12
December 2019 - 12:00 pm IST

Download Our Mobile App

Flash News
Archives

Kollywood

mohanlal

ആക്ഷന്‍ രംഗങ്ങൾ കോർത്തിണക്കി ബിഗ് ബ്രദർ മോഷൻ പോസ്റ്റർ

Published:30 November 2019

സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സല്‍മാന്‍ ഖാന്‍റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബ്രദറിന്‍റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സല്‍മാന്‍ ഖാന്‍റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അര്‍ബാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാൻ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. ചിത്രത്തില്‍ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ജനുവരിയില്‍ റിലീസിനെത്തും.


വാർത്തകൾ

Sign up for Newsletter



top