05
August 2020 - 10:12 pm IST

Download Our Mobile App

Wellness

success-story-by-joshy-george

സ്നേ​ഹ​പൂ​ര്‍വ​ക​മാ​യ പ​രി​ച​ര​ണം അ​ത്ഭു​തം സൃ​ഷ്ടി​ക്കും

Published:23 November 2019

# ജോ​ഷി ജോ​ര്‍ജ് [email protected] mob- 9895922316

യ​ഥാ​ര്‍ത്ഥ​ത്തി​ല്‍ ന​മ്മു​ടെ ശ​രീ​രം ന​മ്മു​ടെ​ത​ന്നെ ചി​ന്ത​യു​ടെ സൃ​ഷ്ടി​യാ​ണ്. ചി​ന്ത​ക​ളു​ടേ​യും വി​കാ​ര​ങ്ങ​ളു​ടേ​യും രീ​തി ഭൗ​തി​ക പ​ദാ​ര്‍ത്ഥ​ത്തേ​യും, ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ ഘ​ട​ന, പ്ര​വ​ര്‍ത്ത​നം എ​ന്നി​വ​യേ​യും നി​ര്‍ണ​യി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യി വൈ​ദ്യ​ശാ​സ്ത്രം മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ മ​ന​ക്ലേ​ശ​വു​മു​ണ്ടാ​കു​ന്ന​ത് കേ​വ​ല​മൊ​രു നി​ഷേ​ധചി​ന്ത​യി​ല്‍ നി​ന്നാ​ണ്.
                                                                                                                         ഡോ. ​ബെ​ന്‍ജോ​ണ്‍സ​ണ്‍

യ​ഥാ​ര്‍ത്ഥ​ത്തി​ല്‍ ന​മ്മു​ടെ ശ​രീ​രം ന​മ്മു​ടെ​ത​ന്നെ ചി​ന്ത​യു​ടെ സൃ​ഷ്ടി​യാ​ണ്. ചി​ന്ത​ക​ളു​ടേ​യും വി​കാ​ര​ങ്ങ​ളു​ടേ​യും രീ​തി ഭൗ​തി​ക പ​ദാ​ര്‍ത്ഥ​ത്തേ​യും, ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ ഘ​ട​ന, പ്ര​വ​ര്‍ത്ത​നം എ​ന്നി​വ​യേ​യും നി​ര്‍ണ​യി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യി വൈ​ദ്യ​ശാ​സ്ത്രം മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​ത്തി​ല്‍ നി​ന്നും വി​ടു​ത​ല്‍ ല​ഭി​ക്കാ​ന്‍ പ്ലാ​സി​ബോ പ്ര​ഭാ​വം പ്ര​യോ​ഗി​ക്കു​ന്ന രീ​തി ഇ​ന്ന് എ​ല്ലാ​വ​ര്‍ക്കു​മ​റി​യാം. പ്ലാ​സി​ബോ എ​ന്നാ​ല്‍ പ്ര​ത്യേ​കി​ച്ച് ഒ​രു ഫ​ല​വും ത​രാ​ത്ത, ശ​രീ​ര​ത്തി​ല്‍ ഒ​രു​സ്വാ​ധീ​ന​വും ചെ​ലു​ത്താ​ത്ത, വെ​റും പ​ഞ്ച​സാ​ര ഗു​ളി​ക​പോ​ലു​ള്ള ഒ​രു വ​സ്തു​വാ​ണ്. 

ഇ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ മ​രു​ന്നാ​ണെ​ന്ന് രോ​ഗി​യെ ധ​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​ത് ഫ​ലം ക​ണ്ടു​തു​ട​ങ്ങും. ആ ​രോ​ഗ​ത്തി​നു​വേ​ണ്ടി ത​യ്യാ​റാ​ക്കി​യ മ​രു​ന്നി​നോ​ള​മോ,  അ​തി​നേ​ക്കാ​ളേ​റെ​യോ ഫ​ലം ക​ണ്ടെ​ന്നു​വ​രാം. ഇ​തു​പോ​ലൊ​രു സം​ഗ​തി​യാ​ണ് മ​ദ​ര്‍ തെ​രേ​സാ ഇ​ഫ​ക്ട്. മ​റ്റു​ള്ള​വ​ര്‍ക്ക് ന​മ്മു​ടെ സ്നേ​ഹ​ത്തി​ന്‍റെ​യും പ​രി​ച​ര​ണ​ത്തി​ന്‍റെ​യു​മൊ​ക്കെ ശ​ക്തി കൊ​ടു​ത്തു​കൊ​ണ്ടാ​ണ് നാം ​സ്വ​യം ശ​ക്തി​യാ​ര്‍ജി​ക്കേ​ണ്ട​ത്. മ​റ്റു​ള്ള​വ​ര്‍ക്ക് സ്നേ​ഹം കൊ​ടു​ത്താ​ല്‍, സ്നേ​ഹ​പൂ​ര്‍വം മ​റ്റു​ള്ള​വ​രെ പ​രി​ച​രി​ച്ചാ​ല്‍, അ​തു​വ​ഴി ല​ഭി​ക്കു​ന്ന സൗ​ഖ്യ​ത്തെ​യാ​ണ് 'മ​ദ​ര്‍ തെ​രേ​സാ ഇ​ഫ​ക്ട്' എ​ന്ന് പ​റ​യു​ന്ന​ത്.

