12
December 2019 - 11:19 am IST

Download Our Mobile App

Flash News
Archives

Kollywood

chumma-kizhi-from-rajinikanth-s-darbar-movie-released

എസ്പിബി– രജനി മാജിക്ക്; ദർബാറിലെ ആദ്യഗാനം പുറത്ത്; വീഡിയോ

Published:27 November 2019

വിവേക് ആണ് ഗാനത്തിന് വരികളൊരുക്കിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ഗാനം ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യമാണ്. ഇത് രണ്ടാം തവണയാണ് രജനി ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകുന്നത്.

ചെന്നൈ: സ്റ്റൈൽ മന്നൻ‌ രജനികാന്തിനെ നായകനാക്കി സൂപ്പർ സംവിധായകൻ എ.ആർ. മുരുഗദോസ് അണി‍യിച്ചൊരുക്കുന്ന 'ദർബാർ' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. 'ചുമ്മാ കിഴി' എന്ന പേരിലാണ് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. എസ്പിബി- രജനി കൂട്ടുകെട്ടാണ് പാട്ടിന്‍റെ ആകർഷണം. ഗാനത്തിന്‍റെ ലിറിക് വീഡിയോയിൽ, റെക്കോഡിങ് സ്റ്റുഡിയോയിലെ ചില രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചിത്രത്തിലെ നായകൻ രജനീകാന്തും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്‍റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.

വിവേക് ആണ് ഗാനത്തിന് വരികളൊരുക്കിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ഗാനം ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യമാണ്. ഇത് രണ്ടാം തവണയാണ് രജനി ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകുന്നത്. രജനീകാന്തിന്‍റെ പേട്ട എന്ന ചിത്രത്തിനാണ് ഇതിനുമുൻപ് അദ്ദേഹം സംഗീതം നൽകിയത്. 

നയൻതാരയും രജനീകാന്തും ഒന്നിക്കുന്ന 'ദർബാറി'ൽ 25 വർഷങ്ങൾക്ക് ശേഷം രജനി വീണ്ടും പൊലീസ് വേഷത്തിൽ എത്തുകയാണ്. 1992–ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. രജനികാന്തിന്‍റെ 167–ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒരുമിക്കുന്നത്. സുനിൽ ഷെട്ടി, നിവേദ തോമസ്, പ്രകാശ് രാജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 2020ൽ പൊങ്കൽ റിലീസായിട്ടാണ് ചിത്രം തിയറ്ററികളിലെത്തുക.


വാർത്തകൾ

Sign up for Newsletter



top