12
December 2019 - 10:54 am IST

Download Our Mobile App

Flash News
Archives

Updates

coir-kerala-2019

ക​യ​ര്‍ കേ​ര​ള എട്ടാം പതിപ്പ് ചൊവ്വാഴ്ച്ച മുതൽ

Published:02 December 2019

അ​ന്ത​ര്‍ദേ​ശീ​യ പ​വ​ലി​യ​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​നും ആ​ഭ്യ​ന്ത​ര പ​വ​ലി​യ​ന്‍ മ​ന്ത്രി പി.​തി​ലോ​ത്ത​മ​നും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​യ​ര്‍ സെ​ക്ര​ട്ട​റി പി.​വേ​ണു​ഗോ​പാ​ല്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ക്കും.

ആ​ല​പ്പു​ഴ: ക​യ​റി​ന്‍റെ​യും പ്ര​കൃ​തി​ദ​ത്ത നാ​രു​ക​ളു​ടേ​യും അ​ന്ത​ര്‍ദേ​ശീ​യ മേ​ള​യാ​യ ക​യ​ര്‍ കേ​ര​ള​യു​ടെ എ​ട്ടാം പ​തി​പ്പി​ന് ചൊവ്വാഴ്ച്ച ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​കും. രാ​വി​ലെ പ​ത്തി​ന് മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍കു​ട്ടി​യു​ടെ മം​ഗ​ള വാ​ദ്യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ധ​ന​കാ​ര്യ, ക​യ​ര്‍ വ​കു​പ്പു മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 

അ​ന്ത​ര്‍ദേ​ശീ​യ പ​വ​ലി​യ​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​നും ആ​ഭ്യ​ന്ത​ര പ​വ​ലി​യ​ന്‍ മ​ന്ത്രി പി.​തി​ലോ​ത്ത​മ​നും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​യ​ര്‍ സെ​ക്ര​ട്ട​റി പി.​വേ​ണു​ഗോ​പാ​ല്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ക്കും. ക​യ​ര്‍ കേ​ര​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണം ക​യ​ര്‍ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ എ​ന്‍. പ​ദ്മ​കു​മാ​ര്‍ നി​ർ​വ​ഹി​ക്കും. എം.​പി​മാ​രാ​യ അ​ഡ്വ. എ.​എം. ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം​എ​ല്‍എ​മാ​രാ​യ സ​ജി ചെ​റി​യാ​ന്‍, ആ​ര്‍. രാ​ജേ​ഷ്, അ​ഡ്വ. യു. ​പ്ര​തി​ഭ, തോ​മ​സ് ചാ​ണ്ടി, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ല്‍, ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍പ്പി​ക്കും. ക​യ​ര്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ടി.​കെ. ദേ​വ​കു​മാ​ര്‍ സ്വാ​ഗ​ത​വും എം​ഡി ജി. ​ശ്രീ​കു​മാ​ര്‍ ന​ന്ദി​യും പ​റ​യും.

12 മ​ണി​ക്ക്  "ര​ണ്ടാം ക​യ​ര്‍ പു​നഃ​സം​ഘ​ട​ന നേ​ട്ട​ങ്ങ​ളും ഭാ​വി​വ​ഴി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ക​യ​ര്‍ സ​ഹ​ക​ര​ണ സെ​മി​നാ​ര്‍ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​യ​ര്‍ അ​പ്പെ​ക്സ് ബോ​ഡി വൈ​സ് ചെ​യ​ര്‍മാ​ന്‍ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തും. ക​യ​ര്‍ഫെ​ഡ് ചെ​യ​ര്‍മാ​ന്‍ എ​ന്‍. സാ​യി​കു​മാ​ര്‍ സ്വാ​ഗ​ത​വും അ​ഡീ​ഷ​ണ​ല്‍ ക​യ​ര്‍ വി​ക​സ​ന ഡ​യ​റ​ക്റ്റ​ര്‍ കെ.​എ​സ്. പ്ര​ദീ​പ് കു​മാ​ര്‍ ന​ന്ദി​യും പ​റ​യും. മൂ​ന്നു ഗ്രൂ​പ്പു​ക​ളാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ന്‍റെ ക്രോ​ഡീ​ക​ര​ണം മൂ​ന്നു മ​ണി​ക്ക് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ക്കും.

വൈ​കി​ട്ട് 4.30ന് ​സാം​സ്കാ​രി​ക സാ​യാ​ഹ്നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.  മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര​താ​രം നി​മി​ഷ സ​ജ​യ​ന്‍, ഡോ. ​ഖ​ദീ​ജ മും​താ​സ്, ഡോ. ​എ​സ്. ശാ​ര​ദ​ക്കു​ട്ടി, ഡോ. ​പി.​എ​സ്. ശ്രീ​ക​ല എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ക​യ​ര്‍ മെ​ഷി​ന​റി മാ​നു​ഫാ​ക്ച്വ​റി​ങ് ക​മ്പ​നി ചെ​യ​ര്‍മാ​ന്‍ സ്വാ​ഗ​ത​വും ക​യ​ര്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ എം.​ഡി. ജി. ​ശ്രീ​കു​മാ​ര്‍ ന​ന്ദി​യും പ​റ​യും.

 5.30ന് ​മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ട് മേ​ള​പ്ര​മാ​ണി​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ളീ​യ തു​ക​ല്‍ വാ​ദ്യ​ങ്ങ​ളു​ടെ താ​ള​വാ​ദ്യ​ല​യ​സ​മ​ന്വ​യം. .30ന് ​ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ മ​ധു ബാ​ല​കൃ​ഷ്ണ​ന്‍, സ​യ​നോ​ര, രാ​ജ​ല​ക്ഷ്മി, അ​ന്‍വ​ര്‍ സാ​ദ​ത്ത്, ജീ​നു നാ​സ​ര്‍ എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന പാ​ട്ടു​ത്സ​വം.


വാർത്തകൾ

Sign up for Newsletter



top