ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:02 December 2019
ചെന്നൈ: കാലുകൊണ്ടു താൻ വരച്ച രജനികാന്തിന്റെ ചിത്രം കൈമാറിയപ്പോൾ സ്റ്റൈൽ മന്നൻ നിറചിരിയോടെ പ്രണവിനെ ചേർത്തുപിടിച്ചു. പിന്നെ പ്രണവിനൊപ്പം സെൽഫിയും. ഇരുകൈകളുമില്ലാത്ത യുവചിത്രകാരൻ ആലത്തൂർ സ്വദേശി എം.ബി. പ്രണവിനാണ് സ്റ്റൈൽ മന്നനെ നേരിൽ കാണുകയെന്ന സ്വപ്നം യാഥാർഥ്യമായത്.
വൈകിട്ട് അഞ്ചരയോടെ ചെന്നൈ പോയസ് ഗാർഡനിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കാലുകൊണ്ട് സെൽഫിയെടുത്തതോടെയാണ് ആലത്തൂർ കാട്ടുശേരി സ്വദേശി പ്രണവ് വാർത്തകളിൽ നിറഞ്ഞത്. ഈ ചിത്രം വൈറലായപ്പോൾ അഭിമുഖം ചെയ്യാനെത്തിയ തമിഴ് മാധ്യമ പ്രവർത്തകനോടാണു സൂപ്പർ സ്റ്റാർ രജനികാന്തിനെ കാണണമെന്ന ആഗ്രഹമറിയിച്ചത്. രജനികാന്തിനെ കാണണം എന്ന തലക്കെട്ടോടെ ഈ ലേഖനം പ്രസിദ്ധീകരിച്ചതു കണ്ട തമിഴ് സൂപ്പർ സ്റ്റാറിന്റെ ഓഫിസിൽ നിന്നു പ്രണവിനു വിളിയെത്തി.
അങ്ങനെ രക്ഷിതാക്കൾക്കൊപ്പം പ്രണവ് ചെന്നൈക്കു വണ്ടികയറി. പ്രണവിന്റെ കാലിൽ ഹസ്തദാനം നൽകി സ്വീകരിച്ച രജനി പൊന്നാടയുമണിയിച്ചു. തുടർന്ന് അര മണിക്കൂറോളം സംസാരിച്ചു. പ്രണവിന് പിന്തുണയുമായി താൻ ഇനിയുമുണ്ടാകുമെന്ന ഉറപ്പുനൽകിയാണു രജനി യാത്രപറഞ്ഞത്.