12
December 2019 - 12:17 pm IST

Download Our Mobile App

Flash News
Archives

Cricket

david-warner-triple-century-match-review

ട്രിപ്പിൾ വാർണർ

Published:30 November 2019

ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ആ​ളി​ക്ക​ത്തി, പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ പാ​ക്കി​സ്ഥാ​ൻ ബൗ​ള​ർ​മാ​ർ.  പാ​ക്കി​സ്ഥാ​നെ​തി​രെ ന​ട​ക്കു​ന്ന പ​ക​ല്‍-​രാ​ത്രി പി​ങ്ക് ബോ​ൾ ടെ​സ്റ്റി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ ട്രി​പ്പി​ൾ സെ​ഞ്ചു​റി മി​ക​വി​ൽ റെ​ക്കോ​ഡ് സ്‌​കോ​ര്‍ സ്വ​ന്ത​മാ​ക്കി.

അ​ഡ്‌​ലെ​യ്‌​ഡ്: ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ആ​ളി​ക്ക​ത്തി, പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ പാ​ക്കി​സ്ഥാ​ൻ ബൗ​ള​ർ​മാ​ർ.  പാ​ക്കി​സ്ഥാ​നെ​തി​രെ ന​ട​ക്കു​ന്ന പ​ക​ല്‍-​രാ​ത്രി പി​ങ്ക് ബോ​ൾ ടെ​സ്റ്റി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ ട്രി​പ്പി​ൾ സെ​ഞ്ചു​റി മി​ക​വി​ൽ റെ​ക്കോ​ഡ് സ്‌​കോ​ര്‍ സ്വ​ന്ത​മാ​ക്കി. മൂ​ന്നി​ന് 589 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. വാ​ര്‍ണ​ര്‍ 418 പ​ന്തി​ല്‍ 335 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. പ​ക​ല്‍-​രാ​ത്രി ടെ​സ്റ്റു​ക​ളി​ലെ ഉ​യ​ര്‍ന്ന ടീം ​ടോ​ട്ട​ലാ​ണി​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ പ​തി​വു​പോ​ലെ ത​ക​ർ​ന്ന​ടി​ഞ്ഞു. ര​ണ്ടാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ അ​വ​ർ ആ​റി​ന് 96 എ​ന്ന നി​ല​യി​ലേ​ക്കു കൂ​പ്പു​കു​ത്തി. നാ​ലു വി​ക്ക​റ്റ് നേ​ടി​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത​ത്.  ടെ​സ്റ്റ് ക​രി​യ​റി​ലെ ആ​ദ്യ ട്രി​പ്പി​ള്‍ അ​ട​ക്കം ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ളാ​ണ് വാ​ര്‍ണ​ര്‍ കൊ​യ്ത​ത്. 

പി​ങ്ക് പ​ന്തി​ല്‍ ട്രി​പ്പി​ള​ടി​ച്ച് രാ​ജാ​വാ​യി അ​ര​ങ്ങു​വാ​ഴു​ക​യാ​യി​രു​ന്നു ഡേ​വി​ഡ് വാ​ര്‍ണ​ര്‍. പാ​കി​സ്ഥാ​ന്‍ ബൗ​ള​ര്‍മാ​രെ ത​ല​ങ്ങും​വി​ല​ങ്ങും പാ​യി​ച്ച താ​രം 260 പ​ന്തി​ല്‍ 200ഉം 389 ​പ​ന്തി​ല്‍ 300ഉം ​തി​ക​ച്ചു. 39 ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സും ഇ​തി​നി​ടെ പ​റ​ന്നു. അ​ഡ്‌​ലെ​യ്‌​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ പി​റ​ക്കു​ന്ന ആ​ദ്യ ട്രി​പ്പി​ള്‍ സെ​ഞ്ചു​റി​യാ​ണി​ത്. ട്രി​പ്പി​ള്‍ ശ​ത​കം നേ​ടു​ന്ന ഏ​ഴാം ഓ​സീ​സ് താ​രം, മാ​ര്‍ക് ടെ​യ്‌​ല​ര്‍ക്ക് ശേ​ഷം പാ​ക്കി​സ്ഥാ​നെ​തി​രെ 300 തി​ക​യ്‌​ക്കു​ന്ന താ​രം എ​ന്നീ നേ​ട്ട​ങ്ങ​ളി​ലു​മെ​ത്തി വാ​ര്‍ണ​ര്‍. 

ടെ​സ്റ്റി​ല്‍ ഒ​രു ഓ​സീ​സ് താ​രം നേ​ടു​ന്ന ഉ​യ​ര്‍ന്ന ര​ണ്ടാ​മ​ത്തെ സ്‌​കോ​റാ​ണ് വാ​ര്‍ണ​ര്‍ കു​റി​ച്ച​ത്. 380 റ​ണ്‍സ് നേ​ടി​യ ഇ​തി​ഹാ​സ ഓ​പ്പ​ണ​ര്‍ മാ​ത്യു ഹെ​യ്‌​ഡ​ന്‍ മാ​ത്ര​മാ​ണ് വാ​ര്‍ണ​ര്‍ക്ക് മു​ന്നി​ലു​ള്ള​ത്. 334 റ​ണ്‍സ് നേ​ടി​യ സ​ര്‍ ഡോ​ണ്‍ ബ്രാ​ഡ്‌​മാ​നെ​യും മു​ന്‍ നാ​യ​ക​ന്‍ മാ​ര്‍ക് ടെ​യ്‌​ല​റെ വാ​ര്‍ണ​ര്‍ പി​ന്നി​ലാ​ക്കി. ഡേ ​ആ​ന്‍ഡ് നൈ​റ്റ് ടെ​സ്റ്റു​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ടാം ട്രി​പ്പി​ള്‍ കൂ​ടി​യാ​ണി​ത്. പാ​ക്കി​സ്ഥാ​ന്‍റെ അ​ഷ​ര്‍ അ​ലി​യാ​ണ് (302) ആ​ദ്യം  ട്രി​പ്പി​ള​അ് നേ​ടി​യ​ത്. അ​തു മ​റി​ക​ട​ക്കാ​നും വാ​ര്‍ണ​ര്‍ക്കാ​യി. സ​ഹ​താ​ര​ങ്ങ​ള്‍ ഗാ​ര്‍ഡ് ഓ​ഫ് ഹോ​ണ​ര്‍ ന​ല്‍കി​യാ​ണ് വാ​ര്‍ണ​റെ പ​വ​ലി​യ​നി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. 

