ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:29 November 2019
വിയന്ന : ലോകത്തെ ഏറ്റവും വലിയ ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (ഡബ്ളിയു എം എഫ്) രണ്ടാമത് ഗ്ലോബൽ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ഡബ്ളിയു എം എഫ്ൻ്റെ ആസ്ഥാനമായ വിയന്നയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ, ഗ്ലോബൽ കോഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ എന്നിവർ ചേർന്ന് സംയുക്തമായി ലോഗോ പ്രകാശനം ചെയ്തു. 2020 ജനുവരി 3, 4 തീയ്യതികളിൽ ബംഗളുരുവിൽ വച്ചാണ് ഗ്ലോബൽ സമ്മേളനം നടക്കുക. രണ്ടര വർഷം കൊണ്ട് ലോക മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഡബ്ളിയു എം എഫ് 122 രാജ്യങ്ങളിലായി 151 യൂണിറ്റുകളുണ്ട്.
ചടങ്ങിൽ ഡബ്ളിയു എം എഫ് ഓസ്ട്രിയ പ്രസിഡന്റ് ടോമിച്ചൻ പാറുകണ്ണിൽ, കോർഡിനേറ്റർ ജേക്കബ് കീകാട്ടിൽ, സെക്രട്ടറി റെജി മേലഴകത്ത്, ചാരിറ്റി കോർഡിനേറ്റർ പോൾ കിഴക്കേക്കര, യൂറോപ്പ് സെക്രട്ടറി മാത്യു ചെറിയങ്കാലയിൽ, യൂറോപ്പ് പി.ആർ.ഒ സിറോഷ് ജോർജ് പള്ളികുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ 2019 ലെ ഡബ്ളിയു എം എഫ് ഗ്ലോബൽ പ്രോജക്ടായ മാരാരിക്കുളം സെന്റ് അഗ്സ്റ്റിൻ സ്കൂളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്ന പ്രോജക്ട്, ഗ്ലോബൽ കൺവെൻഷൻ എന്നിവയെകുറിച്ച് ചർച്ച ചെയ്തു.