Published:30 November 2019
അശ്വതി: സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ സര്‍വകാര്യവിജയം ഉണ്ടാകും. സംഘടിതശ്രമങ്ങള്‍ വിജയിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂലസാഹചര്യമുണ്ടാകും.
ഭരണി: ശുഭസൂചകങ്ങളായ പ്രവര്‍ത്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരാന്‍ സാധിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ തയാറാകും.
കാര്‍ത്തിക: സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയും ശ്രദ്ധയും വേണം. അവസ്ഥാഭേദങ്ങള്‍ക്കനുസരിച്ച് മാറുന്ന പുത്രന്റെ സമീപനത്തില്‍ ആശങ്ക വർധിക്കും.
രോഹിണി: പറയുന്ന വാക്കുകളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് മാനസികസംഘര്‍ഷം വർധിക്കും. ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്ന് വിപരീതപ്രതികരണങ്ങള്‍ വന്നുചേരും.
മകയിരം: ആധ്യാത്മിക ആത്മീയപ്രവര്‍ത്തനങ്ങള്‍ മനസമാധാനത്തിനിടവരുത്തും. അബദ്ധങ്ങളില്ലാതിരിക്കാന്‍ കൂട്ടുത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.
തിരുവാതിര: ശ്രമിച്ചുവരുന്ന കാര്യങ്ങള്‍ ഏറെക്കുറെ സാധിക്കും. പുതിയ കർമമേഖലകള്‍ക്ക് രൂപരേഖ തയാറാകും. സാമ്പത്തിക അനിശ്ചിതത്വം തരണം ചെയ്യും.
പുണര്‍തം: അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം. സഹായസ്ഥാനത്തുള്ളവര്‍ വിപരീതമാകും. ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ണത ഉണ്ടാവുകയില്ല.
പൂയ്യം: വിദഗ്ധ ചികിത്സകളാല്‍ രോഗവിമുക്തി ഉണ്ടാകും. അഭിപ്രായവ്യത്യാസങ്ങള്‍ തന്ത്രപൂര്‍വ്വം പരിഹരിക്കാനാകും. സംതൃപ്തിയുള്ള കുടുംബജീവിതം നയിക്കാന്‍ അവസരമുണ്ടാകും.
ആയില്യം: വിമര്‍ശനങ്ങള്‍ കേൾക്കാനിടവരുമെങ്കിലും സത്യാവസ്ഥ അറിഞ്ഞുപ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാന്‍ സാധിക്കും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രവേണ്ടിവരും.
മകം: സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ആശയങ്ങള്‍ യാഥാർഥ്യമാകും. സാമ്പത്തികവരുമാനം വർധിക്കും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും.
പൂരം: വിദ്യാർതികള്ക്ക് അനുകൂലസാഹചര്യവും ഉന്മേഷവും ഉത്സാഹവും ഉണ്ടാകും. ബൃഹത് പദ്ധതി ആസൂത്രണം ചെയ്യും. പ്രതികരണശേഷി വർധിക്കും.
ഉത്രം: പ്രതിസന്ധികള്‍ തരണം ചെയ്യും. ആത്മവിശ്വാസം വർധിക്കും. പുതിയ ഉദ്യോഗാവസരം വന്നുചേരും. വരവ് വർധിക്കും.
അത്തം: സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തും. ആസൂത്രിതപദ്ധതികളില്‍ ലക്ഷ്യപ്രാപ്തിനേടും. സര്‍വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും.
ചിത്തിര: വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യവും ഉന്മേഷവും ഉത്സാഹവും ഉണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ മാര്‍ഗതടസം നീങ്ങും. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകും.
ചോതി: പ്രതികൂലസാഹചര്യങ്ങള് ഒഴിഞ്ഞുമാറി അനുകൂല അനുഭവങ്ങള്‍ വന്നുചേരും. കുടുംബാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ അന്വേഷണം ആരംഭിക്കും.
വിശാഖം: ജീവിതയാഥാർഥ്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ക്ക് സൗഖ്യവും സമാധാനവുമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.
അനിഴം: വർധിച്ചുവരുന്ന ചുമതലകള്‍ ഏറ്റെടുക്കും. പ്രവര്‍ത്തനശൈലിയില്‍ പുതിയ ആശയങ്ങള്‍ അവലംബിക്കും. വർധിച്ചുവരുന്ന ചുമതലകള്‍ ഏറ്റെടുക്കും.
തൃക്കേട്ട: ആലോചിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പുതിയ പദ്ധതിക്കു രൂപകൽപ്പന തയാറാകും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ചെലവിന് നിയന്ത്രണം വേണം.
മൂലം: സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ അധിക്ഷേപങ്ങളില്‍ നിന്നും വിമുക്തനാകും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ സജീവമായി പ്രവര്‍ത്തിക്കും. വിജ്ഞാനികളുമായി ചര്‍ച്ചകളില്‍ പങ്കെടുക്കാനവസരമുണ്ടാകും.
പൂരാടം: തന്ത്രപ്രധാനമായ കാര്യങ്ങള്‍ നടപ്പിലാക്കും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.
ഉത്രാടം: നിന്ദാശീലം ഉപേക്ഷിക്കണം. ഉത്സാഹവും ഉന്മേഷവും കുറയും. പരദ്രവ്യാസക്തി ഉപേക്ഷിക്കണം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
തിരുവോണം: സമന്വയസമീപനം സര്‍വ്വകാര്യവിജയത്തിനു വഴിയൊരുക്കും. വിട്ടുവീഴ്ചാമനോഭാവത്താല്‍ ദാമ്പത്യസൗഖ്യമുണ്ടാകും. അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയമുണ്ടാകും.
അവിട്ടം: ഭരണസംവിധാനത്തിലുള്ള അപര്യാപ്തതകള്‍ പരിഹരിക്കാന്‍ വിദഗ്ധ നിർദേശം തേടും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അനുഭവം കുറയും.
ചതയം: മനസാന്നിധ്യത്താല്‍ പ്രവര്‍ത്തനവിജയമുണ്ടാകും. വിമര്‍ശനങ്ങളെ അതിജീവിക്കും. സ്വയംഭരണാധികാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
പൂരോരുട്ടാതി: കാര്യക്ഷമത വർധിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ആർജിക്കും.
ഉത്രട്ടാതി: ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ആത്മാര്‍ത്ഥസുഹൃത്ത് കുടുംബസമേതം വിരുന്നുവരും. അനുബന്ധവ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.
രേവതി: ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂലസാഹചര്യമുണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാനാകും.