16
December 2019 - 4:40 am IST

Download Our Mobile App

National

national-investigation-agency-destroyed-bangla-terrorist-chain

ബം​ഗ​ളൂ​രു​വി​ൽ ബം​ഗ്ലാ ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ശൃം​ഖ​ല ത​ക​ർ​ത്തു

Published:22 November 2019

ബം​ഗ്ലാ​ദേ​ശി ഭീ​ക​ര സം​ഘ​ട​ന അ​ൻ​സാ​റു​ള്ള ബം​ഗ്ലാ​യു​ടെ ബം​ഗ​ളൂ​രു​വി​ടെ ശൃം​ഖ​ല ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ത​ക​ർ​ത്തു. ബം​ഗ​ളൂ​രു​വി​ലും കോ​ൽ​ക്ക​ത്ത​യി​ലും മേ​ഘാ​ല​യ സം​സ്ഥാ​ന​ത്താ​കെ​യും ശ​ക്ത​മാ​യ വേ​രു​ക​ളു​ള്ള സം​ഘ​ട​ന​യ്ക്കാ​ണു ശ​ക്ത​മാ​യ തി​രി​ച്ച​ടി. 

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി ഭീ​ക​ര സം​ഘ​ട​ന അ​ൻ​സാ​റു​ള്ള ബം​ഗ്ലാ​യു​ടെ ബം​ഗ​ളൂ​രു​വി​ടെ ശൃം​ഖ​ല ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ത​ക​ർ​ത്തു. ബം​ഗ​ളൂ​രു​വി​ലും കോ​ൽ​ക്ക​ത്ത​യി​ലും മേ​ഘാ​ല​യ സം​സ്ഥാ​ന​ത്താ​കെ​യും ശ​ക്ത​മാ​യ വേ​രു​ക​ളു​ള്ള സം​ഘ​ട​ന​യ്ക്കാ​ണു ശ​ക്ത​മാ​യ തി​രി​ച്ച​ടി. മേ​ഘാ​ല​യ​യി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ ഫ​ർ​ഹാ​ൻ എ​ന്ന യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ബം​ഗ​ളൂ​രു​വി​ലെ ശൃം​ഖ​ല​യെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. 

വി​ദ്യാ​ർ​ഥി​യെ​ന്ന വ്യാ​ജേ​ന ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു താ​ൻ ഏ​റെ​ക്കാ​ലം ക​ഴി​ഞ്ഞ​തെ​ന്നു ഫ​ർ​ഹാ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണു ഭീ​ക​ര​സം​ഘ​ട​ന​യു​ടെ സ്വാ​ധീ​ന​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. പി​ജി വി​ദ്യാ​ർ​ഥി​യെ​ന്ന പേ​രി​ൽ ഫ​ർ​ഹാ​ൻ താ​മ​സി​ച്ച മു​റി​യി​ൽ ഒ​രാ​ൾ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളും അ​ൻ​സാ​റു​ള്ള ബം​ഗ്ലാ​യു​ടെ ഭീ​ക​ര​നാ​ണ്. ഫ​ർ​ഹാ​ൻ അ​റ​സ്റ്റി​ലാ​യ​ത​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ന്നു. 

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​നു സ​മീ​പ​ത്തു നി​ന്ന് റോ​ക്ക​റ്റു​ക​ളും ഐ​ഇ​ഡി നി​ർ​മി​ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് അ​ൻ​സാ​റു​ള്ള ബം​ഗ്ല​യി​ലേ​ക്കു ന​യി​ച്ച​ത്. നേ​ര​ത്തേ, ഹ​ബീ​ബു​ൾ റ​ഹ്മാ​ൻ എ​ന്ന യു​വാ​വി​നെ പി​ടി​കൂ​ടി​യ​തോ​ടെ ജ​മാ​അ​ത്ത് ഉ​ൾ മു​ജാ​ഹി​ദ്ദീ​ൻ ബം​ഗ്ലാ​ദേ​ശ് എ​ന്ന സം​ഘ​ട​ന​യു​ടെ സ്വാ​ധീ​ന​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കാ​നാ​യി​രു​ന്നു എ​ൻ​ഐ​എ​യ്ക്ക്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബ​ർ​ദ്വാ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​ങ്കു​ണ്ടാ​യി​രു​ന്നു ഹ​ബീ​ബു​ൾ റ​ഹ്മാ​ന്. 


വാർത്തകൾ

Sign up for Newsletter



top