12
December 2019 - 10:55 am IST

Download Our Mobile App

Flash News
Archives

Tradition

sabarimala-pilgrimage-thayambaka

അയ്യപ്പസ്വാമിക്ക് തായമ്പകയില്‍ കാണിക്ക നേര്‍ന്ന് യുവകലാകാരന്മാർ

Published:23 November 2019

തായമ്പകയുടെ മുഖ്യഘടങ്ങളായ മുഖത്തില്‍ തുടങ്ങി ചെമ്പട വട്ടത്തിലൂടെ പതികാലവും കൂറും ഭൂതകാലവും കൊട്ടിക്കയറിയപ്പോള്‍ സന്നിധാനം താളവട്ടങ്ങളുടേയും എണ്ണത്താല്‍ മുഖരിതമായി.

സന്നിധാനം: അയ്യപ്പസ്വാമിക്ക് തായമ്പകൊണ്ട് കാണിക്കയര്‍പ്പിച്ച് യുവ കലാകാരന്മാർ. പൂരത്തിനും മേളത്തിനും പേരുകേട്ട തൃശ്ശൂരില്‍ നിന്നുള്ള ഒരുകൂട്ടം കലാകാരന്മാരാണ് അയ്യപ്പന് വഴിപാടായി ഇരട്ട തായമ്പക വായിച്ചത്. യുവകലാകാരന്മാരില്‍ ശ്രദ്ധേയരായ അയ്യന്തോള്‍ കണ്ണന്‍, പേരാമംഗലം ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇരട്ടതായമ്പക.

തായമ്പകയുടെ മുഖ്യഘടങ്ങളായ മുഖത്തില്‍ തുടങ്ങി ചെമ്പട വട്ടത്തിലൂടെ പതികാലവും കൂറും ഭൂതകാലവും കൊട്ടിക്കയറിയപ്പോള്‍ സന്നിധാനം താളവട്ടങ്ങളുടേയും എണ്ണത്താല്‍ മുഖരിതമായി. 16 വര്‍ഷത്തിലേറെക്കാലമായി വാദ്യകലാരംഗത്ത് പ്രതിഭ തെളിയിച്ചവരാണ് ഈ യുവ പ്രതിഭകൾ.

വലംതലയിലും ഇടംതലയിലും അകമ്പടിയായി കലാമണ്ഡലം അഖില്‍, അയ്യന്തോള്‍ രജില്‍, അയ്യന്തോള്‍ രാഹുല്‍, പാടൂർ ജിത്തു, പാടൂര്‍ നിധിന്‍ എന്നിവരും ഇലത്താളത്തില്‍ കുട്ടന്‍ കുറ്റുരും അണിനിരന്നപ്പോള്‍ സന്നിധാനത്ത് ദര്‍ശനത്തിയവര്‍ക്കുള്ള സുന്ദര താളവിരുന്ന് കൂടിയായി ഇരട്ടതായമ്പക.


വാർത്തകൾ

Sign up for Newsletter



top