26
January 2020 - 1:40 am IST

Download Our Mobile App

Flash News
Archives

Analysis

do-not-support-building-rate-increasing-law

കെ​ട്ടി​ട​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന നി​യ​മ ദേ​ദ​ഗ​തി അ​രു​ത്

Published:03 December 2019

# എം.​പി. അ​ഹ​മ്മ​ദ് ചെ​യ​ര്‍മാ​ന്‍, മ​ല​ബാ​ര്‍ ഗ്രൂ​പ്പ്.

ന​വം​ബ​ര്‍ എ​ട്ടാം തീ​യ​തി​യി​ലെ ഗ​സ​റ്റ് വി​ജ്ഞാ​പ​ന പ്ര​കാ​രം കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ​ല്ലോ. ഇ​തി​ന് മു​മ്പ് നി​ല​നി​ന്നി​രു​ന്ന നി​ര്‍മാ​ണ ച​ട്ട​ങ്ങ​ളി​ൽ ഇ​ത്ത​രം സ​മ​ഗ്ര​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ ആ​വ​ശ്യം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

ന​വം​ബ​ര്‍ എ​ട്ടാം തീ​യ​തി​യി​ലെ ഗ​സ​റ്റ് വി​ജ്ഞാ​പ​ന പ്ര​കാ​രം കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ​ല്ലോ. ഇ​തി​ന് മു​മ്പ് നി​ല​നി​ന്നി​രു​ന്ന നി​ര്‍മാ​ണ ച​ട്ട​ങ്ങ​ളി​ൽ ഇ​ത്ത​രം സ​മ​ഗ്ര​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ ആ​വ​ശ്യം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ചെ​റി​യ അ​പാ​ക​ത​ക​ളും കാ​ലാ​നു​സൃ​ത​മാ​യ ചി​ല പ​രി​ഷ്‌​കാ​ര​ങ്ങ​ളും പ​ഴ​യ നി​യ​മ​ത്തി​ൽ അ​നി​വാ​ര്യ​മാ​യി​രു​ന്നു എ​ന്നു സ​മ്മ​തി​ക്കു​ന്നു. എ​ന്നാ​ല്‍ സ​ങ്കീ​ര്‍ണ​മാ​യ പ​ല പ്ര​ശ്‌​ന​ങ്ങ​ളി​ലും പെ​ട്ട് ഉ​ഴ​ലു​ന്ന നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തെ ഈ ​നി​യ​മ​ഭേ​ദ​ഗ​തി സാ​ര​മാ​യി ബാ​ധി​ക്കും.
   
നി​ര്‍മാ​ണ​മേ​ഖ​ല മാ​ത്ര​മ​ല്ല മ​റ്റു വ്യ​വ​സാ​യ​ങ്ങ​ളും സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ്. വി​പ​ണി​യി​ൽ മ​ണി ഫ്ലോ ​തീ​ര്‍ത്തും കു​റ​വാ​ണ്. ജി​എ​സ്ടി, ആ​ര്‍ഇ​ആ​ര്‍എ എ​ന്നു തു​ട​ങ്ങി​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്ത് നി​ര്‍മാ​ണ ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ള്‍ ഈ ​വ്യ​വ​സാ​യ​ത്തെ ഒ​രു സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​തി​ന് കാ​ര​ണ​മാ​വും. ഇ​ത് ഫ്ലാ​റ്റു​ക​ളു​ടെ വി​ല​യി​ൽ വ​ന്‍ വ​ർ​ധ​ന​യ്ക്ക് ഇ​ട​യാ​ക്കും. തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​കും. സ​ര്‍ക്കാ​രി​ന്‍റെ വ​രു​മാ​ന​ത്തെ​യും ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കും.
   
