16
December 2019 - 4:41 am IST

Download Our Mobile App

Kerala

adia-keen-to-invest-in-kerala

കേ​ര​ള​ത്തി​ല്‍ മു​ത​ല്‍മു​ട​ക്കാ​ന്‍ ത​യാ​റാ​യി ആ​ദി​യ

Published:22 November 2019

സം​സ്ഥാ​ന​ത്തെ അ​ഞ്ച് പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ മു​ത​ല്‍മു​ട​ക്കാ​ന്‍ അ​ബു​ദാ​ബി ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് അ​ഥോ​റി​റ്റി (ആ​ദി​യ) താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ച് പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ മു​ത​ല്‍മു​ട​ക്കാ​ന്‍ അ​ബു​ദാ​ബി ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് അ​ഥോ​റി​റ്റി (ആ​ദി​യ) താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്. അ​ഥോ​റി​റ്റി​യു​ടെ പ്ര​തി​നി​ധി​ക​ള്‍  ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് അ​ഞ്ചു പ​ദ്ധ​തി​ക​ളി​ല്‍ നി​ക്ഷേ​പ​ത്തി​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്. കൊ​ച്ചി മെ​ട്രൊ ബ്ലി​സ് സി​റ്റി (കാ​ക്ക​നാ​ട് - 1500 കോ​ടി), മാ​രി​ടൈം ക്ല​സ്റ്റ​ര്‍ (വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍റ്- 3500 കോ​ടി), എ​റോ​ട്രോ​പോ​ളി​സ് (ക​ണ്ണൂ​ര്‍ - 1000 കോ​ടി), കി​ന്‍ഫ്രാ ലോ​ജി​സ്റ്റി​ക്സ് പാ​ര്‍ക്ക് (പാ​ല​ക്കാ​ട്- 400 കോ​ടി) എ​ന്നീ പ​ദ്ധ​തി​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള വി​ക​സ​നം സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​വി​ടെ​യും മു​ത​ല്‍ മു​ട​ക്കാ​ന്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ താ​ൽ​പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. 
 
ഇ​തു കൂ​ടാ​തെ എ​ട്ടു പ​ദ്ധ​തി​ക​ളെ കു​റി​ച്ചു കൂ​ടി അ​ഥോ​റി​റ്റി​യു​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ച​ര്‍ച്ച ചെ​യ്തു. മ​റ്റ് പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​ടു​ത്ത ജ​നു​വ​രി​യോ​ടെ തീ​രു​മാ​നം എ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​ദി​യ​യു​ടെ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച്ച​ര്‍ ത​ല​വ​ന്‍ സ​ലിം അ​ല്‍ ധ​ര്‍മാ​കി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ആ​ദി​യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ഷെ​യ്ക് ഹ​മ​ദ് ബി​ന്‍ സ​യി​ദ് അ​ല്‍ ന​ഹി​യാ​നു​മാ​യി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ച​ര്‍ച്ച​യു​ടെ തു​ട​ര്‍ച്ച​യാ​യാ​ണ് അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ള്‍ കേ​ര​ള​വു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 
 
ഗെ​യി​ല്‍ പ്ര​കൃ​തി വാ​ത​ക പൈ​പ്പ് ലൈ​ൻ, പ​വ​ര്‍ ഹൈ​വെ, ദേ​ശീ​യ പാ​ത, ദേ​ശീ​യ ജ​ല​പാ​ത തു​ട​ങ്ങി മു​ട​ങ്ങി​ക്കി​ട​ന്ന പ​ല അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ളും പൂ​ര്‍ത്തി​യാ​ക്കാ​നും നി​ര്‍മാ​ണ​ത്തി​ല്‍ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കി​ഫ്ബി മു​ഖേ​ന പ​ണം സ​മാ​ഹ​രി​ച്ച് വ​ന്‍തോ​തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. ഇ​തി​ന​കം ത​ന്നെ 45,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ കി​ഫ്ബി അം​ഗീ​ക​രി​ച്ചു. ആ​ദി​യ​യു​മാ​യി കൂ​ടു​ത​ല്‍ ച​ര്‍ച്ച​യ്ക്കും പ​ദ്ധ​തി​ക​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ​യും ആ​ദി​യ​യു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ അ​ട​ങ്ങു​ന്ന ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദി​ത്യ ഭാ​ര്‍ഗ​വ, സു​ല്‍ത്താ​ന്‍ അ​ല്‍ മെ​ഹ​രി, ഹ​മ​ദ് അ​ല്‍ കെ​ത്ത്ബി എ​ന്നി​വ​രും ആ​ദി​യ​യ്ക്കു വേ​ണ്ടി ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, വ്യ​വ​സാ​യ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഇ​ള​ങ്കോ​വ​ന്‍ എ​ന്നി​വ​രും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സ​ഫ് അ​ലി​യും പ​ങ്കെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top