12
December 2019 - 10:55 am IST

Download Our Mobile App

Flash News
Archives

Other news

lewis-hemilton-formula-1

ആ​റാം ത​മ്പു​രാ​ൻ ; ഫോർമുല വൺ കിരീടം ലൂയിസ് ഹാമി‌ൽട്ടണ്

Published:02 December 2019

യാ​സ് മ​റീ​ന സ​ർ​ക്യൂ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റെ​ഡ് ബു​ള്ളി​ന്‍റെ മാ​ക്സ് വെ​ർ​സ്റ്റ​പ്പാ​നെ പി​ന്ത​ള്ളി​യാ​ണ് ഹാ​മി​ൽ​ട്ട​ൺ അ​ബു​ദാ​ബി ഗ്രാ​ൻ​പ്രീ വി​ജ​യി​ച്ച​ത്. ഫെ​റാ​രി​യു​ടെ ചാ​ൾ​സ് ലെ​ക്ല​ർ​ക്ക് മൂ​ന്നാ​മ​തെ​ത്തി. ഫെ​റാ​രി​യു​ടെ ത​ന്നെ സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ലി​ന് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ.

അ​ബു​ദാ​ബി: മേ​ഴ്സി​ഡ​സി​ന്‍റെ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണ് ഈ ​സീ​സ​ണി​ലെ ഫോ​ർ​മു​ല വ​ൺ കി​രീ​ടം. സീ​സ​ണി​ലെ അ​വ​സാ​ന ഗ്രാ​ൻ​പ്രീ​യി​ൽ അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന കാ​റോ​ട്ട​ത്തി​ൽ ജേ​താ​വാ​യ​തോ​ടെ​യാ​ണ് ഹാ​മി​ൽ​ട്ട​ണ് ആ​റാം ത​വ​ണ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. യാ​സ് മ​റീ​ന സ​ർ​ക്യൂ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റെ​ഡ് ബു​ള്ളി​ന്‍റെ മാ​ക്സ് വെ​ർ​സ്റ്റ​പ്പാ​നെ പി​ന്ത​ള്ളി​യാ​ണ് ഹാ​മി​ൽ​ട്ട​ൺ അ​ബു​ദാ​ബി ഗ്രാ​ൻ​പ്രീ വി​ജ​യി​ച്ച​ത്. ഫെ​റാ​രി​യു​ടെ ചാ​ൾ​സ് ലെ​ക്ല​ർ​ക്ക് മൂ​ന്നാ​മ​തെ​ത്തി. ഫെ​റാ​രി​യു​ടെ ത​ന്നെ സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ലി​ന് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. ഹാ​മി​ൽ​ട്ട​ന്‍റെ 250-ാംമ​ത്തെ റേ​സാ​യി​രു​ന്നു അ​ബു​ദാ​ബി​യി​ലേ​ത്. ഈ ​സീ​സ​ണി​ൽ 413 പോ​യി​ന്‍റോ​ടെ​യാ​ണ് ഹാ​മി​ൽ​ട്ട​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​വ​ർ​ഷ​ത്തെ 21 റേ​സു​ക​ളി​ൽ 11ലും ​ഹാ​മി​ൽ​ട്ട​ൺ വി​ജ​യി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്ത് മേ​ഴ്സി​ഡ​സി​ന്‍റെ ത​ന്നെ വെ​ൽ​ട്ടാ​രി ബോ​ട്ടാ​സാ​ണ്. ബോ​ട്ടാ​സ് നാ​ലു വി​ജ​യ​ങ്ങ​ൾ ഈ ​സീ​സ​ണി​ൽ നേ​ടി. 326 പോ​യി​ന്‍റു​ണ്ട്. മൂ​ന്നു വി​ജ​യ​ത്തോ​ടെ റെ​ഡ് ബു​ള്ളി​ന്‍റെ മാ​ക്സ് വെ​ർ​സ്റ്റാ​പ്പ​ൻ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 278 പോ​യി​ന്‍റ് അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. 

ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ഹാ​മി​ൽ​ട്ട​ന്‍റെ ക​രി​യ​റി​ലെ 84-ാം വി​ജ​യ​മാ​യി​രു​ന്നു അ​ബു​ദാ​ബി​യി​ലേ​ത്. എ​ട്ടു മ​ത്സ​ര​ത്തി​ൽ​ക്കൂ​ടി വി​ജ​യി​ച്ചാ​ൽ സാ​ക്ഷാ​ൽ മൈ​ക്കി​ൾ ഷു​മാ​ക്ക​റു​ടെ റെ​ക്കോ​ഡ് മ​റി​ക​ട​ക്കാ​ൻ ഹാ​മി​ൽ​ട്ട​ണാ​കും.  മൈ​ക്ക​ൽ ഷു​മാ​ക്ക​ർ ഏ​ഴ് കി​രീ​ടം നേ​ടി​യിട്ടുണ്ട്.  2008, 2014, 2015, 2017, 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു ഹാ​മി​ൽ​ട്ട​ന്‍റെ കി​രീ​ട​നേ​ട്ടം. 1994, 95, 2000, 2001, 2002, 2003, 2004 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു ഷു​മാ​ക്ക​ർ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 2014ലും 2018​ലും 11 വീ​തം വി​ജ​യ​ങ്ങ​ൾ ഹാ​മി​ൽ​ട്ട​ൺ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

ഒ​രി​ക്ക​ൽ​ക്കൂ​ടി കി​രീ​ടം നേ​ടാ​നാ​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഹാ​മി​ൽ​ട്ട​ൺ മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പോ​യി വി​വി​ധ സം​സ്കാ​ര​മു​ള്ള​വ​രെ പ​രി​ച​യ​പ്പെ​ട്ടു. ജീ​വി​ത​ത്തി​ലെ വ​ലി​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​യി​രു​ന്നു അ​വ​യ​ത്ര​യും-​ഹാ​മി​ൽ​ട്ട​ൺ പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ടു​ത്ത സീ​സ​ണി​ൽ ഹാ​മി​ൽ​ട്ട​ൺ മേ​ഴ്സി​ഡ​സി​ൽ തു​ട​രാ​നു​ള്ള സാ​ധ്യ​ത 80 ശ​ത​മാ​ന​മാ​ണെ​ന്ന് മേ​ഴ്സി​ഡ​സ് അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി. ഇ​തി​നോ​ട​കം ത​ന്നെ ഹാ​മി​ൽ​ട്ട​ൺ ഫെ​റാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ, ഇ​ത് സ്ഥി​രീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ഫോ​ർ​മു​ല വ​ൺ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ ഡ്രൈ​വ​റാ​ണ് ഹാ​മി​ൽ​ട്ട​ൺ.


വാർത്തകൾ

Sign up for Newsletter



top