12
December 2019 - 12:31 pm IST

Download Our Mobile App

Flash News
Archives

Crime

auto-rickshaw-driver-and-grand-mother-arrested-in-pocso-case

കൊല്ലത്ത് വിദ്യാർഥിനിക്ക് പീഡനം: ഒത്താശ ചെയ്ത മുത്തശിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

Published:30 November 2019

ഏഴംകുളം വനജ മന്ദിരത്തിൽ ഗണേശും (23) കുട്ടിയുടെ അച്ഛന്‍റെ അമ്മയുമാണ് അറസ്റ്റിലായത്. സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തുവന്നത്. 

കൊല്ലം: ഏരൂരിൽ മുത്തശിയുടെ ഒത്താശയോടെ പത്താം ക്ലാസ് വിദ്യാർഥിനിക്ക് പീഡനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുത്തശിയെയും സുഹൃത്തായ ഓട്ടോ ഡ്രൈവറെയും പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം വനജ മന്ദിരത്തിൽ ഗണേശും (23) കുട്ടിയുടെ അച്ഛന്‍റെ അമ്മയുമാണ് അറസ്റ്റിലായത്. സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തുവന്നത്. 

കഴിഞ്ഞ ആറു മാസമായി ഓട്ടോ ഡ്രൈവര്‍ പെൺകുട്ടിയെ പീഡനത്തിനിര‍യാക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയുടെ അച്ഛമ്മ പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അറസ്റ്റിലായ ഗണേശ്. അച്ഛന്‍റെ മദ്യപാനം മൂലം ചൈൽഡ് ലൈനിന്‍റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന പെൺകുട്ടിയെ അച്ഛമ്മ ഏറ്റെടുത്തു താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെൺകുട്ടിയോട് അടുപ്പം സ്ഥാപിക്കുന്നത്. ഗണേശിന്‍റെ വീട്ടിൽ വച്ചും സ്കൂളിൽ നിന്നു വരുന്ന വഴിയിലും അച്ഛമ്മയുടെ വീട്ടിൽ വച്ചും പലവട്ടം പീഡിപ്പിക്കപ്പെതായി പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്ന അച്ഛമ്മ ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top