12
December 2019 - 3:16 am IST

Download Our Mobile App

Flash News
Archives

World

malta

മാധ്യമപ്രവർത്തകയുടെ കൊലപാതകം: മാൾട്ട പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

Published:02 December 2019

പു​തു​വ​ർ​ഷ​ത്തി​ൽ താ​ൻ സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് ദേ​ശീ​യ ടെ​ലി​വി​ഷ​നീ​ലൂ​ടെ അദ്ദേ​ഹം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജോ​സ​ഫ് മ​സ്ക്ക​റ്റ് വ്യ​ക്ത​മാ​ക്കി.

വാ​ലെ​റ്റ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഡാ​ഫ്‌​നെ ക​രു​വാ​ന ഗ​ലീ​സി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ജോ​സ​ഫ് മസ്ക്ക​റ്റ് രാ​ജി പ്ര​ഖ്യാ​പി​ച്ചു. പു​തു​വ​ർ​ഷ​ത്തി​ൽ താ​ൻ സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് ദേ​ശീ​യ ടെ​ലി​വി​ഷ​നീ​ലൂ​ടെ അദ്ദേ​ഹം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജോ​സ​ഫ് മ​സ്ക്ക​റ്റ് വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റാ​രോ​പി​ത​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് പ്രതി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. 2017 ഒ​ക്ടോ​ബ​റി​ലാ​ണ് വീ​ടി​നു സമീപ​ത്തു വെ​ച്ചു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ പ്ര​ശ​സ്ത കു​റ്റാ​ന്വേ​ഷ​ണ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഡാഫ്നെ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ പാ​ന​മ​രേ​ഖ​ക​ളുടെ സ​ഹാ​യ​ത്തോ​ടെ ഗ​ലീ​സി​യ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്.


വാർത്തകൾ

Sign up for Newsletter



top