07
July 2020 - 6:22 pm IST

Download Our Mobile App

Comment

advocate-a-jayasankar-over-cbi-and-amit-shah

അന്നു സിബിഐ കൂട്ടിലടച്ച തത്ത; ഇന്നു കൂട് തുറന്നുവിട്ട കടുവ; സകല കോൺഗ്രസുകാരും ജാഗ്രത!

Published:04 December 2019

"രാജകുടുംബാംഗം, ശതകോടീശ്വരൻ, ഹാർവാഡ് ബിരുദധാരി, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ, മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ തൊങ്ങലുകളൊക്കെ ഉണ്ടായിട്ടും വീടിന്‍റെ മതിൽചാടി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സിബിഐക്കു ധൈര്യമുണ്ടായി. ജാമ്യം കിട്ടാൻ 106ദിവസം വേണ്ടിവന്നു. പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണങ്ങിയതിന്‍റെ അവസ്ഥ എന്താകും?"

കൊച്ചി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിൽ ജയിലായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് മൂന്ന് മാസത്തിനു ശേഷം ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അഡ്വ. എ. ജയശങ്കർ. "രാജകുടുംബാംഗം, ശതകോടീശ്വരൻ, ഹാർവാഡ് ബിരുദധാരി, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ, മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ തൊങ്ങലുകളൊക്കെ ഉണ്ടായിട്ടും വീടിന്‍റെ മതിൽചാടി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സിബിഐക്കു ധൈര്യമുണ്ടായി. ജാമ്യം കിട്ടാൻ 106ദിവസം വേണ്ടിവന്നു. പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണങ്ങിയതിന്‍റെ അവസ്ഥ എന്താകും?" അദ്ദേഹം പരിഹാസരൂപേണ ഫെയ്സ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്‍റെ പൂർണരൂപം

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പളനിയപ്പൻ ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണം, രാജ്യം വിട്ടുപോകരുത്, പരസ്യ പ്രസ്താവന നടത്തരുത് എന്നൊക്കെയാണ് വ്യവസ്ഥകൾ.

രാജകുടുംബാംഗം, ശതകോടീശ്വരൻ, ഹാർവാഡ് ബിരുദധാരി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ, മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ തൊങ്ങലുകളൊക്കെ ഉണ്ടായിട്ടും വീടിന്റെ മതിൽചാടി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സിബിഐക്കു ധൈര്യമുണ്ടായി. ജാമ്യം കിട്ടാൻ 106ദിവസം വേണ്ടിവന്നു.

പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണങ്ങിയതിൻ്റെ അവസ്ഥ എന്താകും?

ചിദംബരം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ, കൂട്ടിലടച്ച തത്തയായിരുന്നു സിബിഐ. അമിത് ഷായുടെ കീഴിൽ കൂടു തുറന്നു വിട്ട കടുവയാണ് സിബിഐ.

ആന്‍റണിയും മൻമോഹൻ സിങ്ങുമൊഴിച്ച് സകല കോൺഗ്രസുകാരും ജാഗ്രത!


വാർത്തകൾ

Sign up for Newsletter



top