12
December 2019 - 11:31 am IST

Download Our Mobile App

Flash News
Archives

Kerala

kerala-university

മാ​ർ​ക്ക് ദാ​ന​ക്കേ​സ് അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘ​ത്തി​ന്

Published:02 December 2019

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ശു​പാ​ർ​ശ ഡി​ജി​പി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് ദാ​ന​ത്തി‍ന്‍റെ അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റും. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ശു​പാ​ർ​ശ ഡി​ജി​പി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തി​നാ​ൽ സൈ​ബ​ർ വി​ദ​ഗ്ധ​രെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തി​ന് കേ​സ് കൈ​മാ​റു​ന്ന കാ​ര്യ​മാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. 

കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന മോ​ഡ​റേ​ഷ​ൻ ത​ട്ടി​പ്പി‍ന്‍റെ നി​ര്‍ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യും ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ ത​ക​രാ​റാ​ണെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ത​ട്ടി​പ്പ് ന​ട​ന്നെ​ന്നു ത​ന്നെ​യാ​ണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 2016 മു​ത​ൽ 2019 വ​രെ കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ബി​ബി​എ, ബി​സി​എ പ​രീ​ക്ഷ​ക​ളി​ൽ ഈ​മാ​ർ​ക്ക്ദാ​നം ന​ട​ന്നെ​ന്നും അ​ന​ർ​ഹ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചെ​ന്നു​മാ​ണ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 

കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന വേ​ണ​മെ​ന്നു​മാ​യി​രു​ന്നു ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ ശു​പാ​ർ​ശ. ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സ​ന്തോ​ഷി​ന്‍റെ ശു​പാ​ർ​ശ സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കൈ​മാ​റി​യി​രു​ന്നു. ആ ​റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ശു​പാ​ർ​ശ ചെ​യ്ത് ക​മീ​ഷ​ണ​ർ ഡി​ജി​പി​ക്ക് കൈ​മാ​റി​യ​താ​യാ​ണ് വി​വ​രം. സൈ​ബ​ർ സെ​ല്ലി‍ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു അ​ന്വേ​ഷ​ണം. 

സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന വേ​ണ്ട വി​ഷ​യ​മാ​യ​തി​നാ​ലാ​ണ് സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​നാ​കും അ​ന്വേ​ഷ​ണം ന​ൽ​കു​ക. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്താ​കും അ​ന്വേ​ഷ​ണം. ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ് വൈ​കാ​തെ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് വി​വ​രം.


വാർത്തകൾ

Sign up for Newsletter



top