12
December 2019 - 11:19 am IST

Download Our Mobile App

Flash News
Archives

Analysis

shaiju-damodaran-isl-special-article

എ​ങ്ങാ​നും ബി​രി​യാ​ണി കി​ട്ടി​യാ​ലോ...

Published:23 November 2019

# ഷൈജു ദാമോദരൻ

പ​ക്ഷേ, ചി​ക്ക​നി​ല്ല വേ​ണേ​ൽ എ​ഗ്ഗ് ബി​രി​യാ​ണി ത​രാ​മെ​ന്ന് സ​പ്ലെ​യ​ർ... ശ്ശോ... ​ചി​ക്ക​ൻ ബി​രി​യാ​ണി ത​ന്നെ കി​ട്ടി​യി​ല്ലെ​ങ്കി​ൽ ആ​മാ​ശ​യ​ത്തോ​ട് എ​ന്ത് സ​മാ​ധാ​നം പ​റ​യു​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി ഞാ​ൻ.

ഉ​ച്ച​യ്ക്ക് 1.15 നു​ള്ള മം​ഗ​ള എ​ക്‌​സ്പ്ര​സി​ൽ കൊ​ച്ചി​യി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ്. തൃ​ശൂ​രെ​ത്തി​യ​പ്പോ​ൾ  വി​ശ​പ്പു വ​ന്നു മു​ട്ടി​വി​ളി​ച്ചു. യാ​ത്ര ട്രെ​യ്നി​ലെ​ങ്കി​ൽ വേ​റെ ഓ​പ്ഷ​നി​ല്ല... ബി​രി​യാ​ണി മാ​ത്രം. പ​ക്ഷേ, ചി​ക്ക​നി​ല്ല വേ​ണേ​ൽ എ​ഗ്ഗ് ബി​രി​യാ​ണി ത​രാ​മെ​ന്ന് സ​പ്ലെ​യ​ർ... ശ്ശോ... ​ചി​ക്ക​ൻ ബി​രി​യാ​ണി ത​ന്നെ കി​ട്ടി​യി​ല്ലെ​ങ്കി​ൽ ആ​മാ​ശ​യ​ത്തോ​ട് എ​ന്ത് സ​മാ​ധാ​നം പ​റ​യു​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി ഞാ​ൻ.
   
ഒ​ടു​വി​ൽ വേ​റെ വ​ഴി​യി​ല്ലാ​തെ ബി​രി​യാ​ണി​ച്ചോ​റി​ൽ ര​ണ്ടു മു​ട്ട​യും അ​തി​നു​മേ​ലെ ആ​വ​ശ്യ​ത്തി​നും അ​നാ​വ​ശ്യ​ത്തി​നും മു​ട്ട​ച്ചാ​റും കോ​രി​യൊ​ഴി​ച്ച ആ ​സം​ഗ​തി മ​ന​സി​ല്ലാ​മ​ന​സോ​ടെ വി​ഴു​ങ്ങേ​ണ്ടി വ​ന്നു. ഇ​ന്ന​ത്തേ​ക്കു​ള്ള ആ​പ്പ് ടൈ​പ്പ് ചെ​യ്യാ​നി​രി​ക്കു​മ്പോ​ൾ അ​തു​കൊ​ണ്ടു​ത​ന്നെ മ​ന​സ് അ​ശാ​ന്ത​മാ​ണ്. ചി​ക്ക​ൻ ബി​രി​യാ​ണി കി​ട്ടാ​ത്ത​വ​ന്‍റെ മ​നോ​വേ​ദ​ന അ​ത​നു​ഭ​വി​ച്ച​വ​ർ​ക്ക​ല്ലേ അ​റി​യൂ.
   
