16
December 2019 - 6:12 am IST

Download Our Mobile App

Updates

pms-service-trapped-in-sebi-laws

സെ​ബി നി​യ​മ​ത്തി​ല്‍ കു​രു​ങ്ങി പി​എം​എ​സ് സ​ര്‍വീ​സ്

Published:22 November 2019

പോ​ര്‍ട്ട്ഫോ​ളി​യോ മാ​നെ​ജ്മെ​ന്‍റ് സ​ര്‍വീ​സു​ക​ള്‍ക്കു (പി​എം​എ​സ്) മേ​ല്‍ സെ​ബി പു​തു​താ​യി ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് വി​യോ​ജി​പ്പ്. പു​തി​യ ന​ട​പ​ടി​ക​ള്‍ പി​എം​എ​സ് മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​യ്ക്കു ത​ട​സ​മാ​കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. 

മും​ബൈ: പോ​ര്‍ട്ട്ഫോ​ളി​യോ മാ​നെ​ജ്മെ​ന്‍റ് സ​ര്‍വീ​സു​ക​ള്‍ക്കു (പി​എം​എ​സ്) മേ​ല്‍ സെ​ബി പു​തു​താ​യി ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് വി​യോ​ജി​പ്പ്. പു​തി​യ ന​ട​പ​ടി​ക​ള്‍ പി​എം​എ​സ് മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​യ്ക്കു ത​ട​സ​മാ​കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.  പി​എം​എ​സി​ലെ ചു​രു​ങ്ങി​യ നി​ക്ഷേ​പം 25 ല​ക്ഷ​ത്തി​ല്‍നി​ന്ന് 50 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ര്‍ത്തി​യ​താ​ണ്  സെ​ബി​യു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. പോ​ര്‍ട്ട്ഫോ​ളി​യോ മാ​നെ​ജ​ര്‍മാ​രു​ടെ "നെ​റ്റ്‌​വ​ര്‍ത്ത്' യോ​ഗ്യ​ത​യും സെ​ബി പു​ന​ര്‍നി​ര്‍ണ​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് മൊ​ത്തം ഇ​ട​പാ​ട് മൂ​ല്യം ചു​രു​ങ്ങി​യ​ത് ര​ണ്ടു കോ​ടി രൂ​പ​യാ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് അ​ഞ്ചു കോ​ടി രൂ​പ​യാ​ക്കി ഉ​യ​ര്‍ത്തി​യി​ട്ടു​ള്ള​ത്.

നി​ല​വി​ലു​ള്ള പോ​ര്‍ട്ട്ഫോ​ളി​യോ മാ​നേ​ജ​ര്‍മാ​ര്‍ക്ക് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് മൂ​ല്യം കൈ​വ​രി​ക്കാ​ന്‍ 36 മാ​സം സ​മ​യം ന​ല്‍കി​യി​ട്ടു​ണ്ട്. പോ​ര്‍ട്ട്ഫോ​ളി​യോ മാ​നെ​ജ​ര്‍മാ​ര്‍ക്ക് ഈ​ടാ​ക്കാ​വു​ന്ന ക​മ്മീ​ഷ​നും പ​രി​ഷ്ക​രി​ച്ചു. തെ​റ്റാ​യ വി​ൽ​പ്പ​ന​യി​ലൂ​ടെ നി​ക്ഷേ​പം സ​മാ​ഹ​രി​ക്കു​ന്ന​ത് ഉ​ള്‍പ്പ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ള്‍ ത​ട​യു​ക​യാ​ണ് പു​തി​യ നി​ബ​ന്ധ​ന​ക​ളി​ലൂ​ടെ സെ​ബി ല​ക്ഷ്യ​മി​ടു​ന്ന​ത്. ലി​സ്റ്റ് ചെ​യ്യാ​ത്ത സെ​ക്യൂ​രി​റ്റി​ക​ളി​ല്‍ പോ​ര്‍ട്ട്ഫോ​ളി​യോ മാ​നെ​ജ​ര്‍മാ​ര്‍ക്ക് നി​ക്ഷേ​പി​ക്കാ​വു​ന്ന ആ​സ്തി​യു​ടെ (എ​യു​എം) ഉ​യ​ര്‍ന്ന പ​രി​ധി 25 ശ​ത​മാ​ന​മാ​യും നി​ജ​പ്പെ​ടു​ത്തി.


വാർത്തകൾ

Sign up for Newsletter



top