19
September 2021 - 8:31 pm IST

Download Our Mobile App

Interviews

interview-with-malayalam-singer-vijesh-gopal

41 ലെ ​ദേ​വ​രാ​ജ​ശി​ഷ്യ​ൻ

Published:23 November 2019

# ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ

വെ​റും ര​ണ്ടു ദി​വ​സ​ങ്ങ​ൾ കൊ​ണ്ടു പ​ഠി​ച്ചെ​ടു​ത്ത് മു​പ്പ​തു മി​നി​റ്റു കൊ​ണ്ട് റെ​ക്കോ​ഡ് ചെ​യ്തു പൂ​ർ​ത്തി​യാ​ക്കി​യ പാ​ട്ട്... നാ​ൽ​പ്പ​ത്തി​യൊ​ന്നി​ലെ  " നാ​ൽ‌​പ്പ​ത്തൊ​ന്നു ദി​നം കൊ​ണ്ട് മേ​ൽ​പ്പ​ത്തൂ​രാ​യി മാ​റ​ണ​മെ​ങ്കി​ൽ'' - എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ പി​റ​വി​യെ​ക്കു​റി​ച്ച് ഗാ​യ​ക​ൻ വി​ജേ​ഷ് ഗോ​പാ​ലി​ന്‍റെ മ​റു​പ​ടി ഇ​ത്ര ല​ളി​ത​മാ​ണ്.

വെ​റും ര​ണ്ടു ദി​വ​സ​ങ്ങ​ൾ കൊ​ണ്ടു പ​ഠി​ച്ചെ​ടു​ത്ത് മു​പ്പ​തു മി​നി​റ്റു കൊ​ണ്ട് റെ​ക്കോ​ഡ് ചെ​യ്തു പൂ​ർ​ത്തി​യാ​ക്കി​യ പാ​ട്ട്... നാ​ൽ​പ്പ​ത്തി​യൊ​ന്നി​ലെ  " നാ​ൽ‌​പ്പ​ത്തൊ​ന്നു ദി​നം കൊ​ണ്ട് മേ​ൽ​പ്പ​ത്തൂ​രാ​യി മാ​റ​ണ​മെ​ങ്കി​ൽ'' - എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ പി​റ​വി​യെ​ക്കു​റി​ച്ച് ഗാ​യ​ക​ൻ വി​ജേ​ഷ് ഗോ​പാ​ലി​ന്‍റെ മ​റു​പ​ടി ഇ​ത്ര ല​ളി​ത​മാ​ണ്. സം​ഗീ​ത ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ‌ വി​ജേ​ഷ് ഗോ​പാ​ൽ പ​ങ്കു​വ​യ്ക്കു​ന്നു.

മു​ത്തു മ​ണി രാ​ധ​യ്ക്കു ശേ​ഷം...

ലാ​ൽ ജോ​സി​ന്‍റെ ത​ന്നെ ത​ട്ടു​മ്പു​റ​ത്ത് അ​ച്യു​ത​ൻ എ​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചി​ത്ര​ത്തി​ലെ "" മു​ത്തു​മ​ണി രാ​ധേ മു​ത്തു മു​ത്തു രാ​ധേ''- എ​ന്ന ഹി​റ്റ് പാ​ട്ടി​നു ശേ​ഷ​മാ​ണ് വി​ജേ​ഷ് നാ​ൽ​പ്പ​ത്തി​യൊ​ന്നി​ൽ പാ​ടാ​നെ​ത്തു​ന്ന​ത്. മു​ത്തു​മ​ണി രാ​ധേ എ​ന്ന ഗാ​നം ജ​ന​പ്രി​യ​മാ​യി മാ​റി​യി​രു​ന്നു. ലാ​ൽ ജോ​സ് ആ​ദ്യ​മാ​യി എ​ന്‍റെ പാ​ട്ട് കേ​ൾ​ക്കു​ന്ന​തു അ​പ്പോ​ഴാ​ണ്. ആ ​സൗ​ഹൃ​ദ​മാ​ണ് നാ​ൽ​പ്പ​ത്തി​യൊ​ന്നി​ൽ അ​വ​സ​ര​മാ​യി മാ​റി​യ​ത്. നാ​ൽ​പ്പ​ത്തി​യൊ​ന്നു ചെ​യ്യു​ന്ന സ​മ​യ​ത്ത് ബി​ജി​ബാ​ലു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ നി​ർ​ദേ​ശി​ച്ച​ത് ലാ​ൽ ജോ​സാ​യി​രു​ന്നു. 