നി​ര്‍മാ​ണ വ്യ​വ​സാ​യം വീ​ണ്ടും മാ​ന്ദ്യ​ത്തി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ ഏ​റ്റ​വും ന​ഷ്ടം വ​രു​ന്ന​ത് സ​ര്‍ക്കാ​ര്‍ ഖ​ജ​നാ​വി​ന് ത​ന്നെ​യാ​യി​രി​ക്കും. കാ​ര​ണം, ഒ​രു ഫ്ലാ​റ്റ് പ​ണി​യു​മ്പോ​ള്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ കൈ​യി​ൽ നി​ന്നു വാ​ങ്ങു​ന്ന തു​ക​യു​ടെ ന​ല്ലൊ​രു ശ​ത​മാ​നം സ​ര്‍ക്കാ​രി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ജി​എ​സ്ടി, സ്റ്റാ​മ്പ് ഡ്യൂ​ട്ടി, ര​ജി​സ്‌​ട്രേ​ഷ​ന്‍ ചാ​ര്‍ജു​ക​ൾ, സ​ര്‍വീ​സ് ക​ണ​ക്​​ഷ​ന്‍ എ​ടു​ക്കു​മ്പോ​ള്‍ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ട​യ്‌​ക്കേ​ണ്ട തു​ക, സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ ജി​എ​സ്ടി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ൽ​പ്പെ​ടും. വ​രു​മാ​ന നി​കു​തി ഇ​തി​നു​പു​റ​മേ​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ ധാ​രാ​ളം ജ​ന​ങ്ങ​ള്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന മേ​ഖ​ല​യാ​ണ് നി​ർ​മാ​ണ മേ​ഖ​ല. കേ​ര​ള​ത്തി​ലെ​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ള്‍ ഈ ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്നു. നി​ർ​മാ​ണ മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങു​മ്പോ​ള്‍ വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നു മ​റ​ക്ക​രു​ത്.
   
ഇ​നി ഉ​പ​യോ​ക്താ​ക്ക​ളു​ടെ കാ​ര്യ​മെ​ടു​ക്കു​ക. ഇ​പ്പോ​ള്‍ത​ന്നെ ഫ്ലാ​റ്റു​ക​ളു​ടെ വി​ല ഉ​യ​ര്‍ന്നു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പു​തി​യ മാ​റ്റ​ങ്ങ​ള്‍ മൂ​ലം ഏ​റ്റ​വും കു​റ​ഞ്ഞ​ത് 700 മു​ത​ൽ 900 രൂ​പ വ​രെ ഓ​രോ ച​തു​ര​ശ്ര അ​ടി​യി​ലും വി​ല കൂ​ടാ​ന്‍ പോ​വു​ക​യാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രു വ്യ​ത്യാ​സം വ​രു​ത്തി​യി​രി​ക്കു​ന്ന​ത് ​ഫ്ലോ​ര്‍ ഏ​രി​യ റേ​ഷ്യോ അ​ഥ​വാ എ​ഫ്എ​ആ​റി​ലാ​ണ്. പ്ര​ത്യ​ക്ഷ​ത്തി​ൽ എ​ഫ്എ​ആ​ർ കു​റ​ച്ചി​ട്ടി​ല്ല. പ​ക്ഷേ ഫ്ലോ​ര്‍ ഏ​രി​യ റേ​ഷ്യോ ക​ണ​ക്കാ​ക്കു​ന്ന​തി​ന് അ​വ​ലം​ബി​ക്കു​ന്ന കെ​ട്ടി​ട വി​സ്തീ​ർ​ണം പു​ന​ര്‍നി​ര്‍ണ​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്ര​കാ​രം ഒ​രു കെ​ട്ടി​ട​ത്തി​ലെ കാ​ര്‍പാ​ര്‍ക്കി​ങ് ഉ​ള്‍പ്പെ​ടെ നി​ല​ക​ളു​ടെ വി​സ്തീ​ർ​ണം എ​ഫ്എ​ആ​ർ ക​ണ​ക്കാ​ക്കാ​ന്‍ എ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​തു​കാ​ര​ണം ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ത​റ​യു​ടെ വി​സ്തീ​ർ​ണം 25 മു​ത​ൽ 30 ശ​ത​മാ​നം വ​രെ കു​റ​യും. എ​ഫ്എ​ആ​ർ മൂ​ന്നി​ന് മേ​ലെ വ​രു​ന്ന ഓ​രോ ച​തു​ര​ശ്ര മീ​റ്റ​റി​നും 5000 രൂ​പ വീ​തം അ​ധി​ക ഫീ​സ് കെ​ട്ടി​വ​യ്ക്കു​ക​യും വേ​ണം. ഇ​ത് ഫീ​സി​നം ത​ന്നെ ഒ​രു ച​തു​ര​ശ്ര അ​ടി​ക്ക് 464 രൂ​പ​വ​രെ ചെ​ല​വ് വ​ർ​ധി​പ്പി​ക്കും.
   
