12
December 2019 - 11:32 am IST

Download Our Mobile App

Flash News
Archives

Bollywood

parineethi

പരിനീതി ചോപ്രയുടെ ദ ഗേള്‍ ഓണ്‍ ദ ട്രെയ്ൻ മെയ് എട്ടിന് തിയെറ്ററുകളിൽ

Published:30 November 2019

അടുത്ത വര്‍ഷം മെയ് എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക. നായിക കേന്ദ്രീകൃതമായ സിനിമയായിട്ടാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയ്ൻ ഒരുക്കിയിരിക്കുന്നത്.

പരിനീതി ചോപ്ര നായികയായെത്തുന്ന പുതിയ ചിത്രമാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയ്ൻ. ചിത്രത്തിന്‍റെ ഫോട്ടൊകളൊക്കെ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത വര്‍ഷം മെയ് എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക. നായിക കേന്ദ്രീകൃതമായ സിനിമയായിട്ടാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയ്ൻ ഒരുക്കിയിരിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ യാത്ര എന്നാണ് പരിനീതി ചോപ്ര ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുവരെ അഭിനയച്ചതില്‍ നിന്നും തീര്‍ത്തും വേറിട്ട ഒരു ചിത്രമാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയ്ൻ എന്നാണ് പരിനീതി ചോപ്ര പറയുന്നത്.  ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമാണ് ഇതെന്നും പരിനീതി പറയുന്നു. ദ ഗേള്‍ ഓണ്‍ ദ ട്രെയ്ൻ എന്ന അമെരിക്കൻ സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 

The most thrilling ride of my LIFE!!! Guysss the Hindi adaptation of #TheGirlOnTheTrain will release on 8th May 2020.


വാർത്തകൾ

Sign up for Newsletter



top