"ബി​ജി​ബാ​ലി​നെ എ​നി​ക്ക് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ലേ ഞാ​ന്‍ വ​യ​ലി​ന്‍ വാ​യി​ക്കു​മാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഒ​രു​പാ​ട് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തു മാ​ത്ര​മ​ല്ല എ​ന്‍റെ ക​ച്ചേ​രി​ക്ക് അ​ദ്ദേ​ഹം വ​യ​ലി​ന്‍ വാ​യി​ച്ചി​ട്ടു​മു​ണ്ട്. അ​ക്കാ​ല​ത്തൊ​ക്കെ പ​ല​പ്പോ​ഴും ബി​ജി​ച്ചേ​ട്ട​ന്‍ പ​റ​യും ന​ല്ലൊ​രു പാ​ട്ട് വ​രു​മ്പോ​ള്‍ ചെ​യ്യ​ണം എ​ന്നൊ​ക്കെ''. 

നാ​ൽ​പ്പ​ത്തി​യൊ​ന്നി​ൽ ഒരു ഗാനം പാടിയിരിക്കുന്നത് സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ ശ​ര​ത്താ​ണ്. ഞാൻ പാടിയ ഗാനത്തെ കുറിച്ച് നേരത്തെ തന്നെ കൃ​ത്യ​മാ​യ രൂ​പ​രേ​ഖ​ ബി​ജി​ബാ​ലി​നു​ണ്ടാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദ​മാ​ധു​ര്യ​മൊ​ന്നും ഇ​ല്ലാ​തെ പാ​ട​ണ​മെ​ന്ന് മാ​ത്ര​മാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബി​ജി​ബാ​ൽ‌ വി​ജേ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ജേ​ഷ് അ​ത് മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. വ്ര​ത​മെ​ടു​ക്കു​ന്ന അ​യ്യ​പ്പ​ന്മാ​ര്‍ എ​ന്തൊ​ക്കെ ചെ​യ്യ​ണം, എ​ന്തൊ​ക്കെ ചെ​യ്യാ​തി​രി​ക്ക​ണം എ​ന്നൊ​ക്കെ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു പാ​ട്ടാ​ണി​ത്. ആ ​പാ​ട്ട് ഒ​രു​പാ​ട് പേ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ എ​ല്ലാം ഹി​റ്റാ​യി. പ​ല​രും വി​ളി​ച്ചു അ​ഭി​ന​ന്ദി​ച്ചു​വെ​ന്നും വി​ജേ​ഷ്.

ദേ​വ​രാ​ജ സം​ഗീ​ത​ത്തി​നൊ​പ്പം...

അ​ക്കാ​ല​ത്ത് സ്ഥി​ര​മാ​യി ഗാ​ന​മേ​ള​ക​ളി​ൽ പാ​ടി​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കേ സി​ബി നാ​യ​ര​മ്പ​ലം നാ​യ​ര​മ്പ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച വ​യ​ലാ​ര്‍ ഗാ​ന​മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. അ​ന്ന് മ​ധു​ബാ​ല​കൃ​ഷ്ണ​നോ​ടൊ​പ്പമാണ് പാ​ടി​യ​ത്. ഫ്ലൂ​ട്ടി​സ്റ്റ് ആ​യി​രു​ന്ന സ​ച്ചി​ൻ കൈ​താ​ര​മാ​ണ് ത​ന്‍റെ പാ​ട്ടു കേ​ട്ട​പ്പോ​ൾ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റെ കാ​ണ​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച​ത്. അ​ത് 1998-99 കാ​ല​ത്താ​യി​രു​ന്നു. അ​ങ്ങ​നെ ആ​ദ്യ​മാ​യി ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​റെ കാ​ണാ​നാ​യി സ​ച്ചി​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യി. 
 