അ​തി പ്ര​ശ​സ്ത​മാ​യ ഹാ​ര്‍വാ​ര്‍ഡ് യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ല്‍ സ്കൂ​ളി​ലെ ഡോ.​ഡേ​വി​സ് മ​ക്ക്ലീ​ല​ന്‍ഡ് ആ​ണ് ഈ ​സി​ദ്ധാ​ന്ത​ത്തി​നു പി​ന്നി​ല്‍.  ഒ​രി​ക്ക​ലും ഒ​രു മെ​ഡി​ക്ക​ല്‍ സ്കൂ​ളി​ലും ഔ​ദ്യോ​ഗി​ക​മാ​യി പ​ഠി​പ്പി​ക്കാ​ത്ത ഒ​രു കാ​ര്യം അ​ദ്ദേ​ഹം ത​ന്‍റെ വി​ദ്യാ​ര്‍ഥി​ക​ളെ പ​ഠി​പ്പി​ച്ചി​രു​ന്നു.

രോ​ഗി​ക​ളെ പ​രി​ച​രി​ച്ചു സു​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ സ്നേ​ഹ​ത്തി​നും കാ​രു​ണ്യ​ത്തി​നു​മൊ​ക്കെ ഏ​റെ സ്ഥാ​ന​മു​ണ്ടെ​ന്നാ​ണ് ഡോ. ​മ​ക്ക്ലീ​ല​ന്‍ഡി​ന്‍റെ വി​ശ്വാ​സം. ത​ന്മൂ​ലം, രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ഡോ​ക്ട​ര്‍മാ​രും മ​റ്റും രോ​ഗി​ക​ള്‍ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ല്‍കേ​ണ്ട​തു സ്നേ​ഹ​പൂ​ര്‍വ​ക​മാ​യ പ​രി​ച​ര​ണം' ആ​ണെ​ന്ന് അ​ദ്ദേ​ഹം പ​ഠി​പ്പി​ക്കു​ന്നു.

സ്നേ​ഹ​പൂ​ര്‍ണ​മാ​യ പ​രി​ച​ര​ണ​ത്തി​നു ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നു​ള്ള അ​പാ​ര​മാ​യ​ക​ഴി​വ് പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ക്കാ​നാ​യി ഡോ.​മ​ക്ക്ലീ​ല​ന്‍ഡി​ന്. സ്നേ​ഹ​പൂ​ര്‍ണ​മാ​യ​പ​രി​ച​ര​ണം വ​ഴി​യു​ണ്ടാ​കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​ന് അ​ദ്ദേ​ഹം ന​ല്‍കി​യ  പേ​രാ​ണ്: 'മ​ദ​ര്‍ തെ​രേ​സാ ഇ​ഫ​ക്ട്.'

മ​ദ​ര്‍ തെ​രേ​സ​യും അ​വ​രു​ടെ സ​ഹ​പ്ര​വ​ര്‍ത്ത​ക​രാ​യ​വ​രും  രോ​ഗി​ക​ള്‍ക്ക് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ന​ല്‍കു​ന്ന മ​രു​ന്ന് സ്നേ​ഹ​പൂ​ര്‍ണ​മാ​യ പ​രി​ച​ര​ണ​മാ​ണെ​ന്നു ഡോ.​മ​ക്ക്ലീ​ല​ന്‍ഡ് വി​ശ്വ​സി​ക്കു​ന്നു. മ​ദ​റും മ​റ്റു​ള്ള​വ​രും ന​ല്‍കു​ന്ന ഈ '​മ​രു​ന്ന്' വ​ള​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ട​തി​നാ​ലാ​ണ​ത്രേ ഡോ​ക്ട​ര്‍മാ​രും മ​റ്റും മ​ദ​ര്‍ തെ​രേ​സ ഇ​ഫ​ക്ടി​നെ​ക്കു​റി​ച്ച് എ​പ്പോ​ഴും ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്ന്  പ​ഠി​പ്പി​ക്കു​ന്ന​ത്.
ഇ​തു പ​ഠി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം ത​ന്‍റെ വി​ദ്യാ​ര്‍ഥി​ക​ളെ ഒ​രു വീ​ഡി​യോ ചി​ത്രം കാ​ണി​ക്കാ​റു​ണ്ട്. മ​ദ​ര്‍ തെ​രേ​സ രോ​ഗി​ക​ള്‍ക്ക് സ്നേ​ഹ​പൂ​ര്‍ണ​മാ​യ പ​രി​ച​ര​ണം ന​ല്‍കു​ന്ന രം​ഗ​ങ്ങ​ളാ​ണ് ആ ​ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം വി​ദ്യാ​ര്‍ഥി​ക​ളെ കാ​ണി​ക്കു​ന്ന​ത്. ആ ​ചി​ത്രം വീ​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ ത​ന്‍റെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ണ്ടാ​കു​ന്ന ശാ​രീ​രി​ക മാ​ന​സി​ക വ്യ​ത്യാ​സ​ങ്ങ​ളും അ​ദ്ദേ​ഹം ശാ​സ്ത്രീ​യ​മാ​യി നി​രീ​ക്ഷി​ച്ചി​രു​ന്നു.

