12
December 2019 - 11:35 am IST

Download Our Mobile App

Flash News
Archives

Football

isl-2019-20-kerala-blasers-vs-goa-fc

മുറിവായി വീണ്ടും സമനില : ബ്ലാസ്റ്റേഴ്സ് - 2, ഗോവ - 2

Published:01 December 2019

മ​ത്സ​രം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യ​ത്തി​ലേ​ക്കെ​ന്ന  സൂ​ച​ന ന​ൽ​കി​യ ശേ​ഷ​മാ​ണ് ഗോ​വ ലെ​ന്നി റോ​ഡ്രി​ഗ​സി​ലൂ​ടെ  സ​മ​നി​ല പി​ടി​ച്ചു​വാ​ങ്ങി​യ​ത്.  ര​ണ്ടാം മി​നി​റ്റി​ൽ സെ​ർ​ജി​യോ സി​ഡോ​ഞ്ച​യും 59-ാം മി​നി​റ്റി​ൽ മെ​സി ബൗ​ളി​യും ബ്ലാ​സ്റ്റേ​ഴ്സി​നാ​യി വ​ല കു​ലു​ക്കി​യ​പ്പോ​ൾ  41-ാം മി​നി​റ്റി​ൽ മി​നി​റ്റി​ൽ മെ​ർ​ത്താ​ദ ഫാ​ളും 92-ാം മി​നി​റ്റി​ൽ ലെ​ന്നി റോ​ഡ്രി​ഗ​സു​മാ​ണ്  ഗോ​വ​യു​ടെ ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്

കൊ​ച്ചി: തോ​റ്റാ​ലും ഞ​ങ്ങ​ൾ​ക്കു നി​ങ്ങ​ളി​ൽ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ബ്ലാ​സ്റ്റേ​ഴ്സ് ഓ​രോ ക​ളി​യി​ലും പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴും ആ​രാ​ധ​ക​ർ നി​രാ​ശ​പ്പെ​ട്ടു. ആ ​പ്ര​തീ​ക്ഷ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കാ​ത്തു, അ​പ്പോ​ഴും സ​മ​നി​ല ത​ന്നെ ഫ​ലം. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ഗോ​വ​യോ​ട് 2-2നു ​സ​മ​നി​ല വ​ഴ​ങ്ങി. മ​ത്സ​രം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യ​ത്തി​ലേ​ക്കെ​ന്ന  സൂ​ച​ന ന​ൽ​കി​യ ശേ​ഷ​മാ​ണ് ഗോ​വ ലെ​ന്നി റോ​ഡ്രി​ഗ​സി​ലൂ​ടെ  സ​മ​നി​ല പി​ടി​ച്ചു​വാ​ങ്ങി​യ​ത്.  ര​ണ്ടാം മി​നി​റ്റി​ൽ സെ​ർ​ജി​യോ സി​ഡോ​ഞ്ച​യും 59-ാം മി​നി​റ്റി​ൽ മെ​സി ബൗ​ളി​യും ബ്ലാ​സ്റ്റേ​ഴ്സി​നാ​യി വ​ല കു​ലു​ക്കി​യ​പ്പോ​ൾ  41-ാം മി​നി​റ്റി​ൽ മി​നി​റ്റി​ൽ മെ​ർ​ത്താ​ദ ഫാ​ളും 92-ാം മി​നി​റ്റി​ൽ ലെ​ന്നി റോ​ഡ്രി​ഗ​സു​മാ​ണ്  ഗോ​വ​യു​ടെ ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ബ്ലാ​സ്റ്റേ​ഴ്സ് ത​ന്നെ​യാ​ണ് ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 65-ാം മി​നി​റ്റി​ൽ ഫാ​ൾ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​മ്പ​തു​പേ​രു​മാ​യാ​ണ് ഗോ​വ ക​ളി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ൽ മെ​സി നേ​ടി​യ ഗോ​ൾ സം​ശ​യാ​സ്പ​ദ​മാ.​യി ഓ​ഫ് സൈ​ഡ് വി​ളി​ച്ച​തും ബ്ലാ​സ്റ്റേ​ഴ്സി​നു തി​രി​ച്ച​ടി​യാ​യി. 

കൊ​ച്ചി​യെ മ​ഞ്ഞ​ക്ക​ട​ലാ​ക്കി ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന​പ്പോ​ൾ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ന​ൽ​കി​യ​ത് മി​ക​ച്ച തു​ട​ക്കം. ക​ളീ​യു​ടെ 61 സെ​ക്ക​ന്‍റി​ൽ സെ​ർ​ജി​യോ സി​ഡോ​ഞ്ച​യി​ലൂ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ ഗോ​ൾ നേ​ടി. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യി അ​ക്ര​മി​ച്ച് ക​ളി​ക്കു​ക​യാ​യി​രു​ന്നു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. എ​ങ്കി​ലും ഗോ​വ​യു​ടെ അ​ക്ര​മ​ണ​നി​ര​യും വെ​റു​തേ ഇ​രു​ന്നി​ല്ല. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക്യാ​പ്റ്റ​ൻ ഒ​ഗ്ബ​ചെ​ക്ക് ലീ​ഡു​യ​ർ​ത്താ​ൻ ഒ​രു സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. ക​ളി​യു​ടെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഫാ​ളി​ലൂ​ടെ എ​ഫ്സി ഗോ​വ സ​മ​നി​ല പി​ടി​ച്ചു. ദ്രോ​വ​റോ​വി​ന്‍റെ പി​ഴ​വ് മ​ഞ്ഞ​ക്കാ​ർ​ഡി​ലേ​ക്കും ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ ഫ്രീ ​കി​ക്കി​ലേ​ക്കും ന​യി​ച്ചു. ജാ​ക്കി​ച​ന്ദ് സി​ങാ​ണ് ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ജാ​ക്കി​ച​ന്ദി​ന്‍റെ ഫ്രീ​കി​ക്ക് മ​നോ​ഹ​ര​മാ​യ ഹെ​ഡ്ഡ​റി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ത​ക​ർ​ത്ത് ഫാ​ൾ ഗോ​ളാ​ക്കി മാ​റ്റി.