പ​ക്ഷേ, ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ ആ​ദ്യം താ​ത്പ​ര്യ​മൊ​ന്നും കാ​ണി​ച്ചി​രു​ന്നി​ല്ല. ഒ​രു പ​യ്യ​ന്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ " ഓ ​എ​നി​ക്കാ​രേം കാ​ണ​ണ്ട'' എ​ന്നാ​യി​രു​ന്നു മാ​ഷി​ന്‍റെ മ​റു​പ​ടി. എ​ന്നി​ട്ടും മ​ട​ങ്ങാ​തെ അ​വി​ടെ ത​ന്നെ കാ​ത്തി​രു​ന്നു.  "ഇ​ത്ര​യും അ​ക​ലേ​ന്ന് വ​ന്ന​ത​ല്ലേ. എ​ന്തെ​ങ്കി​ലും ഒ​ന്നു പാ​ടി​ക്കൂ''  എ​ന്ന് സ​ച്ചി​ൻ കൈ​താ​രം നി​ർ​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് മാ​സ്റ്റ​ർ പാ​ട്ടു കേ​ൾ​ക്കാ​ൻ ത​യാ​റാ​യ​ത്. 

"എ​ന്നാ നീ ​എ​ന്തെ​ങ്കി​ലും പാ​ട്''- എ​ന്നാ​യി​രു​ന്നു മാ​ഷ് പ​റ​ഞ്ഞ​തെ​ന്ന് വി​ജേ​ഷ്. 

ഉ​ട​ൻ ത​ന്നെ "ച​ക്ര​വ​ര്‍ത്തി​നീ നി​ന​ക്കു ഞാ​നെ​ന്‍റെ ശി​ൽ​പ​ഗോ​പു​രം തു​റ​ന്നു''- എ​ന്ന ഗാ​നം പാ​ടി.

" പാ​ട്ടി​ലെ ഉ​ച്ചാ​ര​ണം കൃ​ത്യ​മ​ല്ല അ​തു​കൊ​ണ്ട് നീ ​ന​ല്ലൊ​രു ഭാ​ഷാ​ധ്യാ​പ​ക​ന്‍റെ അ​ടു​ത്ത് പോ​യി പ​ഠി​ക്ക​ണം. നി​ന​ക്ക് കു​റെ പ്ര​ശ്ന​ങ്ങ​ളു​ണ്ട് '' എ​ന്നാ​യി​രു​ന്നു മാ​ഷി​ന്‍റെ മ​റു​പ​ടി. 

ഏ​റ്റ​വും ഒ​ടു​വി​ൽ പോ​രാ​ൻ സ​മ​യ​ത്ത്  "നി​ന്‍റെ ശ​ബ്ദം കൊ​ള്ളാം'' എ​ന്നൊ​രു അ​ഭി​പ്രാ​യ​വും പ​റ​ഞ്ഞു. അ​തൊ​രു വ​ലി​യ പ്രോ​ത്സാ​ഹ​നം ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് വി​ജേ​ഷ്. കൂ​ടാ​തെ ഒ​രു വ​ർ​ഷം ക​ഴി​യു​മ്പോ​ൾ ഞാ​ൻ നി​ന്നെ വി​ളി​ക്കും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തോ​ടെ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​മൊ​ത്തെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന മോ​ഹം ത​ക​ർ​ന്നു​വെ​ന്നു ത​ന്നെ​യാ​ണ് ക​രു​തി​യി​രു​ന്ന​ത്. പ​ക്ഷേ കൃ​ത്യം ഒ​രു വ​ര്‍ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ മാ​ഷ് ത​ന്നെ വീ​ണ്ടും വി​ളി​ച്ചു. അ​ന്നു പാ​ട്ടു കേ​ട്ട​തി​നു ശേ​ഷം മാ​സ്റ്റ​ർ പ​റ​ഞ്ഞു. 

