12
December 2019 - 10:55 am IST

Download Our Mobile App

Flash News
Archives

National

pankaj-munde

പ​​ങ്ക​​ജ മു​​ണ്ടെ ശി​​വ​​സേ​​ന​​യി​​ലേ​​ക്ക്?

Published:02 December 2019

ത​​ന്‍റെ ട്വി​​റ്റ​​ർ അ​​ക്കൗ​​ണ്ടി​​ൽ നി​​ന്നു പ​​ങ്ക​​ജ ബി​​ജെ​​പി നേ​​താ​​വ് എ​​ന്ന വി​​ശേ​​ഷ​​ണം നീ​​ക്കം ചെ​​യ്തു. രാ​​ഷ്‌​​ട്രീ​​യ സാ​​ഹ​​ച​​ര്യം മാ​​റി​​യ​​തി​​നാ​​ൽ ത​​ന്‍റെ നി​​ല​​പാ​​ടി​​ലും മാ​​റ്റ​​മു​​ണ്ടാ​​കു​​മെ​​ന്നും, ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള അ​​ന്തി​​മ പ്ര​​ഖ്യാ​​പ​​നം ഈ ​​മാ​​സം 12ന് ​​ന​​ട​​ത്തു​​മെ​​ന്നും അ​​വ​​ർ ഫെ​​യ്സ്ബു​​ക്കി​​ൽ കു​​റി​​ച്ചു.

മും​​ബൈ: ഭ​​ര​​ണം ന​​ഷ്ട​​മാ​​യ​​തി​​നു പി​​ന്നാ​​ലെ മ​​ഹാ​​രാ​​ഷ്‌​​ട്ര ബി​​ജെ​​പി​​യി​​ൽ വി​​മ​​ത​​നീ​​ക്ക​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ത​​ന്നെ നി​​യ​​മ​​സ​​ഭാ കൗ​​ൺ​​സി​​ൽ അം​​ഗ​​മാ​​യോ ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​യാ​​യോ നി​​യ​​മി​​ച്ചി​​ല്ലെ​​ങ്കി​​ൽ പാ​​ർ​​ട്ടി​ വി​ടു​​മെ​​ന്നും ശി​​വ​​സേ​​ന​​യി​​ലേ​​ക്കു പോ​​കു​​മെ​​ന്നും അ​​ന്ത​​രി​​ച്ച നേ​​താ​​വ് ഗോ​​പി​​നാ​​ഥ് മു​​ണ്ടെ​​യു​​ടെ മ​​ക​​ൾ പ​​ങ്ക​​ജ മു​​ണ്ടെ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യ​​താ​​യാ​​ണു സൂ​​ച​​ന. ത​​ന്‍റെ ട്വി​​റ്റ​​ർ അ​​ക്കൗ​​ണ്ടി​​ൽ നി​​ന്നു പ​​ങ്ക​​ജ ബി​​ജെ​​പി നേ​​താ​​വ് എ​​ന്ന വി​​ശേ​​ഷ​​ണം നീ​​ക്കം ചെ​​യ്തു. രാ​​ഷ്‌​​ട്രീ​​യ സാ​​ഹ​​ച​​ര്യം മാ​​റി​​യ​​തി​​നാ​​ൽ ത​​ന്‍റെ നി​​ല​​പാ​​ടി​​ലും മാ​​റ്റ​​മു​​ണ്ടാ​​കു​​മെ​​ന്നും, ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള അ​​ന്തി​​മ പ്ര​​ഖ്യാ​​പ​​നം ഈ ​​മാ​​സം 12ന് ​​ന​​ട​​ത്തു​​മെ​​ന്നും അ​​വ​​ർ ഫെ​​യ്സ്ബു​​ക്കി​​ൽ കു​​റി​​ച്ചു.

എ​​ന്നാ​​ൽ, പ​​ങ്ക​​ജ പാ​​ർ​​ട്ടി​​ക്കൊ​​പ്പ​​മാ​​ണെ​​ന്നും മ​​റ്റു വാ​​ർ​​ത്ത​​ക​​ളി​​ൽ അ​​ടി​​സ്ഥാ​​ന​​മി​​ല്ലെ​​ന്നും ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ച​​ന്ദ്ര​​കാ​​ന്ത് പാ​​ട്ടീ​​ൽ പ​​റ​​ഞ്ഞു. പ​​ങ്ക​​ജ തോ​​ൽ​​വി​​യു​​ടെ കാ​​ര​​ണ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ബി​​ജെ​​പി നേ​​താ​​ക്ക​​ൾ അ​​വ​​രോ​​ടു ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തു​​ന്നു​​മു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം. നേ​​ര​​ത്തേ, മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ ട്വി​​റ്റ​​റി​​ൽ പാ​​ർ​​ട്ടി​​യു​​ടെ പേ​​ര് ഒ​​ഴി​​വാ​​ക്കി​​യ​​പ്പോ​​ഴും സ​​മാ​​ന​​മാ​​യ വാ​​ർ​​ത്ത​​ക​​ൾ വ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, താ​​ൻ കോ​​ൺ​​ഗ്ര​​സ് വി​​ടി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി പി​​ന്നീ​​ടു ജ്യോ​​തി​​രാ​​ദി​​ത്യ ത​​ന്നെ രം​​ഗ​​ത്തെ​​ത്തി. 

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ  ബ​​ന്ധു​​വും എ​​ൻ​​സി​​പി നേ​​താ​​വു​​മാ​​യ ധ​​ന​​ഞ്ജ​​യ് മു​​ണ്ടെ​​യോ​​ട് തോ​​റ്റി​​രു​​ന്നു​ പ​​ങ്ക​​ജ. പാ​​ർ​​ട്ടി​​യി​​ലെ ത​​ന്നെ ചി​​ല​​ർ പാ​​ലം​ വ​​ലി​​ച്ച​​തി​​നാ​​ലാ​​ണു തോ​​റ്റ​​തെ​​ന്ന് അ​​വ​​ർ ആ​​രോ​​പി​​ച്ചി​​രു​​ന്നു. എ​​ൻ​​ഡി​​എ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ ഫ​​ഡ്നാ​​വി​​സ​​ല്ല, താ​​നാ​​യി​​രി​​ക്കും മു​​ഖ്യ​​മ​​ന്ത്രി​​യെ​​ന്ന പ​​ങ്ക​​ജ​​യു​​ടെ പ്ര​​സ്താ​​വ​​ന ബി​​ജെ​​പി നേ​​തൃ​​ത്വ​​ത്തി​​ന് അ​​തൃ​​പ്തി​​യു​​ണ്ടാ​​ക്കി​​യി​​രു​​ന്നു. പ​​ങ്ക​​ജ മു​​ണ്ടെ​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളോ​​ട് കൂ​​ട്ടി​​വാ​​യി​​ക്കാ​​വു​​ന്ന ചി​​ല റി​​പ്പോ​​ര്‍ട്ടു​​ക​​ള്‍ ശി​​വ​​സേ​​നു​​യു​​ടെ മു​​ഖ​​പ​​ത്ര​​മാ​​യ സാ​​മ്ന​​യി​​ലും പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. 170 പേ​​ര​​ല്ല, 182 പേ​​രി​​ലേ​​ക്ക് ത്രി​​ക​​ക്ഷി സ​​ര്‍ക്കാ​​രി​​ന്‍റെ പി​​ന്തു​​ണ ഉ​​യ​​രു​​മെ​​ന്ന് സാ​​മ്ന​​യി​​ലെ ലേ​​ഖ​​ന​​ത്തി​​ല്‍ പ​​റ​​യു​​ന്നു​​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top