ഈ ​ശാ​സ്ത്രീ​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്‍റെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. അ​താ​യ​ത്, ആ​രെ​ങ്കി​ലും ഒ​രാ​ള്‍ ഒ​രു രോ​ഗി​ക്കു സ്നേ​ഹ​പൂ​ര്‍ണ​മാ​യ പ​രി​ച​ര​ണം ന​ല്‍കു​ന്ന​തു ക​ണ്ടാ​ല്‍ മ​തി​യാ​കു​മ​ത്രേ അ​തു കാ​ണു​ന്ന​വ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി വ​ര്‍ധി​ക്കാ​ന്‍.

കാ​ര്യ​ങ്ങ​ള്‍  ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍, ആ​രെ​ങ്കി​ലും ഒ​രു രോ​ഗി​ക്ക് സ്നേ​ഹ​പൂ​ര്‍ണ​മാ​യ പ​രി​ച​ര​ണം ന​ല്‍കി​യാ​ല്‍ അ​തു​വ​ഴി​യാ​യി ആ ​രോ​ഗി​യു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി പ​തി​ന്മ​ട​ങ്ങു വ​ര്‍ധി​ക്കു​ക​യി​ല്ലേ എ​ന്ന് ഡോ.​മ​ക്ക്ലീ​ല​ന്‍ഡ് ചോ​ദി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​ത്തി​ല്‍, രോ​ഗം ശ​മി​പ്പി​ക്കാ​നും രോ​ഗ​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ ശ​ക്തി വ​ര്‍ധി​പ്പി​ക്കാ​നും ഫാ. ​ഡാ​മി​യ​നും ബാ​ബ ആം​തേ​യും മ​ദ​ര്‍ തെ​രേ​സ​യു​മൊ​ക്കെ  ന​ല്‍കി​യ​തു​പോ​ലെ​യു​ള്ള സ്നേ​ഹ​പൂ​ര്‍ണ​മാ​യ പ​രി​ച​ര​ണ​ത്തെ വെ​ല്ലാ​ന്‍ മ​റ്റൊ​രു മ​രു​ന്നും ഇ​ല്ല​ത്രേ...!
എ​ന്താ​യാ​ലും ഒ​രു​കാ​ര്യം ഉ​റ​പ്പാ​ണ്  മൃ​ദു​ല​വും സ്നേ​ഹ​പൂ​ര്‍ണ​മാ​യ ഏ​തൊ​രു​പ​രി​ച​ര​ണ​ത്തി​നും ഏ​റെ  പ്രാ​ധാ​ന്യം ഉ​ണ്ടെ​ന്ന​കാ​ര്യം  നാം ​വി​സ്മ​രി​ച്ചു​കൂ​ടാ.

