12
December 2019 - 11:57 am IST

Download Our Mobile App

Flash News
Archives

Special

cat

പോയി വെള്ളത്തിൽ കിടക്കെടാ; കരയിലിരുന്ന ആമയെ തട്ടി വെള്ളത്തിലിട്ട് പൂച്ച

Published:30 November 2019

കുളക്കരയിൽ ഇരിക്കുകയായിരുന്ന ആമയെ പിന്നിലൂടെയെത്തി, തട്ടിത്തട്ടി കുളത്തിന്‍റെ വക്കത്തെത്തിക്കുകയും പിന്നീട് വെള്ളത്തിലേക്ക് തള്ളിയിടുകയുമാണ് പൂച്ച.

പൊതുവേ മടിയൻമാരും അനുസരണയില്ലാത്തവരുമാണ് പൂച്ചകൾ എന്നു പറയാറുണ്ട്. അതുപോലെ മനുഷ്യരെപ്പോലെ കൗതുകം ഏറെയുള്ള ജീവികളുമാണ് പൂച്ചകൾ. ഏതൊരു വസ്തുവിനെ കണ്ടാലും ഒന്നു പരിശോധിക്കുന്നത് അവയുടെ സ്വഭാവമാണ്.

ജീവനുള്ളവയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കരയിൽ വിശ്രമിക്കുകയായിരുന്ന ഒരു ആമയും പൂച്ചയുമായുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിയുണർത്തുന്നത്. റഷ്യയിലെ സോഷിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കുളക്കരയിൽ ഇരിക്കുകയായിരുന്ന ആമയെ പിന്നിലൂടെയെത്തി, തട്ടിത്തട്ടി കുളത്തിന്‍റെ വക്കത്തെത്തിക്കുകയും പിന്നീട് വെള്ളത്തിലേക്ക് തള്ളിയിടുകയുമാണ് പൂച്ച.

ആന്‍റൺ ഫിയോക്കോവിസ്ക്കി എന്ന യുവാവാണ് വീടിനു സമീപത്തുള്ള കുളക്കരയിൽ നിന്നും മനോഹരമായ ഈ ദൃശ്യങ്ങൾ പകർത്തിയത്.


വാർത്തകൾ

Sign up for Newsletter



top