12
December 2019 - 11:04 am IST

Download Our Mobile App

Flash News
Archives

Cricket

india-vs-west-indies-t20

ഇ​ന്ത്യ - വെ​സ്റ്റ് ഇ​ന്‍ഡീ​സ് ടി-20: 71 ​ശ​ത​മാ​നം ടി​ക്ക​റ്റു​ക​ള്‍ വി​റ്റ​ഴി​ഞ്ഞു ; ടീ​മു​ക​ള്‍ ശ​നി​യാ​ഴ്ച എ​ത്തും

Published:02 December 2019

ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നു​ള്ള ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.45ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചേ​രും. പ​രി​ശീ​ല​ന സെ​ഷ​നു​ക​ള്‍ ഇ​രു ടീ​മു​ക​ള്‍ക്കും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഹോ​ട്ട​ല്‍ ലീ​ല​യി​ലാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ​യും വെ​സ്റ്റി​ന്‍ഡീ​സ് ടീ​മി​ന്‍റെ​യും താ​മ​സം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഇ​ന്ത്യ വെ​സ്റ്റി​ന്‍ഡീ​സ് ടി20 ​മ​ത്സ​ര​ത്തി​ന്‍റെ  71 ശ​ത​മാ​നം ടി​ക്ക​റ്റു​ക​ളും വി​റ്റ​ഴി​ഞ്ഞു. ടി​ക്ക​റ്റ് വി​ല്‍പ്പ​ന തു​ട​ങ്ങി നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണി​വ ഓ​ണ്‍ലൈ​നാ​യി വി​റ്റു​പോ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ് വി​ല്‍പ്പ​ന പൂ​ര്‍ണ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​റും എ.​സി.​പി അ​നി​ല്‍ കു​മാ​റും സ്റ്റേ​ഡി​യ​ത്തി​ലെ ക​ച്ച​വ​ട​ക്കാ​രു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​റി​യി​ക്കാ​ന്‍ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. സ്പോ​ര്‍ട്സ് ഹ​ബ്ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫു​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, കോ​ര്‍പ്പ​റേ​ഷ​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍, കെ.​സി.​എ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നു​ള്ള ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.45ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചേ​രും. പ​രി​ശീ​ല​ന സെ​ഷ​നു​ക​ള്‍ ഇ​രു ടീ​മു​ക​ള്‍ക്കും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഹോ​ട്ട​ല്‍ ലീ​ല​യി​ലാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ​യും വെ​സ്റ്റി​ന്‍ഡീ​സ് ടീ​മി​ന്‍റെ​യും താ​മ​സം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.  സ്പോ​ര്‍ട്സ് ഹ​ബ് സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ച് മ​ത്സ​ര​ത്തി​നാ​യു​ള്ള അ​വ​സാ​ന​വ​ട്ട മി​നു​ക്കു​പ​ണി​ക​ളി​ലാ​ണ്.  കി​റോ​ണ്‍ പൊ​ള്ളാ​ര്‍ഡാ​ണ് വെ​സ്റ്റി​ന്‍ഡീ​സ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍. ഫാ​ബി​യ​ന്‍ അ​ലെ​ന്‍, ബ്ര​ന്‍ഡ​ന്‍ കി​ങ്,ദേ​നെ​ഷ് റാം​ദി​ന്‍, ഷെ​ല്‍ഡ​ന്‍ കോ​ട്ട്ര​ല്‍, എ​വി​ന്‍ ലേ​വി​സ്, ഷെ​ര്‍ഫേ​ന്‍ റു​ത​ര്‍ഫോ​ര്‍ഡ്, ഷിം​റോ​ണ്‍ ഹെ​റ്റ്മെ​യ​ര്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് വെ​സ്റ്റി​ന്‍ഡീ​സ് നി​ര​യി​ലു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top