26
January 2020 - 2:52 am IST

Download Our Mobile App

Flash News
Archives

Special

keralite-wins-national-beard-championship-with-38-inch-long-beard

താടിയുള്ള മലയാളിയെ പേടിയുണ്ട്... ഇന്ത്യയിലെ താടിക്കാരിൽ ഒന്നാമൻ മലയാളി

Published:04 December 2019

# റഫീഖ് മരക്കാർ

താടിയുള്ളപ്പനെ പേടിയുണ്ടെന്നു വെറുതെ പറയുന്ന കാലം കഴിഞ്ഞു. താടിയുള്ള മലയാളിയെ ഇനി പേടിക്കുന്ന കാലം. ഇപ്പോൾ താടിയുള്ളവരെ അംഗീകരിക്കുന്ന കാലമാണ്. താടിക്കാർക്കും സംഘടനയും മത്സരങ്ങളുമൊക്കെയായി.

ന്യൂഡൽഹി : താടിയുള്ളപ്പനെ പേടിയുണ്ടെന്നു വെറുതെ പറയുന്ന കാലം കഴിഞ്ഞു. താടിയുള്ള മലയാളിയെ ഇനി പേടിക്കുന്ന കാലം. ഇപ്പോൾ താടിയുള്ളവരെ അംഗീകരിക്കുന്ന കാലമാണ്. താടിക്കാർക്കും സംഘടനയും മത്സരങ്ങളുമൊക്കെയായി. കഴിഞ്ഞ ദിവസം ഡൽഹിക്കടുത്ത് ഗുഡ്ഗാവിൽ നടന്ന നാഷണൽ ബിയേഡ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയത് മലയാളിയായ പ്രവീൺ പരമേശ്വർ. പത്തനംതിട്ട കൊടുമൺ സ്വദേശി പ്രവീണാണ് ഇന്ത്യലെ താടിക്കാരിൽ ഒന്നാമനായത്. താടിക്കാരിൽ രാജസ്ഥാന്റെയും പഞ്ചാബിന്റെയും ആധിപത്യം തകർത്ത് കേരളത്തിന്റെ യശ്ശസുയർത്തിയ പ്രവീൺ 38 ഇഞ്ച് താടിയുമായാണ് രംഗപ്രവേശനം ചെയ്തത്. ഏഴു വർഷത്തെ പ്രയത്നമാണ് ഈ റെക്കോർഡ് നേടാൻ പ്രവീണിനെ സഹായിച്ചത്.

നിരവധി സിനിമകളിൽ അഭിനയിച്ച പ്രവീൺ താടി വളർത്താനും കാരണം ഒരു സിനിമ തന്നെയാണ്. ഏഴു വർഷം മുൻപ് ഒരു സിനിമയിൽ താടിക്കു നീളം പോരാ എന്ന കാരണത്താൽ അവസരം നഷ്ടപ്പെട്ടതിലുള്ള നിരാശയിലാണ് താടി വളർത്തി തുടങ്ങിയത്. എന്നാൽ പിന്നീട് ഇതൊരു പാഷൻ ആയി മാറുകയായിരുന്നു. മൂന്നു വർഷമായി നാഷണൽ ബിയേഡ് ചാമ്പ്യൻഷിപ്പ് മുടങ്ങാതെ നടക്കുന്നു. ആദ്യമായാണ് പ്രവീൺ പങ്കെടുക്കുന്നത്. കേരളീയ വസ്ത്രമണിഞ്ഞ് കച്ചമുറുക്കി അങ്കച്ചേകവരുടെ വേഷത്തിലായിരുന്നു റാമ്പിൽ പ്രവീൺ എത്തിയത്. താടിയോടൊപ്പം മുടിയും വളർത്തുന്ന പ്രവീൺ താടിയിൽ പല അഭ്യാസങ്ങളും കാണിക്കാനുണ്ട്. തന്റെ താടി മടക്കി വച്ച് സെറ്റ് ചെയ്താൽ സാധാരണ തടിയാണെന്നേ തോന്നൂ. അഴിച്ചിട്ടാൽ മാത്രമേ മുടിയുടെയും താടിയുടെയും നീളം അറിയാൻ കഴിയു.

മാളുകളിൽ ചെന്നാൽ താടിക്കാരനോടൊപ്പം സെൽഫി എടുക്കാൻ ആരാധകർ എത്തും. താടിക്കാരന് ആരാധകരും ഉദ്‌ഘാടനവുമൊക്കെ കൂടി വരികയാണിപ്പോൾ. ടെക്നോ പാർക്കിൽ ഐ.ടി എൻജിനീയർ ആയിരുന്ന പ്രവീൺ സിനിമ ഭ്രമം മൂത്ത് 2012 ൽ ജോലി രാജിവച്ചു. പിന്നീട് മറ്റൊരു ജോലിക്ക് ഇന്റർവ്യൂന് ചെന്നപ്പോൾ താടിയും മുടിയും വെട്ടണമെന്നു ആവശ്യപ്പെട്ടു. അത് പറ്റില്ലെന്ന് പറഞ്ഞു ജോലി വേണ്ടെന്നു വെക്കുകയായിരുന്നു. പിന്നീട് ടമാർ പടാർ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. തന്റെ താടി പ്രദർശിപ്പിക്കാൻ കിട്ടിയ അവസമായിരുന്നു അത്. ഷെർലോക് ഹോംസ്, ഇടി, ലോഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി, മോഹൻലാൽ, സൺ‌ഡേ ഹോളിഡേ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം ഗാനഗന്ധർവനിലും ശ്രദ്ധേയമായ വേഷം ചെയ്യാൻ ഭാഗ്യമുണ്ടായി. ഇതിനിടയിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. സിനിമ തന്നെ സ്വപ്നം കാണുന്ന പ്രവീണിന് സിനിമയിൽ തന്നെ തുടരാനാണ് താല്പര്യം.


വാർത്തകൾ

Sign up for Newsletter



top