12
December 2019 - 10:53 am IST

Download Our Mobile App

Flash News
Archives

Analysis

shaiju-damodaran-analysis-of-kbfc-vs-goa-match

ഡി​സം​ബ​ർ ഡ്രീം​സ്

Published:01 December 2019

# ഷൈജു ദാമോദരൻ

അ​ഞ്ചു റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചി​രി​ക്കു​ന്നു. ഐ​എ​സ്എ​ൽ പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ നി​ല​വി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്. സീ​സ​ണി​ൽ ഒ​രു തി​രി​ച്ചു​വ​ര​വു സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ഇ​താ അ​തി​നു​ള്ള സ​മ​യ​മാ​ണി​ത്.

അ​ഞ്ചു റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചി​രി​ക്കു​ന്നു. ഐ​എ​സ്എ​ൽ പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ നി​ല​വി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്. സീ​സ​ണി​ൽ ഒ​രു തി​രി​ച്ചു​വ​ര​വു സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ഇ​താ അ​തി​നു​ള്ള സ​മ​യ​മാ​ണി​ത്. 2019ന്‍റെ അ​വ​സാ​ന​മാ​സം. ഡി​സം​ബ​ർ കെ​ബി​എ​ഫ്‌​സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ നി​ർ​ണാ​യ​ക​മാ​യ മാ​സ​മാ​ണ്. ഡി​സം​ബ​ർ ഡ്രീം​സ് പൂ​വ​ണി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ടീ​മി​ന്‍റെ ആ​രാ​ധ​ക​രും. ആ​ദ്യ​ക​ളി​യി​ൽ കോ​ൽ​ക്ക​ത്ത​യെ 2-1 ന് ​തോ​ൽ​പ്പി​ച്ച് ആ​വേ​ശ​പൂ​ർ​വം തു​ട​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് വീ​ണ്ടും പ​തി​വു ക​ഥ​യാ​വ​ർ​ത്തി​ക്കു​ക​യാ​ണി​പ്പോ​ൾ. പി​ന്നാ​ലെ വ​ന്ന നാ​ലു ക​ളി​ക​ളി​ൽ മൂ​ന്നി​ലും തോ​ൽ​വി. മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളു​രു എ​ന്നി​വ​രോ​ട്. ഒ​ഡീ​ശ​യോ​ട് ഏ​ക സ​മ​നി​ല. അ​ഞ്ചു ക​ളി​ക​ളി​ൽ നി​ന്ന് നാ​ലു പോ​യ​ന്‍റ് മാ​ത്രം. മൂ​ന്നു ഹോം ​മാ​ച്ചു​ക​ളും പി​ന്നി​ട്ടു ക​ഴി​ഞ്ഞു.

പ്ര​തീ​ക്ഷ​ക​ളു​ടെ ഡി​സം​ബ​ർ മാ​സ​ത്തി​ൽ അ​ഞ്ചു ക​ളി​ക​ളാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ​താ​യി ഫി​ക്‌​സ​ച​റി​ലു​ള്ള​ത്. ഒ​ന്നാം തീ​യ​തി ത​ന്നെ കേ​ര​ളം വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങു​ന്നു. നാ​ലാ​മ​ത്തെ ഹോം ​മാ​ച്ച്. എ​തി​രാ​ളി​ക​ൾ എ​ഫ്സി ഗോ​വ. ഡി​സം​ബ​ർ 5 ന് ​മും​ബൈ , 13 ന് ​ജം​ഷ​ഡ്പു​ർ , 20 ന് ​ചെ​ന്നൈ​യി​ൻ 28 ന് ​നോ​ർ​ത്ത് ഈ​സ്റ്റ് എ​ന്നി​വ​രു​മാ​യാ​ണ് കെ​ബി​എ​ഫ്സി യു​ടെ ഡി​സം​ബ​ർ മാ​ച്ചു​ക​ൾ. ഈ ​അ​ഞ്ചു നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് പ​ര​മാ​വ​ധി പോ​യ​ന്‍റു​ക​ൾ സ്വ​രു​ക്കൂ​ട്ടാ​നാ​യാ​ൽ ആ​റാം സീ​സ​ണി​ൽ കേ​ര​ള ടീ​മി​ന് കാ​ര്യ​ങ്ങ​ൾ ക​ല​ങ്ങി​ത്തെ​ളി​യും. 2020 മാ​ർ​ച്ചി​ലെ ഐ​എ​സ്എ​ൽ സീ​സ​ൺ 6 പ്ലേ ​ഓ​ഫി​ന് കേ​ര​ള ടീം ​യോ​ഗ്യ​രാ​വു​മോ എ​ന്ന​ത് ഡി​സം​ബ​റി​ൽ അ​റി​യാ​നാ​കു​മെ​ന്നു ചു​രു​ക്കം.