ര​ണ്ടാം പ​കു​തി​യി​ലും മി​ക​ച്ച തു​ട​ക്ക​മാ​ണ് ബ്ലാ​സ്റ്റേ​ഴ​അ​സി​നു ല​ഭി​ച്ച​ത്. ഒ​രു​പി​ടി മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി താ​ര​ങ്ങ​ൾ ക​ളം നി​റ​ഞ്ഞു. ഗോ​വ​യ്ക്കെ​തി​രേ ത​ക​ർ​പ്പ​ൻ ക​ളി പു​റ​ത്തെ​ടു​ത്ത കേ​ര​ളം 59-ാം മി​നി​റ്റി​ൽ മെ​സി​യി​ലൂ​ടെ ലീ​ഡ് നേ​ടി. പ്ര​ശാ​ന്തി​ന്‍റെ മി​ക​ച്ച ക്രോ​സി​ൽ മെ​സി പ​ന്ത് ഗോ​വ​ൻ വ​ല​യി​ലെ​ത്തി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ഗോ​വ​യു​ടെ സ്കോ​റ​ർ റെ​ഡ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്തും പോ​യി. ഓ​ഗ്ബ​ച്ചെ​യെ ബോ​ക്സി​നു തൊ​ട്ടു പു​റ​ത്ത് വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു ഫാ​ളി​നു ചു​വ​പ്പു​കാ​ർ​ഡ്. ഒ​മ്പ​തു​പേ​രു​മാ​യി ചു​രു​ങ്ങി​യ ഗോ​വ​യ്ക്കെ​തി​രേ ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ർ​ത്തു ക​ളി​ച്ചു. എ​ന്നാ​ൽ, ഗോ​വ വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. അ​വ​ർ പൊ​രു​തി​ക്ക​ളി​ച്ചു. 88-ാം മി​നി​റ്റി​ൽ മെ​സി നേ​ടി​യ ഗോ​ളി​ൽ ഓ​ഫ് സൈ​ഡ് വി​ളി​ച്ച​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി. ഗോ​വ​യു​ടെ പോ​രാ​ട്ട​ത്തി​നു ഫ​ലം ഇ​ഞ്ചു​റി സ​മ​യ​ത്തു ല​ഭി​ച്ചു. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ന്‍റെ ദൗ​ർ​ബ​ല്യ​വും അ​ശ്ര​ദ്ധ​യും മു​ത​ലാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു ലെ​ന്നി ഗോ​ൾ നേ​ടി​യ​ത്. 

ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ഇ​ല​വ​നി​ൽ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ് ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചു. യു​വ​താ​രം കെ.​പി. രാ​ഹു​ൽ ക​ളി​ച്ചി​ല്ല. മ​ല​യാ​ളി താ​രം ടി.​പി. ര​ഹ​നേ​ഷാ​ണ് ഗോ​ൾ​കീ​പ്പ​ർ. കെ.​പ്ര​ശാ​ന്താ​ണ് ആ​ദ്യ ഇ​ല​വ​നി​ലു​ള്ള മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി. ബ്ലാ​സ്റ്റേ​ഴ്സ് പു​തു​താ​യി ടീ​മി​ലെ​ത്തി​ച്ച മാ​സി​ഡോ​ണി​യ​ൻ താ​രം വ്ലാ​ട്കോ ദ്രൊ​ബ​റോ​വ് ആ​ദ്യ ഇ​ല​വ​നി​ലെ​ത്തി.  രാ​ജു ഗെ​യ്ഗ്‌​വാ​ദ്, മു​ഹ​മ്മ​ദ് റാ​ക്കി​പ്, ജെ​സ്സ​ൽ കാ​ർ​ണെ​യ്റോ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പ്ര​തി​രോ​ധ​ത്തി​ലെ​ത്തി​യ​ത്. സെ​ർ​ജി​യോ സി​ഡോ​ഞ്ച, ജീ​ക്സ​ൺ സി​ങ് എ​ന്നി​വ​ർ​ക്കൊ​പ്പം സ​ഹ​ലും പ്ര​ശാ​ന്തും മ​ധ്യ​ത്തി​ൽ. മു​ന്നേ​റ്റ​ത്തി​ൽ ഓ​ഗ്ബെ​ച്ചെ - മെ​സ്സി ദ്വ​യം. ഗോ​വ​ക്കാ​രു​ടെ ഗോ​ള​ടി യ​ന്ത്രം ഫെ​റാ​ൻ കോ​റോ​മി​നാ​സ് ഇ​ന്ന​ലെ ക​ളി​ച്ചി​രു​ന്നി​ല്ല.


വാർത്തകൾ

Sign up for Newsletter



top