അ​തു​പോ​ലെ ത​ന്നെ​യാ​ണ് വ​ഴി​യു​ടെ വീ​തി. നേ​ര​ത്തെ 5, 6, 7 മീ​റ്റ​റു​ക​ള്‍ വീ​തി​യു​ള്ള വ​ഴി​ക​ളി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍മി​ക്കാ​ന്‍ ആ​കു​മാ​യി​രു​ന്നെ​ങ്കി​ൽ പു​തു​ക്കി​യ നി​യ​മ​ത്തി​ൽ അ​തു ഒ​രു മീ​റ്റ​റി​ൽ നി​ർ​മി​ക്കാ​വു​ന്ന ചെ​റി​യ കെ​ട്ടി​ട​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഏ​ഴു മീ​റ്റ​റി​ൽ മാ​ത്ര​മേ ത​റ വി​സ്തീ​ര്‍ണ്ണം ഏ​റെ​യു​ള്ള ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ള്‍ നി​ർ​മി​ക്കാ​നാ​വൂ. മ​റ്റൊ​രു പ്ര​ധാ​ന ഭേ​ദ​ഗ​തി കെ​ട്ടി​ട​ത്തി​ന് ഉ​യ​ര​ത്തി​ന് ആ​നു​പാ​തി​ക​മാ​യി അ​ധി​ക സെ​റ്റ് ബാ​ക്ക് അ​താ​ത് നി​ല​ക​ളി​ൽ കൊ​ടു​ക്കു​ന്ന​തി​ന് പ​ക​രം ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ ത​ന്നെ കൊ​ടു​ക്ക​ണം എ​ന്നു​ള്ള​താ​ണ്. ഇ​ത് കെ​ട്ടി​ട​ത്തി​ന്‍റെ ക​വ​റേ​ജ് ചു​രു​ങ്ങാ​ന്‍ കാ​ര​ണ​മാ​കും. ചെ​റി​യ ഭൂ​മി​യി​ൽ ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് ഇ​ത് കാ​ര്യ​മാ​യ ത​ട​സം ആ​യി​രി​ക്കും.
     
പു​തു​ക്കി​യ നി​യ​മ​ത്തി​ൽ ഇ​ത്ത​രം നി​ര​വ​ധി അ​ശാ​സ്ത്രീ​യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​റ്റ​ങ്ങ​ള്‍ ഒ​ക്കെ​യും അ​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് വി​ല​യി​ൽ ഭീ​മ​മാ​യ വ​ര്‍ധ​ന​യ്ക്ക് കാ​ര​ണ​മാ​കും. നേ​ര​ത്തെ ജി​എ​സ്ടി ഇ​ൻ​പു​ട്ട് ക്രെ​ഡി​റ്റ് കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ പു​തി​യ സം​വി​ധാ​ന​ത്തി​ൽ ജി​എ​സ്ടി പൂ​ര്‍ണ​മാ​യും വ​ഹി​ക്കാ​ന്‍ നി​ര്‍മാ​താ​ക്ക​ള്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​ത് ജി​എ​സ്ടി​യു​ടെ അ​ന്തഃ​സ​ത്ത​യ്ക്കു ത​ന്നെ വി​രു​ദ്ധ​മാ​ണ്. ഇ​ത്ര​യും കാ​ത​ലാ​യ മാ​റ്റ​ങ്ങ​ള്‍ കെ​ട്ടി​ട നി​ര്‍മാ​ണ ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര്‍മാ​താ​ക്ക​ളോ​ട് യാ​തൊ​രു​വി​ധ കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്തി​യി​ട്ടി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. 
   
നി​ർ​മാ​താ​ക്ക​ള്‍ക്കും ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും സ​ര്‍ക്കാ​രി​നും ഒ​ക്കെ ദു​രി​തം മാ​ത്രം വി​ത​യ്ക്കു​ന്ന ഇ​ത്ത​രം അ​പ്രാ​യോ​ഗി​ക​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ ദീ​ര്‍ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ക​ല​മാ​യ കാ​ഴ്ച​പ്പാ​ടി​ന്‍റെ പ​രി​ണ​ത​ഫ​ല​മാ​ണ്. അ​തി​നാ​ൽ തീ​ര്‍ത്തും അ​ശാ​സ്ത്രീ​യ​വും നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തെ സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​തു​മാ​യ ഈ ​നി​യ​മം എ​ത്ര​യും​വേ​ഗം പി​ന്‍വ​ലി​ച്ച്,​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​യ​മം അ​തേ​പ​ടി തു​ട​രു​വാ​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് അ​പേ​ക്ഷി​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top