത്ര​ക​ളി​ൽ എ​സ്പി​ജി സേ​വ​നം ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. 

ഇ​തോ‍ടെ സി​ആ​ര്‍പി​എ​ഫി​ന്‍റെ സെ​ഡ് പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ മാ​ത്ര​മാ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്‌​ര എ​ന്നി​വ​ർ​ക്ക്. ഡ​ൽ​ഹി പൊ​ലീ​സി​ന്‍റേ​തു​ൾ​പ്പെ​ടെ നൂ​റോ​ളം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ര​ക്ഷ​മാ​ണ് സെ​ഡ് പ്ല​സ് കാ​റ്റ​ഗ​റി​യി​ല്‍ ല​ഭി​ക്കു​ക. ഇ​തി​നെ​തി​രേ സ​ഭ​യി​ലും പു​റ​ത്തും കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്നു. സു​ര​ക്ഷ​യി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്‌​ട്രീ​യം ക​ല​ർ​ത്തു​ക​യാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. 1991 മേ​യ് 21 ന് ​മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നെ​ഹ്റു കു​ടും​ബ​ത്തി​ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ എ​സ്പി​ജി സു​ര​ക്ഷ അ​നു​വ​ദി​ച്ച​ത്.

നി​ല​വി​ൽ 3500 അം​ഗ​ങ്ങ​ളാ​ണ് എ​സ്പി​ജി​യി​ലു​ള്ള​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്കു മാ​ത്ര​മാ​യി സു​ര​ക്ഷ ചു​രു​ക്കു​ന്ന​തോ​ടെ അ​ധി​ക​മു​ള്ള അം​ഗ​ങ്ങ​ളെ അ​വ​ര​വ​രു​ടെ മാ​തൃ​സേ​ന​ക​ളി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ൾ​ക്ക​നു​സൃ​ത​മാ​യാ​കും സേ​ന​യു​ടെ ക​രു​ത്ത് കൂ​ട്ടു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യു​ക​യെ​ന്നും  കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ. അ​തേ​സ​മ​യം, എ​സ്പി​ജി സു​ര​ക്ഷ പി​ന്‍വ​ലി​ച്ച​തി​നു പി​ന്നി​ല്‍ രാ​ഷ്‌​ട്രീ​യം മാ​ത്ര​മെ​ന്ന് പ്രി​യ​ങ്ക. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്നും അ​വ​ർ. എ​ന്നാ​ല്‍ കോ​ണ്‍ഗ്ര​സ് നി​ല​പാ​ട് രാ​ഷ്‌​ട്രീ​യ ധാ​ര്‍മി​ക​ത​യ്ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നു ബി​ജെ​പി. രാ​ജ്യം ഇ​പ്പോ​ഴും ത​ങ്ങ​ളു​ടെ ഏ​കാ​ധി​പ​ത്യ​ത്തി​ലാ​ണെ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് ഇ​ത്ത​രം പ്ര​തി​ക​ര​ണ​മെ​ന്നും ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി.


വാർത്തകൾ

Sign up for Newsletter



top