ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:04 December 2019
ഖര്‍ത്തും: സുഡാനിൽ സെറാമിക് ഫാക്റ്ററിയിലെ എല്‍പിജി ടാങ്കര്‍ സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ 18 പേര് ഇന്ത്യക്കാരാണ്. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് വിവരം. സ്ഫോടനത്തിൽ 130ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഖർത്തൂമിലെ വടക്കൻ പ്രവിശ്യയിലുള്ള വ്യവസായ പാർക്കിലെ ടൈൽ നിർമാണ ഫാക്റ്ററിയിലാണ് സ്ഫോടനം. 18 ഇന്ത്യക്കാര്‍ മരിച്ചതായി സുഡാനിലെ എംബസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കാണാതായവരില്‍ ചിലര്‍ മരിച്ചവരുടെ പട്ടികയില്‍ ഉണ്ടാകാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
കത്തിനശിച്ചതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, രക്ഷപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയതായി എംബസി അറിയിച്ചു. 34 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടതായാണ് വിവരം. ഏഴ് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്.