12
December 2019 - 11:15 am IST

Download Our Mobile App

Flash News
Archives

Crime

husband-killed-wife-in-kasaragod

കാസർഗോട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; മകള്‍ക്ക് ഗുരുതര പരുക്ക്

Published:02 December 2019

ഇരിയ സ്വദേശി കല്യാണിയാണ് മരിച്ചത്. ഭര്‍ത്താവ് ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസർഗോഡ്: ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അമ്പലത്തറ കാഞ്ഞിരടുക്കത്തെ കല്യാണി (50) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഗോപാലകൃഷ്ണനെ (60) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കുള്ള കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നമെന്നാണ് നിഗമനം.

തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ഇവരുടെ മകള്‍ ശരണ്യ (25) യ്ക്കും അടിയേറ്റ് ഗുരുതരമായി പരുക്കേറ്റു. സാരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രതി ഗോപാലകൃഷ്ണനെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top