12
December 2019 - 11:59 am IST

Download Our Mobile App

Flash News
Archives

Special

horse

രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് ചായ അത് നിർബന്ധാ... വൈറലായി കുതിരയുടെ ചായകുടി

Published:30 November 2019

15 വര്‍ഷമായി ഇംഗ്ലണ്ടില്‍ പൊലീസ് സേനയ്‌ക്കൊപ്പം ജോലി ചെയ്യുന്ന ജെയ്ക് എന്ന കുതിരയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

രാവിലെ എഴുന്നേറ്റയുടന്‍ ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ചായ പലർക്കും നിർബന്ധമാണ്. എന്നാൽ ഇങ്ങനെയുള്ള ശീലങ്ങൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ട്. 15 വര്‍ഷമായി ഇംഗ്ലണ്ടില്‍ പൊലീസ് സേനയ്‌ക്കൊപ്പം ജോലി ചെയ്യുന്ന ജെയ്ക് എന്ന കുതിരയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. രാവിലെ ഷിഫ്റ്റ് ആരംഭിക്കുമ്പോള്‍ ആരാണോ സവാരിക്കായി ജെയ്ക്കിന്‍റെ അടുത്തേക്ക് എത്തുന്നത്, അവരുടെ കൈയില്‍ മിക്കപ്പോഴും ഒരു കപ്പ് ചായ കാണും.

ഇടയ്ക്ക് ഒരു സിപ് ചായ അവര്‍ ജെയ്ക്കിനും കൊടുക്കും. അങ്ങനെ ചായ കുടിച്ച് ജെയ്കിനിപ്പോൾ ചായ ഇല്ലാതെ ഒരു ദിവസം മുന്നോട്ട് പോകില്ലായെന്നായി. കാര്യത്തിന്‍റെ ഗൗരവം ഉദ്യോഗസ്ഥര്‍ക്കും പിന്നീട് മനസിലായി. അതായത് രാവിലെ ഒരു കപ്പ് ചായ കിട്ടിയില്ലെങ്കില്‍ ജെയ്ക് സാര്‍, അനങ്ങില്ല. അതുകൊണ്ടെന്താ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഇപ്പോൾ ജെയ്ക്കിനുള്ള ചൂടുചായ മുന്നിലെത്തും.

അതും കുടിച്ച് ഉഷാറായി ജെയ്ക് ജോലി തുടങ്ങും. ജെയ്ക് ചായ കുടിക്കുന്ന വിഡിയോ മെഴ്‌സിസൈഡ് പൊലീസാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. രസകരമായ വിഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ വൈറലാവുകയായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top