12
December 2019 - 10:59 am IST

Download Our Mobile App

Flash News
Archives

Mollywood

teaser

സൂപ്പർ സ്റ്റാറായി പൃഥ്വിരാജ്, ആരാധകനായി സുരാജും; ഡ്രൈവിംഗ് ലൈസൻസ് ടീസർ

Published:01 December 2019

ഹരീന്ദ്രൻ എന്ന സൂപ്പർസ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ആരാധകന്‍റെ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെത്തുക.

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രൈവിംഗ് ലൈസൻസിന്‍റെ ടീസർ റിലീസ് ചെയ്തു. ഹരീന്ദ്രൻ എന്ന സൂപ്പർസ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ആരാധകന്‍റെ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെത്തുക. സൂപ്പർ സ്റ്റാറും ആരാധകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തിൽ ദീപ്തി സതിയും മിയയുമാണ് നായികമാരായെത്തുന്നത്.

ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാജിക് ഫ്രെയിംസുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. സച്ചിയാണ് തിരക്കഥ. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്. ചിത്രം ഡിസംബർ 20 ന് തിയെറ്ററുകളിൽ എത്തും.


വാർത്തകൾ

Sign up for Newsletter



top