ഒ​രാ​ള്‍  രോ​ഗി​യ​ല്ലെ​ങ്കി​ല്‍പ്പോ​ലും എ​പ്പോ​ഴും മ​റ്റു​ള്ള​വ​രു​ടെ സ്നേ​ഹ​വും അ​തു​പോ​ലെ അ​വ​രു​ടെ സ്നേ​ഹ​പൂ​ര്‍ണ​മാ​യ പെ​രു​മാ​റ്റ​വും പ​രി​ച​ര​ണ​വു​മൊ​ക്കെ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. ജീ​വി​ത​ത്തി​ല്‍ മ​റ്റു​ള്ള​വ​രു​ടെ സ്നേ​ഹ​വും പ​രി​ച​ര​ണ​വും ല​ഭി​ക്കാ​തെ​വ​ന്നാ​ല്‍ നാം ​ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പ​ല​വി​ധ രോ​ഗ​ങ്ങ​ള്‍ക്ക് അ​ടി​പ്പെ​ട്ടു​പോ​യെ​ന്നു വ​രാം.എ​ന്നു​മെ​പ്പോ​ഴും മൃ​ദു​ല​മാ​യ സ്നേ​ഹ​വും പ​രി​ച​ര​ണ​വു​മൊ​ക്കെ ആ​വ​ശ്യ​മു​ള്ള​വ​രാ​ണ് ന​മ്മ​ള്‍. പ​ക്ഷേ,  രോ​ഗി​ക​ളാ​കു​മ്പോ​ള്‍ ഇ​വ​യെ​ല്ലാം വ​ള​രെ കൂ​ടി​യ ഡോ​സി​ല്‍ ന​മു​ക്ക് വേ​ണം താ​നും. ഇ​ക്കാ​ര്യം ഒ​രി​ക്ക​ലും മ​റ​ന്നു​കൂ​ടാ.

ന​മു​ക്ക് രോ​ഗം വ​രു​മ്പോ​ള്‍ മ​റ്റു​ള്ള​വ​രു​ടെ സ്നേ​ഹ​പൂ​ര്‍ണ​മാ​യ പ​രി​ച​ര​ണം നാം ​ആ​ഗ്ര​ഹി​ക്കാ​റി​ല്ലേ? ഒ​രു​പ​ക്ഷേ, അ​ങ്ങ​നെ​യു​ള്ള പ​രി​ച​ര​ണം ല​ഭി​ക്കാ​തെ പോ​യാ​ല്‍ നാം ​മ​ന​സ്സി​ല്‍ സ​ങ്ക​ട​പ്പെ​ടാ​റു​മു​ണ്ട്. രോ​ഗ​വും മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളും വ​രു​മ്പോ​ള്‍ മ​റ്റു​ള്ള​വ​രു​ടെ സ്നേ​ഹ​പൂ​ര്‍ണ​മാ​യ പ​രി​ച​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ആ​രും ന​മ്മെ പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, മ​റ്റു​ള്ള​വ​ര്‍ക്കു രോ​ഗം വ​രു​മ്പോ​ഴോ? പ​ല​പ്പോ​ഴും അ​വ​ര്‍ക്കു സ്നേ​ഹ​പൂ​ര്‍ണ​മാ​യ പ​രി​ച​ര​ണം ന​ല്കു​ന്ന​കാ​ര്യം നാം ​പി​ശു​ക്ക​ന്മാ​രാ​കു​ന്നു.

ന​മ്മു​ടെ പ​ല രോ​ഗ​ങ്ങ​ള്‍ ശ​മി​പ്പി​ക്കു​ന്ന​തി​നും പൊ​തു​വേ​യു​ള്ള ന​മ്മു​ടെ രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും ഏ​റെ സ​ഹാ​യ​ക​മാ​യ ഗു​ണ​ങ്ങ​ളാ​ണു വാ​ത്സ​ല്യ​വും സ്നേ​ഹ​വും ദ​യ​യു​മൊ​ക്കെ. പ​ക്ഷേ, ന​മു​ക്ക് ശ​ക്തി​യും ആ​രോ​ഗ്യ​വു​മൊ​ക്കെ പ്ര​ദാ​നം ചെ​യ്യു​ന്ന ഈ ​ഗു​ണ​വി​ശേ​ഷ​ങ്ങ​ള്‍ ന​മ്മി​ല്‍ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു നാം ​ശ്ര​മി​ക്കാ​റി​ല്ല.നാ​മെ​ല്ലാ​വ​രും പ​ര​സ്പ​രം സ്നേ​ഹി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു​നോ​ക്കൂ. അ​ങ്ങ​നെ​യു​ള്ള ഒ​ര​വ​സ്ഥ​യി​ല്‍ ന​മു​ക്കെ​ത്ര വ​ലി​യ രോ​ഗം പി​ടി​പെ​ട്ടാ​ല്‍പ്പോ​ലും അ​തു ന​മ്മെ ത​ള​ര്‍ത്തി​ക്ക​ള​യു​ക​യി​ല്ല, തീ​ര്‍ച്ച.


ന​മു​ക്ക് സ​ഹാ​യം കി​ട്ടു​ന്ന​ത് ന​മ്മി​ല്‍നി​ന്നു​ത​ന്നെ​യാ​ണ്. ഉ​പ​ദ്ര​വ​മു​ണ്ടാ​കു​ന്ന​തും ന​മ്മി​ല്‍നി​ന്നു​ത​ന്നെ.
                                                                                                                                                   
                                                                                                                                                   
         എ​പ്പി​ക്റ്റൈ​റ്റ​സ്


വാർത്തകൾ

Sign up for Newsletter



top