12
December 2019 - 12:32 pm IST

Download Our Mobile App

Flash News
Archives

National

priyanka-reddy

പ്രിയങ്കാ റെഡ്ഡി വധം : രോ​ഷം പ്ര​ക​ടി​പ്പി​ച്ച് പാ​ർ​ല​മെ​ന്‍റ്

Published:02 December 2019

രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ സ്പീ​ക്ക​ര്‍ ഓം ​കു​മാ​ര്‍ ബി​ര്‍ല വി​ഷ​യം ലോ​ക്സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ൽ വി​ഷ​യം ച​ർ​ച്ച‍യ്ക്കെ​ടു​ത്ത​പ്പോ​ൾ കു​റ്റ​വാ​ളി​ക​ളോ​ട് ഒ​രു ദ​യ​യും പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു സ​ഭാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ അ​ഭി​പ്രാ​യം

ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദി​ല്‍ വ​നി​താ വെ​റ്റ​റി​നി​റി ഡോ​ക്റ്റ​ര്‍ പ്രി​യ​ങ്ക റെ​ഡ്ഡി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ രോ​ഷം പ്ര​ക​ടി​പ്പി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ഒ​രു ദ​യ​യും പാ​ടി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട സ​ഭ​യ്ക്ക് ഏ​തു ന​ട​പ​ടി​ക്കും നി​യ​മ​നി​ർ​മാ​ണ​ത്തി​നും ത​യാ​റെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി. 

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള ഏ​തു നി​ർ​ദേ​ശ​വും സ്വീ​ക​രി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കാ​നും ത​യാ​റെ​ന്നു ലോ​ക്സ​ഭ​യി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ് പ​റ​ഞ്ഞു.  സ്പീ​ക്ക​റു​ടെ അ​നു​മ​തി​യോ​ടെ വി​ഷ​യ​ത്തി​ല്‍ സ​ഭ​യി​ല്‍ സ​മ്പൂ​ര്‍ണ ച​ര്‍ച്ച​യ്ക്കു ത​യാ​റാ​ണ്. സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​നും പ്ര​തി​ക​ള്‍ക്ക് ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​ത്യേ​ക നി​യ​മം നി​ർ​മി​ക്കാ​മെ​ന്നും രാ​ജ്നാ​ഥ്. 

രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ സ്പീ​ക്ക​ര്‍ ഓം ​കു​മാ​ര്‍ ബി​ര്‍ല വി​ഷ​യം ലോ​ക്സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ൽ വി​ഷ​യം ച​ർ​ച്ച‍യ്ക്കെ​ടു​ത്ത​പ്പോ​ൾ കു​റ്റ​വാ​ളി​ക​ളോ​ട് ഒ​രു ദ​യ​യും പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു സ​ഭാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ അ​ഭി​പ്രാ​യം. ബ​ലാ​ത്സം​ഗ കേ​സി​ലെ കു​റ്റ​വാ​ളി​ക​ളെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ത​ല്ലി​ക്കൊ​ല്ല​ണ​മെ​ന്നാ​യി​രു​ന്നു എ​സ്പി​അം​ഗം ജ​യ​ബ​ച്ച​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. 

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ ശ​രി​യാ​യ​തും കൃ​ത്യ​വു​മാ​യ ഉ​ത്ത​രം സ​ര്‍ക്കാ​ര്‍ ന​ല്‍ക​ണ​മെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ​മ​യ​മാ​ണി​ത്.  സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഉ​ന്ന​യി​ക്കാ​ന്‍ ഞാ​ന്‍ എ​ത്ര ത​വ​ണ സ​ഭ​യി​ല്‍ നി​ല്‍ക്കു​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. നി​ര്‍ഭ​യ​യ​യോ ക​ത്വ​യോ തെ​ല​ങ്കാ​ന​യോ ആ​ക​ട്ടെ. സ​ര്‍ക്കാ​ര്‍ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ല്‍ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. സ​ര്‍ക്കാ​ര്‍ എ​ന്താ​ണ് ചെ​യ്ത​ത്? അ​വ​ര്‍ എ​ങ്ങ​നെ​യാ​ണ് ഇ​ത് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും അ​വ​ര്‍.

ഡി​സം​ബ​ര്‍ 31 ന് ​മു​മ്പ് ത​ന്നെ കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു എ​ഐ​എ​ഡി​എം​കെ നേ​താ​വാ​യ വി​ജി​ല സ​ത്യ​നാ​ഥ​ന്‍റെ ആ​വ​ശ്യം. കു​ട്ടി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കും ഈ ​രാ​ജ്യം സു​ര​ക്ഷി​ത​മ​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജു​ഡീ​ഷ്യ​റി​യും എ​ക്സി​ക്യൂ​ട്ടി​വും ലെ​ജി​സ്ലേ​ച്ച​റും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ച സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​ത്തി​നു മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് അം​ഗം ആ​മീ യ​ജ്ഞി​ക്ക് നി​ർ​ദേ​ശി​ച്ചു. നി​യ​മം കൊ​ണ്ടു മാ​ത്രം ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി ഗു​ലാം​ന​ബി ആ​സാ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ രാ​ജ്യം ഒ​രു​മി​ച്ചു നി​ൽ​ക്ക​ണം. സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ​യേ സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​കാ​നാ​വൂ എ​ന്നും അ​ദ്ദേ​ഹം. 


വാർത്തകൾ

Sign up for Newsletter



top