ഐ​എ​സ്എ​ൽ പോ​രാ​ട്ട​ത്തി​ന് ഒ​രു ബി​രി​യാ​ണി വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​മു​ണ്ട് എ​ന്ന​തി​നാ​ലാ​ണ് ഇ​ന്ന​ത്തെ ആ​പ്പ് ബി​രി​യാ​ണി​ച്ചെ​മ്പി​ലാ​യി​ക്കോ​ട്ടെ എ​ന്നു തീ​രു​മാ​നി​ച്ച​ത്. ഈ ​ബി​രി​യാ​ണി ബി​ൽ​ഡ​പ്പ് എ​ന്തി​നാ​ണെ​ന്നാ​വും നി​ങ്ങ​ൾ ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ടാ​വു​ക. ഇ​ന്ന് ബെം​ഗ​ളു​രു​വി​ലെ ശ്രീ ​ക​ണ്ഠീ​ര​വ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ബെം​ഗ​ളു​രു എ​ഫ് സി - ​കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഐ​എ​ന്നാ​യി ദ​മ്മി​ടു​ന്ന​ത് വെ​സ്റ്റ് ബ്ലോ​ക്കു​കാ​രാ​ണോ അ​തോ മ​ഞ്ഞ​പ്പ​ട​ക്കാ​രാ​ണോ എ​ന്ന​തി​ലേ ഇ​നി ത​ർ​ക്ക​മു​ള്ളൂ.ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള ക​ഴി​ഞ്ഞ് ഐ​എ​സ്എ​ൽ പു​ന​നാ​രം​ഭി​ക്കു​മ്പോ​ൾ നാ​സാ​ര​ന്ധ്ര​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത് വെ​ന്തു പാ​ക​മാ​യ ബി​രി​യാ​ണി​പ്പോ​രാ​ട്ട​ത്തി​ന്‍റെ മ​ണം.
   
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​രാ​ധ​ക​രും ബെം​ഗ​ളു​രു ഫാ​ൻ​സും ത​മ്മി​ൽ ബി​രി​യാ​ണി​യെ​ച്ചൊ​ല്ലി​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്. ബ്ലാ​സ്റ്റേ​ഴ്‌​സ് ഫാ​ൻ​സ് ധാ​രാ​ള​മാ​യി ബെം​ഗ​ളു​രു​വി​ലേ​ക്ക് മ​ത്സ​രം കാ​ണാ​ൻ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ശ്രീ ​ക​ണ്ഠീ​ര​വ​യി​ലെ ഗ്യാ​ല​റി​യി​ലേ​ക്ക് ഹോം ​ടീ​മി​ന്‍റെ ആ​രാ​ധ​ക​രെ പ​ര​മാ​വ​ധി എ​ത്തി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് ബി​എ​ഫ്‌​സി ഫാ​ൻ​സി​ലൊ​രാ​ൾ "ന​മു​ക്ക് ബി​രി​യാ​ണി ഫ്രീ ​ആ​യി​ക്കൊ​ടു​ത്താ​ലോ..? ' എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ചോ​ദ്യ​മാ​ണ് പി​ന്നീ​ട് വ​ൻ വാ​ക്‌​പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. കെ​ബി​എ​ഫ്‌​സി ആ​രാ​ധ​ക​ർ ഇ​തി​നെ വ്യാ​പ​ക​മാ​യി ട്രോ​ളി. ബി​രി​യാ​ണി​പ്പാ​ര​മ്പ​ര്യം ഞ​ങ്ങ​ൾ​ക്ക​ല്ല, നി​ങ്ങ​ൾ​ക്കു ത​ന്നെ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി വെ​സ്റ്റ് ബ്ലോ​ക് ബ്ലൂ​സ് തി​രി​ച്ച​ടി​ച്ചു. ബി​എ​ഫ്‌​സി ആ​രാ​ധ​ക​ന്‍റെ ബി​രി​യാ​ണി ഓ​ഫ​ർ പോ​സ്റ്റി​ന്‍റെ സ്‌​ക്രീ​ൻ​ഷോ​ട്ടു​മാ​യാ​ണ് മ​ഞ്ഞ​പ്പ​ട അ​തി​നു മ​റു​പ​ടി ന​ൽ​കി​യ​ത്.
   