ജ​നു​വ​രി​യി​ൽ മൈ​ക്ക​ൽ ക്ലാ​ർ​ക്ക് ഇ​ന്ത്യ​യ്ക്കെ​തി​രെ ട്രി​പ്പി​ൾ സെ​ഞ്ചു​റി (329*) തി​ക​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ഓ​സീ​സ് താ​രം ട്രി​പ്പി​ൾ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ടെ​സ്റ്റി​ൽ  ഇ​തി​നു​മു​ൻ​പ് അ​വ​സാ​ന​മാ​യി ഒ​രു ടെ​സ്റ്റ് ട്രി​പ്പി​ൾ സെ​ഞ്ചു​റി പി​റ​ന്ന​ത് 2016ലാ​ണ്. ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​ൻ താ​രം ക​രു​ൺ നാ​യ​രാ​ണ് അ​ന്ന് ട്രി​പ്പി​ൾ (303) അ​ടി​ച്ച​ത്. അ​ഡ്‍ലെ​യ്ഡ് ഓ​വ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റാ​ണ് വാ​ർ​ണ​ർ പാ​ക്കി​സ്ഥാ​നെ​തി​രെ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വാ​ർ​ണ​ർ ത​ക​ർ​ത്ത​താ​ക​ട്ടെ സാ​ക്ഷാ​ൽ ഡോ​ൺ ബ്രാ​ഡ്മാ​ന്‍റെ റെ​ക്കോ​ഡും. 299 റ​ൺ​സാ​യി​രു​ന്നു ബ്രാ​ഡ്മാ​ൻ അ​ഡ്‍ലെ​യ്ഡി​ൽ​നി​ന്നും നേ​ടി​യ​ത്.

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഒ​രു ഓ​സീ​സ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ സ്കോ​റാ​ണി​ത്. സിം​ബാ​ബ്‍വെ​യ്ക്കെ​തി​രെ 380 റ​ൺ​സാ​ണ് മാ​ത്യു ഹെ​യ്ഡ​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഹെ​യ്ഡ​ന്‍റെ റെ​ക്കോ‍ഡ് ത​ക​ർ​ക്കാ​നു​ള്ള അ​വ​സ​രം വാ​ർ​ണ​ർ​ക്കു​ണ്ടാ​യി​രു​ന്നു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​തി​വേ​ഗ​ത്തി​ലു​ള്ള ട്രി​പ്പി​ൾ സെ​ഞ്ചു​റി​ക​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ൽ നാ​ലാ​മ​താ​ണ് ഡേ​വി​ഡ് വാ​ർ​ണ​ർ. ഇ​ക്കാ​ര്യ​ത്തി​ൽ വി​രേ​ന്ദ​ർ സെ​വാ​ഗും മാ​ത്യു ഹെ​യ്ഡ​നു​മാ​ണ് വാ​ർ​ണ​ർ​ക്കു മു​ന്നി​ല്‍.

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ 10-ാമ​ത്തെ ഉ​യ​ർ​ന്ന സ്കോ​റാ​ണ് വാ​ർ​ണ​ർ നേ​ടി​യ​ത്. 

1. ബ്ര​യ​ൻ ലാ​റ 400*, ഇം​ഗ്ല​ണ്ടി​നെ​തി​രേ 2004
2. മാ​ത്യു ഹെ​യ്ഡ​ൻ 380, സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ 2003
3. ബ്ര​യ​ൻ ലാ​റ 375, ഇം​ഗ്ല​ണ്ടി​നെ​തി​രേ 1994
4. ജ​യ​വ​ർ​ധ​നെ 374, ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ കൊ​ളം​ബോ
5. ഗാ​രി സോ​ബേ​ഴ്സ് 365*, പാ​ക്കി​സ്ഥാ​നെ​തി​രേ 1958ൽ
6. ​ഹ​ട്ട​ൻ 364, ഓ​സ്ട്രേ​ലി​യ​യ്ക്ക​തെ​രേ 1938ൽ
7. ​സ​ന​ത് ജ​യ​സൂ​ര്യ 340, ഇ​ന്ത്യ​ക്കെ​തി​രേ കൊ​ളം​ബോ
8. ഹ​നീ​ഫ് മു​ഹ​മ്മ​ദ് 337, വി​ൻ​ഡീ​സി​നെ​തി​രേ 1958ൽ
9. ​ഹാ​മ​ണ്ട് 336* ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ 1933ൽ
10. ​ഡേ​വി​ഡ് വാ​ർ​ണ​ർ 335*, പാ​ക്കി​സ്ഥാ​നെ​തി​രേ 2019ൽ


വാർത്തകൾ

Sign up for Newsletter



top