12
December 2019 - 11:53 am IST

Download Our Mobile App

Flash News
Archives

Kerala

mullappally-ramachandran-slams-ldf-over-kerala-bank-formation

യുഡിഎഫ് അധികാരത്തിൽ​ വന്നാൽ കേരള ബാങ്ക്​ റദ്ദാക്കും: മുല്ലപ്പള്ളി

Published:02 December 2019

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും​ രക്ഷപ്പെടാനാണ് നല്ലനിലയിൽ പ്രവർത്തിച്ച സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട് ഇടതു സർക്കാർ​ വാണിജ്യ ബാങ്ക്​ രൂപവത്​കരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: യുഡിഎഫ് വീണ്ടും​ അധികാരത്തിലെത്തിയാൽ കേരള ബാങ്ക്​ രൂപവത്​കരണ തീരുമാനം റദ്ദാക്കി ജില്ല സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും​ രക്ഷപ്പെടാനാണ് നല്ലനിലയിൽ പ്രവർത്തിച്ച സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട് ഇടതു സർക്കാർ​ വാണിജ്യ ബാങ്ക്​ രൂപവത്​കരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ആവശ്യമെങ്കിൽ സർക്കാറിന്​ പുതി​യ വാണിജ്യ ബാങ്ക്​ തുടങ്ങാം. എന്നാൽ, അത്​ സഹകരണ ബാങ്കുകളെ തകർത്തു കൊണ്ടാകരുതായിരുന്നു​. സഹകരണ പ്രസ്ഥാനങ്ങളിലെ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ കണ്ണുനട്ടാണ്​ വാണിജ്യ ബാങ്ക്​ രൂപവത്​കരിക്കാൻ സർക്കാർ ശ്രമിക്കുന്നത്​. ഇതിനെതിരെ കെപിസിസി നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top