ഏ​താ​യാ​ലും ശ​നി​യാ​ഴ്ച​ത്തെ ബെം​ഗ​ളു​രു മാ​ച്ചി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഫാ​ൻ​സ് ശ്രീ ​ക​ണ്ഠീ​ര​വ​യി​ൽ ഉ​ണ്ടാ​കും. മ​ല​പ്പു​റം ക​ണ്ണൂ​ർ വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ നി​ന്ന് മ​ഞ്ഞ​പ്പ​ട വി​ങ്ങി​ന്‍റെ ബ​സ്സു​ക​ൾ ത​ന്നെ പോ​കു​ന്നു​ണ്ട്. ഹൈ​ദ​രാ​ബാ​ദ് ഗോ​വ പു​നെ തു​ട​ങ്ങി​യ മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫാ​ൻ​സും സ​തേ​ൺ ഡെ​ർ​ബി കാ​ണാ​ൻ ബെം​ഗ​ളു​രു​വി​ൽ എ​ത്തും. ഗാ​ർ​ഡ​ൻ സി​റ്റി​യി​ലെ വ​മ്പ​ൻ മ​ഞ്ഞ​പ്പ​ട​ക്കൂ​ട്ടം വേ​റെ. 15,000 ഓ​ളം കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​രാ​ധ​ക​ർ മാ​ത്രം ശ​നി​യാ​ഴ്ച സ്‌​റ്റേ​ഡി​യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ബാ​ന​റു​ക​ളി​ലും പ്ല​ക്കാ​ർ​ഡു​ക​ളി​ലും ബി​രി​യാ​ണി ത​ന്നെ​യാ​വും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മെ​ന്നു​റ​പ്പ്. മ​ത്സ​ര​ത്തി​നു മു​മ്പ് ക​ബ്ബ​ൺ പാ​ർ​ക്കി​ൽ ഒ​ത്തു​കൂ​ടി അ​വി​ടെ നി​ന്ന് റാ​ലി​യാ​യി സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു വ​രാ​നാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ പ്ലാ​ൻ. ഏ​താ​യാ​ലും ടി​ക്ക​റ്റു​ക​ൾ പ്ര​തീ​ക്ഷി​ച്ച​തി​ലും മേ​ലെ വി​ൽ​പ്പ​ന ന​ട​ന്ന​തി​നാ​ൽ മാ​ച്ച് ദി​വ​സം ശ്രീ ​ക​ണ്ഠീ​ര​വ​യി​ലെ സൗ​ത്ത് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ തു​റ​ക്കാ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നം.
   
നാ​ലു മ​ത്സ​ര​ങ്ങ​ൾ വീ​തം ക​ളി​ച്ചു ക​ഴി​ഞ്ഞ ബെം​ഗ​ളു​രു​വി​നും ബ്ലാ​സ്റ്റേ​ഴ്‌​സി​നും യ​ഥാ​ക്ര​മം ആ​റും നാ​ലും പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നു സ​മ​നി​ല ഒ​രു വി​ജ​യം എ​ന്നി​വ​യാ​ണ് ബി​എ​ഫ്‌​സി​യു​ടെ അ​ക്കൗ​ണ്ടി​ൽ. ഒ​രു വി​ജ​യ​വും സ​മ​നി​ല​യു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ സ​മ്പാ​ദ്യം. ഐ​എ​സ്എ​ല്ലി​ൽ ഇ​തേ​വ​രെ നാ​ലു ത​വ​ണ​യാ​ണ് ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​ത്. മൂ​ന്നു വ​ട്ട​വും ബെം​ഗ​ളു​രു​വി​നാ​യി​രു​ന്നു വി​ജ​യം. ഒ​രു ക​ളി സ​മ​നി​ല​യി​ലു​മാ​യി. ഇ​തേ​വ​രെ ഒ​രു ത​വ​ണ​പോ​ലും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ബി​എ​ഫ്സി​യെ തോ​ൽ​പ്പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നു സാ​രം.
   
ഇ​ന്ത്യ​ൻ ഫു​ട്‌​ബോ​ൾ ടീ​മി​നാ​യി ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ഒ​രു​മി​ച്ചു ക​ളി​ച്ച സു​നി​ൽ ഛേത്രി​യും ഉ​ദാ​ന്ത​സിം​ഗും ആ​ഷി​ക് കു​രു​ണി​യ​നും ശ​നി​യാ​ഴ്ച ബി​എ​ഫ്‌​സി​ക്കു വേ​ണ്ടി ആ​ദ്യ ഇ​ല​വ​നി​ൽ ക​ളി​ക്കും. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തോ​ടെ എ​റി​ക് പാ​ർ​താ​ലു മ​ട​ങ്ങി​വ​ന്ന​ത് മ​ധ്യ​നി​ര​യി​ൽ ബെം​ഗ​ളു​രു​വി​ന് പ​തി​ന്മ​ട​ങ്ങ് ക​രു​ത്തു പ​ക​രു​ന്നു. ചെ​ന്നൈ​യി​ൻ എ​ഫ് സി ​ക്കെ​തി​രേ ക​ഴി​ഞ്ഞ മാ​ച്ചി​ൽ ബെം​ഗ​ളു​രു​വി​ന്‍റെ ആ​ദ്യ​ഗോ​ളും പാ​ർ​താ​ലു​വി​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു. രാ​ഹു​ൽ ബേ​ക്കെ, ജു​വാ​നാ​ൻ, സെ​റാ​ൻ, നി​ഷു​കു​മാ​ർ ഡി​ഫ​ൻ​സും പി​ഴ​വു​ക​ളി​ല്ലാ​തെ ശ​ക്ത​മാ​ണ്. ഗോ​ൾ​പോ​സ്റ്റി​ൽ ഗു​ർ​പ്രീ​തി​ന്‍റെ കാ​വ​ലു​മു​ണ്ട്.
   
