ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:05 December 2019
ഹോണോലുലു: അമെരിക്കൻ നാവികസേനാ കേന്ദ്രമായ പേൾ ഹാർബറിൽ വെടിവയ്പ്. ഹവായിയിലെ സേനാ കേന്ദ്രത്തിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്കേറ്റതായാണു റിപ്പോർട്ട്. വെടിവയ്പിനു ശേഷം അക്രമി ജീവനൊടുക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു വെടിവയ്പ്.
വെടിവയ്പ് പേൾ ഹാർബർ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ആരാണ് വെടിയുതിർത്തതെന്നോ നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങളോ വ്യക്തമല്ല. നാവികവേഷം ധരിച്ചയാളാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് നാവികസേനയുടെയും വ്യോമസേനയുടെയും സംയുക്ത കേന്ദ്രമാണ് പേൾ ഹാർബർ.
ഹവായിയിലെ ഹോണോലുലുവിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് ഈ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചിരുന്നു. ഇതിന്റെ വാർഷികം ആചരിക്കുന്നതിന് മൂന്നു ദിവസം മുൻപാണ് പേൾ ഹാർബറിൽ വെടിവയ്പുണ്ടാകുന്നത്.