12
December 2019 - 11:47 am IST

Download Our Mobile App

Flash News
Archives

Bollywood

Shilpa-Shetty

പ്രിയദർശൻ ചിത്രം ഹംഗാമ 2വിൽ നായികയായി ശിൽപ ഷെട്ടി

Published:29 November 2019

ശില്‍പ്പ ഷെട്ടിക്കൊപ്പം ഹരേഷ് റാവലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്.

പ്രിയദര്‍ശൻ ഒരുക്കുന്ന ബോളിവുഡ് ചിത്രം ഹംഗാമ 2 വില്‍ പ്രധാനവേഷത്തിൽ ശില്‍പ ഷെട്ടി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശില്‍പ്പ ഷെട്ടിക്കൊപ്പം ഹരേഷ് റാവലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്. 2003ല്‍ എത്തിയ ഹംഗാമയുടെ രണ്ടാം ഭാഗമായാണ് ഹംഗാമ 2 ഒരുക്കുന്നത്.

എന്നാല്‍ ഹംഗാമ 2 ആദ്യ സിനിമയുടെ തുടര്‍ക്കഥ അല്ലെന്നും പുതിയ കഥയായിരിക്കുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. കോമഡിക്ക് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശില്‍പ ഷെട്ടി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

സാബിര്‍ ഖാന്‍ ഒരുക്കുന്ന നികമ്മ, യുആര്‍ ജമീല്‍ ഒരുക്കുന്ന മിസ് മാച്ച് ഇന്ത്യ എന്ന ചിത്രത്തിലും ശില്‍പ അഭിനയിക്കുന്നുണ്ട്. 2020ല്‍ ഈ ചിത്രങ്ങള്‍ റിലീസിനെത്തും.


വാർത്തകൾ

Sign up for Newsletter



top