ഡി​സം​ബ​ർ ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ലെ ഹോം ​മൈ​താ​ന​ത്ത് എ​ഫ് സി ​ഗോ​വ​യ്‌​ക്കെ​തി​രെ ഒ​രു മി​ന്നു​ന്ന വി​ജ​യം. കേ​ര​ളാ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് വി​ജ​യ​ത്തി​ൽ​ക്കു​റ​ഞ്ഞ് മ​റ്റൊ​ന്നു​മാ​കാ​നി​ട​യി​ല്ല. പ​രു​ക്കു മൂ​ലം ഒ​രു മാ​സം നീ​ണ്ട ചി​കി​ത്സ​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം സ്പാ​നി​ഷ് മി​ഡ് ഫീ​ൽ​ഡ​ർ മാ​രി​യോ ആ​ർ​ക്കെ​സ് കെ​ബി​എ​ഫ്‌​സി യു​ടെ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തും. ക്രി​യേ​റ്റീ​വ് മ​ധ്യ​നി​ര​ക്കാ​ര​നാ​യ ആ​ർ​ക്കെ​സ് തി​രി​ച്ചു വ​രു​ന്ന​തോ​ടെ കോ​ച്ച് ഷ​ട്ടോ​രി​ക്ക് സ്വ​ത​ന്ത്ര​മാ​യി ത​ന്‍റെ മി​ഡ്ഫീ​ൽ​ഡി​നെ വി​ന്യ​സി​ക്കാം. മു​സ്ത​ഫ നിം​ഗ് ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡി​ലും സെ​ർ​ജി​യോ സി​ഡോ​ഞ്ച അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ൽ​ഡി​ലും ആ​ർ​ക്കെ​സു​മാ​യി സം​യോ​ജി​ക്കും.

സെ​ന്‍റ​ർ​ബാ​ക്ക് സ്ഥാ​ന​ത്ത് പു​തി​യ റി​ക്രൂ​ട്ട് ഡ്രോ​ബ​റോ​വ് പ്ലെ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ക്കും. ബെം​ഗ​ളു​രു​വി​നെ​തി​രാ​യ ക​ളി​യി​ൽ ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യാ​ണ് ഡ്രോ​ബ​റോ​വ് വ​ന്ന​ത്. വിം​ഗ്ബാ​ക്കു​മാ​രാ​യ ജെ​സ​ൽ കാ​ർ​ണെ​യ്‌​റോ​യും മു​ഹ​മ്മ​ദ് റാ​ക്കി​പ്പും തു​ട​ർ​ച്ച​യാ​യ ആ​റാം മ​ത്സ​ര​ത്തി​ലും മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ൽ ഫ​സ്റ്റ് ഇ​ല​വ​ൻ പ്ലെ​യേ​ഴ്‌​സ് ആ​കും. പോ​സ്റ്റി​ൽ ര​ഹ​നേ​ഷ്. മ​റു​ഭാ​ഗ​ത്ത് എ​ഫ് സി ​ഗോ​വ​യെ പ​രി​ക്കും കാ​ർ​ഡ് സ​സ്‌​പെ​ൻ​ഷ​നും വ​ല​ക്കു​ന്നു​ണ്ട്. ചു​വ​പ്പു കാ​ർ​ഡി​ന്‍റെ ശി​ക്ഷാ കാ​ലാ​വ​ധി​യി​ൽ ആ​യ​തി​നാ​ൽ അ​ഹ​മ്മ​ദ് ജാ​ഹു , ഹ്യു​ഗോ ബോ​മ​സ് , ലെ​ൻ ഡു​ങ്ക​ൽ എ​ന്നി​വ​ർ പു​റ​ത്താ​ണ്. കൊ​ച്ചി​യി​ൽ ക​ളി​ക്കാ​നാ​കി​ല്ല. എ​ഡു ബേ​ഡി​യ പ​രു​ക്കി​ന്‍റെ പി​ടി​യി​ലും. നി​ർ​ണാ​യ സ്ഥാ​ന​മു​ള്ള താ​ര​ങ്ങ​ൾ​ക്ക് പ​രു​ക്കേ​റ്റ​ത് ഗോ​വ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. അ​പ്പോ​ഴും ഒ​റ്റ​യാ​ൻ കോ​റോ ക​ളി​ക്കാ​നു​ണ്ട് എ​ന്ന​ത് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് മ​റ​ന്നു​കൂ​ടാ.

അ​വ​സാ​നം ക​ളി​ച്ച ക​ളി​യി​ൽ ഗോ​വ​യ്ക്ക് ജം​ഷ​ഡ്പു​രി​നോ​ടും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ബം​ഗ​ളു​രു​വി​നോ​ടും ഒ​റ്റ​ഗോ​ൾ തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. ഈ ​സീ​സ​ണി​ൽ ഗോ​വ​യു​ടെ ആ​ദ്യ തോ​ൽ​വി​യാ​യി​രു​ന്നു അ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ തോ​ൽ​ക്കു​ക​യെ​ന്ന​ത് സെ​ർ​ജി​യോ ലൊ​ബേ​റ​ക്ക് ചി​ന്തി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​ത്താ​ണ്. അ​തേ​സ​മ​യം ഷ​ട്ടോ​രി ത​ന്‍റെ സൂ​പ്പ​ർ മാ​രി​യോ ടീ​മി​നൊ​രു സൂ​പ്പ​ർ തി​രി​ച്ചു​വ​ര​വി​ന് ക​ള​മൊ​രു​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലും. ലോം​ഗ്‌​ബോ​ൾ ഗെ​യിം കു​റ​ച്ചു​കൊ​ണ്ട് മ​ധ്യ​നി​ര​യി​ൽ നി​ന്ന് കു​റി​യ പാ​സു​ക​ളി​ലൂ​ടെ എ​തി​ർ ഗോ​ൾ​മു​ഖ​ത്തെ​ത്തു​ക​യെ​ന്ന ഷ​ട്ടോ​രി​യ​ൻ ത​ന്ത്രം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ മാ​രി​യോ ആ​ർ​ക്കെ​സി​നു ക​ഴി​യു​മോ? കാ​ത്തി​രു​ന്നു കാ​ണാം. കൊ​ച്ചി നെ​ഹ്‌​റു സ്‌​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്നു വൈ​കി​ട്ട് 7.30 നാ​ണ് കെ​ബി​എ​ഫ്‌​സി - എ​ഫ്‌​സി​ഗോ​വ മ​ത്സ​രം.


വാർത്തകൾ

Sign up for Newsletter



top