മ​റു​ഭാ​ഗ​ത്ത് പ​രു​ക്കു​ക​ളും സെ​ന്‍റ​ർ​ബാ​ക്ക് ജെ​യ്‌​റോ റോ​ഡ്രി​ഗ​സി​നെ​യും ചു​റ്റി​പ്പ​റ്റി​യു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ. പ​രു​ക്കേ​റ്റു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ സു​യി​വ​ർ​ലൂ​ണും തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. അ​തി​നി​ട​യി​ലാ​ണ് പ​ക​ര​ക്കാ​ര​ൻ സെ​ന്‍റ​ർ​ബാ​ക്കി​നെ തേ​ടു​ന്ന​താ​യി ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ഒ​ഫീ​ഷ്യ​ൽ പോ​സ്റ്റ് വ​ന്ന​ത്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ താ​ൻ വീ​ണ്ടും ക​ളി​ക്കു​മെ​ന്ന് കാ​ട്ടി ജെ​യ്‌​റോ​യു​ടെ മ​റു​പ​ടി​പോ​സ്റ്റ് ഇ​തി​നി​ടെ വ​ന്ന​ത് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. മാ​സി​ഡോ​ണി​യ​ൻ താ​രം ഡോ​ബ്ര​റോ​വ് എ​ന്ന പു​തി​യ സെ​ന്‍റ​ർ​ബാ​ക്ക് ഇ​പ്പോ​ൾ ടീ​മി​നൊ​പ്പ​മു​ണ്ട്. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച് ക്ല​ബ്ബ് ഔ​ദ്യോ​ഗി​ക അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ല. ശ​നി​യാ​ഴ്ച എ​ന്താ​യാ​ലും ഡോ​ബ്ര​റോ​വ് ക​ളി​ക്കി​ല്ല. 
   
മാ​രി​യോ ആ​ർ​ക്കെ​സ് ബെം​ഗ​ളു​രു​വി​ൽ ടീ​മി​നൊ​പ്പം എ​ത്തി​യി​ട്ടു​ണ്ട്. ക​ളി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. മു​സ്ത​ഫ നിം​ഗി​ന് ചെ​റി​യൊ​രു പ​രു​ക്കു​ണ്ട്. ക​ളി​ച്ചേ​ക്കി​ല്ല. ഒ​ഡി​ഷ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​രു​ക്കേ​റ്റ് പു​റ​ത്തു​പോ​യ റാ​ഫേ​ൽ മെ​സ്സി ഓ​ക്കെ​യാ​ണ്, ക​ളി​ക്കും. സെ​ന്‍റ​ർ​ബാ​ക്ക് സ്ഥാ​ന​ത്ത് രാ​ജു-​ഹ​ക്കു സ​ഖ്യ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ൻ​വെ​ല്ലു​വി​ളി​ക​ളാ​വും. എ​ന്നാ​ൽ ഒ​ഡി​ഷ​ക്കെ​തി​രേ ഇ​രു​വ​രും ന​ന്നാ​യി ക​ളി​ച്ച​ത് മ​റ​ന്നു​കൂ​ടാ. ക​ട​ലാ​സി​ലും ക​ള​ത്തി​ലും ബെം​ഗ​ളു​രു ത​ന്നെ​യാ​ണ് ക​രു​ത്ത​ർ. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ വ​ൻ എ​വേ മാ​ച്ച് ഗ്രൗ​ണ്ട് സ​പ്പോ​ർ​ട്ടും ഒ​രു സ്പി​രി​റ്റ​ഡ് പോ​രാ​ട്ട​വും കാ​ഴ്ച​വെ​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​ക്കാ​ൻ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നു ക​ഴി​യും..​ക​ടു​പ്പ​മാ​ണ്, എ​ങ്കി​ലും പ്ര​തീ​ക്ഷ പു​ല​ർ​ത്താം. 


വാർത്തകൾ

Sign up for Newsletter



top