12
December 2019 - 11:30 am IST

Download Our Mobile App

Flash News
Archives

Kollywood

arjun

ദളപതി 64 ൽ ആന്‍റണിക്ക് പകരം കൈദി വില്ലൻ

Published:01 December 2019

ആന്‍റണി വര്‍ഗീസിന് പകരം കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസാണ് ചിത്രത്തിലെത്തുക. കാര്‍ത്തി നായകനായ കൈദിയില്‍ വില്ലനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അര്‍ജുന്‍.

വിജയിയുടെ ദളപതി 64നായുളള കാത്തിരിപ്പിലാണ് ആരാധകര്‍. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നത്.

മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയാ തുടങ്ങിയവര്‍ നായികമാരായി എത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് ഇത്തവണ വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ദളപതി 64ല്‍ മലയാളി താരം ആന്‍റണി വര്‍ഗീസും എത്തുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും ഡേറ്റ് ഇഷ്യൂ കാരണം ആന്‍റണി പിന്മാറിയതായാണ് റിപ്പോർട്ടുകൾ.

ആന്‍റണി വര്‍ഗീസിന് പകരം കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസാണ് ചിത്രത്തിലെത്തുക. കാര്‍ത്തി നായകനായ കൈദിയില്‍ വില്ലനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അര്‍ജുന്‍. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top