"അ​പ്പു​റ​ത്തൊ​രു റൂ​മു​ണ്ട്, അ​വി​ടെ പ്ര​ഷ​ര്‍ കു​ക്ക​റി​ല്‍ ചോ​റു​ണ്ടാ​കും, നീ ​അ​തു ക​ഴി​ച്ച് ഇ​വി​ടെ നി​ന്ന് പ​ഠി​ക്ക്''. അ​ന്നു മു​ത​ൽ ദേ​വ​രാ​ജ​ൻ മാ​ഷി​നൊ​പ്പം ചേ​ർ​ന്നു. ഏ​താ​ണ്ട് ര​ണ്ട് മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ മാ​ഷി​ന്‍റെ ഒ​രു ടെ​ലി​ഫി​ലി​മി​ലും പാ​ടി.2001ൽ ​മാ​സ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച വ​യ​ലാ​ർ അ​വാ​ർ‌​ഡ് വേ​ദി​യി​ൽ പു​തി​യ നൂ​റ്റാ​ണ്ടി​ലേ​ക്കു​ള്ള അ​ഞ്ച് ഗാ​യ​ക​രെ അ​വ​ത​രി​പ്പി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ വി​ജേ​ഷും ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് ടാ​ഗോ​ർ തി​യ​റ്റ​റി​ൽ മാ​ഷി​ന്‍റെ കൈ​യി​ല്‍ നി​ന്നു ത​ന്നെ പ​ണം എ​ടു​ത്താ​യി​രു​ന്നു പ​രി​പാ​ടി ന​ട​ത്തി​യ​ത്. പ​രി​പാ​ടി കാ​ണാ​നെ​ത്തു​ന്ന​വ​ർ മൊ​ബൈ​ല്‍ കൊ​ണ്ടു​വ​ര​രു​ത്, പ്രോ​ഗ്രാം തു​ട​ങ്ങി​യാ​ല്‍ പു​റ​ത്തു​പോ​ക​രു​ത് അ​ങ്ങ​നെ ഒ​രു​പാ​ട് നി​ബ​ന്ധ​ന​ക​ളു​മു​ണ്ടാ​യി​രു​ന്നു. 2006 വ​രെ മാ​ഷ് മ​രി​ക്കു​ന്ന​തു​വ​രെ ഞാ​ന്‍ മാ​ഷി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഏ​റ്റ​വും ആ​ദ്യ​മാ​യി ഒ​രു ആ​ല്‍ബം പാ​ടി​യ​ത് അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു അ​തി​ല്‍ മൂ​ന്ന് പാ​ട്ട് താ​ൻ പാ​ടി​യെ​ന്നും വി​ജേ​ഷ്.

സം​ഗീ​തം നി​റ​ഞ്ഞ കു​ട്ടി​ക്കാ​ലം...

ചെ​റു​പ്പം മു​ത​ലേ വി​ജേ​ഷ് സം​ഗീ​തം പ​ഠി​ച്ചി​രു​ന്നു. അ​ച്ഛ​ന് പാ​ട്ട് അ​ത്ര​യേ​റെ ഇ​ഷ്ട​മാ​യി​രു​ന്നു. അ​തു കൊ​ണ്ടു ത​ന്നെ ചെ​റു​പ്പ​ത്തി​ലെ എ​ന്നെ​യും അ​നി​യ​ത്തി​യെ​യും ഇ​രു​ത്തി ടേ​പ്പി​ല്‍ പാ​ട്ടി​ട്ട് കേ​ള്‍പ്പി​ച്ചി​രു​ന്നു. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ ര​ണ്ടാം ക്ലാ​സ് മു​ത​ൽ. സ്വ​ര​സ്ഥാ​ന​വും മ​റ്റു രാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം പ​ഠി​ച്ചു​തു​ട​ങ്ങി. വ​യ​ലി​ന്‍ എ ​ആ​റി​ലെ പ്ര​ഗ​ത്ഭ​നാ​യ ടി.​എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ സാ​റി​ല്‍ നി​ന്നാ​ണ് ഞാ​ന്‍ കൂ​ടു​ത​ലാ​യി പ​ഠി​ച്ച​ത്. 

സി​നി​മാ ലോ​ക​ത്തേ​ക്ക്... 

സി​നി​മ​യി​ല്‍ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യാ​ണ് വി​ജേ​ഷി​നെ അ​വ​ത​രി​പ്പി​ച്ച​ത്. 2003 ലാ​ണ് ഗാ​നം  ഇ​റ​ങ്ങി​യ​ത്. മു​ര​ളി​യും സോ​നാ നാ​യ​രും അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ലാ​യി​രു​ന്നു പാ​ട്ട്. അ​തി​നു ശേ​ഷം വി​വി​ധ സി​നി​മ​ക​ളി​ലാ​യി 22 പാ​ട്ടു​ക​ളോ​ളം പാ​ടി. 

 


വാർത്തകൾ

Sign up for Newsletter



top