10
April 2020 - 5:02 pm IST

Download Our Mobile App

Flash News
Archives

Crime

60-year-old-found-raped-and-murdered-in-andhra-pradesh

വീണ്ടും ക്രൂരത; ആന്ധ്രയില്‍ 60കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊ​ല​പ്പെ​ടു​ത്തി

Published:03 December 2019

ഈസ്റ്റ് ഗോദാവരിയിലെ വീട്ടിൽ മധ്യവയസ്‌കയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അ​മ​രാ​വ​തി: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രേ ന​ട​ക്കു​ന്ന അതി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉയരുന്ന​തി​നി​ടെ ആ​ന്ധ്രയി​ൽ നിന്നും വീണ്ടുമൊരു ദാരുണസംഭവം കൂടി റിപ്പോർട്ടു ചെയ്തു. ആ​ന്ധ്രാപ്ര​ദേ​ശി​ൽ 60 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഈസ്റ്റ് ഗോദാവരിയിലെ വീട്ടിൽ മധ്യവയസ്‌കയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയിൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്നാണ് മൂ​ന്നം​ഗ സം​ഘം കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​ത്. വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വിധവയായ സ്ത്രീ​യാ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യ​ത്. വീടാകെ മുളക് പൊടി വിതറിയിരുന്നതായി എസ്പി നയീം അസ്മി പറഞ്ഞു. സ്ത്രീ​യു​ടെ ഭ​ർ​ത്താ​വും മ​ക​നും മ​രി​ച്ചു​പോ​യ​വ​രാ​ണ്. ഇ​വ​രു​ടെ മ​ക​ൾ ഹൈ​ദ​രാ​ബാ​ദി​ലാ​ണ് താ​മ​സം.

അ​ടു​ത്തി​ടെ ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത് 26കാരിയായ ഡോക്റ്റര്‍ കൂട്ടബലാത്സംഗത്തിന് ശേഷം അതിക്രൂരമായി കൊല്ലപ്പെട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം. യുപിയില്‍ 70കാരിയും ഒഡീഷയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ട സംഭവങ്ങളില്‍ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top