Published:30 November 2019
സിനിമയെ വെല്ലുന്ന വിഡിയോകളിലൂടെയും ഫോട്ടൊഗ്രഫിയിലൂടെയുമൊക്കെ വിവാഹം വ്യത്യസ്തമാക്കുകയാണ് യുവതലമുറ. കോമഡിയും പ്രണയവും ഒക്കെ കലർത്തിയുള്ള സേവ് ദ് ഡേറ്റ് വിഡിയോകളോടാണ് പലർക്കും ഇപ്പോൾ താൽപര്യം. ഇക്കൂട്ടത്തിലേക്കിപ്പോൾ ഹൊറർ സേവ് ദ് ഡേറ്റും എത്തിയിരിക്കുകയാണ്.
അനിൽ കുമാർ, ആതിര എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോയിൽ വിവാഹം ക്ഷണിക്കാനെത്തുന്നത് ഒരു യക്ഷിയാണ്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യങ്ങളിലും ശബ്ദത്തിലും പ്രേതസിനിമ പോലെ തോന്നിപ്പിക്കും. ആകാംക്ഷ നിറച്ച് ഭയപ്പെടുത്തി കല്യാണം വിളിക്കുന്ന യക്ഷി, എട്ടാം തീയതി മറക്കാതെ വരുമല്ലോ അല്ലേ എന്നും ചോദിച്ച് മടങ്ങുന്നതാണ് വിഡിയോയിൽ.