16
December 2019 - 5:35 am IST

Download Our Mobile App

Updates

kerala-government-created-land-for-businesses

വ്യ​വ​സാ​യി​ക​ള്‍ക്കാ​യി ലാ​ന്‍ഡ് ബാ​ങ്ക് ഒ​രു​ക്കി സ​ര്‍ക്കാ​ര്‍

Published:22 November 2019

എ​ല്ലാ ജി​ല്ല​ക​ളി​ലും വ്യ​വ​സാ​യം തു​ട​ങ്ങാ​ന്‍ അ​നു​യോ​ജ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ത്തി​ടാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം. എ​ല്ലാ സ​ര്‍ക്കാ​ര്‍ അ​ന​മ​തി​ക​ളോ​ടും കൂ​ടി​യു​ള്ള ഭൂ​മി​യാ​യി​രി​ക്കും ഇ​ങ്ങ​നെ ലാ​ന്‍ഡ് ബാ​ങ്കാ​യി സൂ​ക്ഷി​ക്കു​ക. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ ഫാ​ക്റ്റ​റി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​മ്പ​നി​ക​ള്‍ത​ന്നെ സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ ജി​ല്ല​ക​ളി​ലും വ്യ​വ​സാ​യം തു​ട​ങ്ങാ​ന്‍ അ​നു​യോ​ജ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ത്തി​ടാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം. എ​ല്ലാ സ​ര്‍ക്കാ​ര്‍ അ​ന​മ​തി​ക​ളോ​ടും കൂ​ടി​യു​ള്ള ഭൂ​മി​യാ​യി​രി​ക്കും ഇ​ങ്ങ​നെ ലാ​ന്‍ഡ് ബാ​ങ്കാ​യി സൂ​ക്ഷി​ക്കു​ക. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ ഫാ​ക്റ്റ​റി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​മ്പ​നി​ക​ള്‍ത​ന്നെ സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യു​ണ്ട്. പ​ല​പ്പോ​ഴും ഇ​ത് സ​മ​യ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു. ചെ​റു​കി​ട സ്ഥ​ല​മു​ട​മ​ക​ളു​ടെ സ​മ്മ​തം വാ​ങ്ങു​ന്ന​താ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. ഇ​തെ​ല്ലാം പ​രി​ഹ​രി​ച്ച് വ്യ​വ​സാ​യ​സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നും സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.
 
ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി ന​ല്‍കും. എ​ല്ലാ ജി​ല്ല​ക​ളി​ലും 100 ഏ​ക്ക​ര്‍ വീ​തം സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി. സം​രം​ഭ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. നാ​ളി​കേ​ര ഉ​ത്പാ​ദ​നം കൂ​ടു​ത​ലു​ള്ള കോ​ഴി​ക്കോ​ട്ടും ക​ണ്ണൂ​രും ഇ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്ത് നാ​ളി​കേ​ര പാ​ര്‍ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. 
   
മ​റ്റു ജി​ല്ല​ക​ളി​ല്‍ അ​നു​യോ​ജ്യ​മാ​യ വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങാം. സം​രം​ഭ​ങ്ങ​ള്‍ക്ക് വെ​ള്ള​വും വെ​ളി​ച്ച​വും ഭൂ​മി​യും അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യം വ്യ​വ​സാ​യ വ​കു​പ്പ് ല​ഭ്യ​മാ​ക്കും. കി​ന്‍ഫ്ര, കെ​എ​സ്ഐ​ഡി​സി എ​ന്നി​വ​യ്ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. വ്യ​വ​സാ​യം തു​ട​ങ്ങാ​ന്‍ ന​ല്‍കു​ന്ന ഭൂ​മി​യു​ടെ വി​ല മൂ​ന്നു വ​ര്‍ഷം ക​ഴി​ഞ്ഞ് തി​രി​ച്ച​ട​ച്ചാ​ല്‍ മ​തി. പൊ​തു​മേ​ഖ​ല​യ്ക്ക് പു​റ​മെ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. സം​രം​ഭ​ങ്ങ​ള്‍ക്ക് അ​സം​സ്‌​കൃ​ത സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നും ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് മാ​ര്‍ക്ക​റ്റ് ക​ണ്ടെ​ത്താ​നും വ്യ​വ​സാ​യ വാ​ണി​ജ്യ മി​ഷ​ന് രൂ​പം ന​ല്‍കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
   
പു​തി​യ "വ്യ​വ​സാ​യ സ്ഥാ​പ​ന സു​ഗ​മ​മാ​ക്ക​ല്‍' നി​യ​മ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം കാ​ര്‍ഷി​ക മേ​ഖ​ല​യ്ക്കു ല​ഭി​ക്കു​മെ​ന്ന് സ​ര്‍ക്കാ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. കാ​ര്‍ഷി​ക വി​ള​ക​ള്‍ മൂ​ല്യ​വ​ർ​ധി​ത​മാ​ക്കാ​ന്‍ പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാം. പ്ര​വാ​സി​ക​ള്‍ക്കും ഈ ​നി​യ​മം സ​ഹാ​യ​ക​മാ​ണ്. പു​തു സം​രം​ഭ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് അ​നു​മ​തി ന​ല്‍കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ര്‍മാ​നും കെ​എ​സ്ഐ​സി മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ക​ണ്‍വീ​ന​റു​മാ​യി സം​സ്ഥാ​ന കൗ​ണ്‍സി​ലി​ന് രൂ​പം ന​ല്‍കും. ച​വ​റ കെ​എം​എം​എ​ല്‍ പോ​ലു​ള്ള വ​ന്‍കി​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം വി​പു​ല​പ്പെ​ടു​ത്താ​ന്‍ വേ​ണ്ട സ​ഹാ​യ​വും വ്യ​വ​സാ​യ വ​കു​പ്പ് ന​ല്‍കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top